കൊച്ചി: ലക്ഷദ്വീപിലേക്ക് കഞ്ചാവ് കടത്തുന്ന സംഘത്തിലെ പ്രധാനിയായ സൈനികന്‍ കടമത്ത് ദ്വീപില്‍ തിരുവത്ത്പുര അബ്ദുള്‍ നാസിദിനെ (29) രണ്ടരക്കിലോ കഞ്ചാവുമായി ഹാര്‍ബര്‍ പൊലീസ് അറസ്‌റ്റു ചെയ്‌തു.
കഴിഞ്ഞ മാസം 19 ന് ഒരു കിലാേ കഞ്ചാവ് നാലു പാഴ്സലുകളിലായി തപാല്‍ മാര്‍ഗം ലക്ഷദ്വീപിലേക്ക് കടത്താന്‍ ശ്രമിച്ചത് സി.ഐ.എസ്.എഫ് പിടികൂടിയിരുന്നു. തുടർന്ന് അവ ഹാര്‍ബര്‍ പൊലീസിന് കൈമാറുകയും ചെയ്‌തു.
താപാലിലെ മേല്‍വിലാസത്തില്‍ നടത്തിയ അന്വേഷണമാണ് നാസിദിലേക്ക് അന്വേഷണം എത്തിയത്. എറണാകുളം ടി.ഡി. റോഡിലുള്ള ഒരു മുറിയില്‍ ഒളിവില്‍ കഴിയുയകായിരുന്നു പ്രതി.
ഇയാള്‍ ആര്‍മിയിലെ ഉദ്യോഗസ്ഥനെന്നാണ് നിലവില്‍ ലഭിക്കുന്ന വിവരമെന്ന് പൊലീസ് പറഞ്ഞു. ഹാര്‍ബര്‍ സി.ഐ.
സില്‍വസ്‌റ്റര്‍, എസ്.ഐ ടി.ജി. രാജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
ഭീഷണികളെ അതിവേഗം പ്രതിരോധിക്കാനും ആവശ്യമായ ഘട്ടങ്ങളില്‍ ശക്തമായ തിരിച്ചടി നല്‍കാനും ഇന്ത്യന്‍ സായുധസേന പൂര്‍ണ്ണസജ്ജമാണെന്ന് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ്…
ഒട്ടാവ : കാനഡയിലെ ബ്രാംപ്ടണില്‍ 78-കാരിയായ ഇന്ത്യന്‍ വംശജയുടെ കോടികള്‍ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കാറിലെത്തിയ യുവതി കവര്‍ന്നു. ജൂലൈ 28-ന്…
ഐക്യരാഷ്ട്രസഭയുടെ 81-ാമത് പൊതുസഭ സമ്മേളനത്തില്‍ പാകിസ്ഥാന്റെ അതിര്‍ത്തികടന്നുള്ള ഭീകരവാദ നയങ്ങള്‍ക്കെതിരെ കടുത്ത ഭാഷയില്‍ പ്രതികരിച്ച ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്.…
കൊച്ചി : സ്വകാര്യ ആഡംബര വാഹനത്തില്‍ സര്‍ക്കാര്‍ ബോര്‍ഡ് വച്ച് യാത്ര ചെയ്തതിനെ ന്യായീകരിച്ച് മന്ത്രി കെ. എം. ഷാജി…
ചൊക്ലിയിലെ 17-കാരനായ ശിവസൂര്യയുടെ തിരോധാനം കേവലമൊരു 'വീടുവിട്ടിറങ്ങൽ' എന്നതിലുപരി ദുരൂഹതകൾ നിറഞ്ഞ കേസായി മാറുകയാണ്. ശിവസൂര്യയുടെ തിരോധാനത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന്…
പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ (Khyber Pakhtunkhwa) ദേര ഇസ്മായില്‍ ഖാനില്‍ സുരക്ഷാ ചെക്ക്പോസ്റ്റ് ലക്ഷ്യമാക്കി നടന്ന അതിശക്തമായ…