Kerala

ലഹരി വിമുക്തമാകട്ടെ നമ്മുടെ കേരളം !! ജി ടെക് കേരള മാരത്തോണിന് മികച്ച പ്രതികരണം ! വിദേശികളടക്കം പങ്കെടുക്കാൻ ഒഴുകിയെത്തിയത് 7500 ഓളം പേർ !!

ലഹരി വിമുക്ത കേരളം എന്ന ആശയം മുന്നോട്ട് വച്ച് ജി ടെക് | ഗ്രൂപ്പ് ഓഫ് ടെക്നോളജി കമ്പനീസിന്റെ ആഭിമുഖ്യത്തിൽ നടന്ന ജി ടെക് കേരള മാരത്തോണിന് മികച്ച പ്രതികരണം. ടാറ്റ എലക്സി സെന്റർ ഹെഡും GTech – ഗ്രൂപ്പ് ഓഫ് ടെക്നോളജി കമ്പനീസ് സെക്രട്ടറിയുമായ ശ്രീകുമാർ വിയും ടെക്‌നോപാർക്ക് സിഇഒ കേണൽ സഞ്ജീവ് നായരും ചേർന്ന് ടെക്‌നോപാർക്ക് ഫേസ് 3 ക്യാമ്പസിൽ ഞായറാഴ്ച രാവിലെ 4. 30 ന് ഫ്‌ളാഗ് ഓഫ് ചെയ്ത മാരത്തോണിൽ വിദേശികളടക്കം 7500 ഓളം പേർ പങ്കെടുത്തു.

3- 5 KM,10 KM, 21 KM എന്നിങ്ങനെ പ്രധാനമായും 3 കാറ്റഗറിയിലായിട്ടാണ് മാരത്തോൺ നടന്നത്. ഇതിൽ 10 KM, 21 KM എന്നീ കാറ്റഗറികൾ പ്രൊഫഷണൽ മാരത്തോൺ ഓട്ടക്കാരെ ഉദ്ദേശിച്ചിട്ടുള്ളതായിരുന്നു. ജി ടെക് | ഗ്രൂപ്പ് ഓഫ് ടെക്നോളജി കമ്പനീസിന്റെ ആഭിമുഖ്യത്തിലുള്ള മാരത്തോണിന്റെ മൂന്നാം സീസണാണ് നടന്നത്.

21 KM- (45 – 59 വയസ്സ്) പുരുഷ വിഭാഗത്തിൽ കാമേഷ് കെ എച്ച് (01:36:06) ഒന്നാം സ്ഥാനവും അശോകൻ എ (01:38:23) രണ്ടാം സ്ഥാനവും പ്രമോദ് വി കെ (01:49:07) മൂന്നാം സ്ഥാനവും നേടി.

21 KM- (45 – 59 വയസ്സ്) വനിതാ വിഭാഗത്തിൽ ലെഫ്റ്റനൻ്റ് കേണൽ അനു ഷാജി (02:12:23) ഒന്നാം സ്ഥാനവും സുചിത്ര മനോജ് (02:31:24) രണ്ടാം സ്ഥാനവും സിമി അജേഷ് (02:35:40) മൂന്നാം സ്ഥാനവും നേടി.

21 KM-( 44 വയസ്സ് വരെ ) പുരുഷ വിഭാഗത്തിൽ സിറിൽ ജ്യോതിസ് ജോയ് (01:25:07) ഒന്നാം സ്ഥാനവും രഹ്‌നത് ടി ആർ (01:25:21) രണ്ടാം സ്ഥാനവും യോഗാംബർ സിംഗ് (01:25:26) മൂന്നാം സ്ഥാനവും നേടി

21 KM-( 44 വയസ്സ് വരെ ) വനിതാ വിഭാഗത്തിൽ ഷൈനോമോൾ പാലത്താനത്ത് (02:15:47) ഒന്നാം സ്ഥാനവും ഷൈൻ ഹരിദാസൻ (02:17:06) രണ്ടാം സ്ഥാനവും ഡോ . കൺവൽജീത് ദില്ലോൺ (02:19:18) മൂന്നാം സ്ഥാനവും നേടി

21 KM- (66 വയസ്സിന് മുകളിലോട്ട് ) പുരുഷ വിഭാഗത്തിൽ നളിനാക്ഷൻ കിഴക്കേടത്ത് (01:33:01) ഒന്നാം സ്ഥാനവും ജസ്പ്രകാശ് കെവി (01:37:59) രണ്ടാം സ്ഥാനവും ശശിധരൻ കെ (02:03:21) മൂന്നാം സ്ഥാനവും നേടി.

21 KM- (66 വയസ്സിന് മുകളിലോട്ട് ) വനിതാ വിഭാഗത്തിൽ ദേവി ദാസ് (02:20:00) ഒന്നാം സ്ഥാനത്തും സുധ കെകെ (2:38:00) സ്ഥാനത്തും ഫിനിഷ് ചെയ്തു.

10KM ( 44 വയസ്സ് വരെ) പുരുഷ വിഭാഗത്തിൽ പ്രവീൺ കുമാർ (00:33:38) ഒന്നാം സ്ഥാനവും ശിവപ്രസാദ് പി (00:35:55) രണ്ടാം സ്ഥാനവും ആറു കമനല്ലി (00:36:14) മൂന്നാം സ്ഥാനവും നേടി.

10KM ( 44 വയസ്സ് വരെ) വനിതാ വിഭാഗത്തിൽ വിനിത വർഗീസ് (00:55:03) ഒന്നാം സ്ഥാനവും അഞ്ജലി സുനിൽകുമാർ (00:57:35) രണ്ടാം സ്ഥാനവും അപർണ അജോയ് (01:03:10) മൂന്നാം സ്ഥാനവും നേടി .

10KM (45 – 59 വയസ്സ് ) പുരുഷ വിഭാഗത്തിൽ അബു പൂപ്പലം (00:43:32) ഒന്നാം സ്ഥാനവും ബിന്നി ചാക്കോ (00:43:52) രണ്ടാം സ്ഥാനവും ആനന്ദ് കൃഷ്ണ (00:48:48) മൂന്നാം സ്ഥാനവും നേടി.

10KM (45 – 59 വയസ്സ് ) വനിതാ വിഭാഗത്തിൽ സോജാ സിയ (00:51:52) ഒന്നാം സ്ഥാനവും പ്രിയ രവികൃഷ്ണൻ (01:00:42) രണ്ടാം സ്ഥാനവും നതാലിയ ക്നാസേവ (01:08:59) മൂന്നാം സ്ഥാനവും നേടി

10 KM- (66 വയസ്സിന് മുകളിലോട്ട് ) പുരുഷ വിഭാഗത്തിൽ രവീന്ദ്ര പട്ടീൽ (00:47:17) ഒന്നാം സ്ഥാനവും രാജു ചെല്ലപ്പൻ (01:00:38) രണ്ടാം സ്ഥാനവും എം വിനയചന്ദ്രൻ (01:04:09) മൂന്നാം സ്ഥാനവും നേടി.

10 KM- (66 വയസ്സിന് മുകളിലോട്ട് ) വനിതാ വിഭാഗത്തിൽ സീന ഫിറോസ് (01:16:20) ഒന്നാം സ്ഥാനവും രേണുക നായർ (01:29:38)രണ്ടാം സ്ഥാനവും ശോഭന കുമാരി (01:39:02) മൂന്നാം സ്ഥാനവും നേടി

നേരത്തെ മാരത്തോണിന്റെ പ്രചരാണർത്ഥം “നടന”യുടെ നേതൃത്വത്തിൽ ഫ്‌ളാഷ്‌മോബും കൊച്ചിയിലും കോഴിക്കോടും പ്രോമോ റണ്ണും നടത്തിയിരുന്നു . ഒരു ലക്ഷത്തി മുപ്പത്തിനായിരത്തിലധികം ഐ ടി പ്രൊഫഷണലുകൾക്ക് പ്രോമോ മെയിലും അയച്ചിരുന്നു.

B4 Admin

Recent Posts

ചക്കുളത്തുകാവ് പൊങ്കാല ഒരുക്കങ്ങൾ വിലയിരുത്താൻ അവലോകന യോഗം നാളെ: പൊങ്കാല 24-ന്

പ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ ദീപാവലി പൊങ്കാല ഭക്തിനിർഭരമായി നടത്തുന്നതിനുള്ള മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായുള്ള അവലോകന യോഗം നാളെ നടക്കും.…

2 hours ago

പടക്കം പൊട്ടിച്ചതിനെച്ചൊല്ലി തർക്കം: രാഷ്ട്രപതിയുടെ അംഗരക്ഷക സംഘത്തിലെ ജവാന് വെടിയേറ്റു

ഉത്തർപ്രദേശിലെ ബാഗ്പത് ജില്ലയിൽ ദീപാവലി ആഘോഷത്തിനിടെ പടക്കം പൊട്ടിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കം വെടിവെപ്പിൽ കലാശിച്ചു. രാഷ്ട്രപതിയുടെ അംഗരക്ഷക സംഘമായ പ്രസിഡന്റ്സ് ബോഡിഗാർഡിൽ…

5 hours ago

രാജ്നാഥ് സിങ്ങിന്റെ പേരിൽ വ്യാജപ്രചാരണം: വൈറൽ വീഡിയോ ഡീപ് ഫേക്ക് എന്ന് സൈന്യം

പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ദീപാവലി ദിനത്തിൽ ഇന്ത്യൻ സൈനികരുടെ മനോവീര്യം കുറഞ്ഞിരിക്കുകയാണെന്ന് പറഞ്ഞെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോ വ്യാജമെന്ന്…

5 hours ago

കുൽഗാമിൽ സുരക്ഷാ സേനയ്ക്ക് നേരെ ഭീരുത്വം നിറഞ്ഞ ഭീകരാക്രമണം: ധീരരായ ജവാന്മാരുടെ ത്യാഗത്തിന് മുന്നിൽ പതറാതെ ഭാരതം, പ്രദേശം വളഞ്ഞ് സൈന്യം!

ജമ്മു കാശ്മീരിലെ കുൽഗാമിൽ സുരക്ഷാ സേനയുടെ പരിശോധനാ കേന്ദ്രത്തിന് നേരെ ഭീരുക്കൾ നടത്തുന്ന തരത്തിൽ തീവ്രവാദികൾ ആക്രമണം അഴിച്ചുവിട്ടു. വഴിയിൽ…

5 hours ago

ശബരിമല സന്നിധാനത്ത് താമസസൗകര്യം ഉറപ്പാക്കാം: ഓൺലൈൻ ബുക്കിംഗ് ഇന്ന് തുറക്കും

ശബരിമല സന്നിധാനത്ത് തീർത്ഥാടകർക്ക് താമസിക്കുന്നതിനുള്ള ഓൺലൈൻ റൂം ബുക്കിംഗ് ഇന്ന് (നവംബർ 11) വൈകിട്ട് അഞ്ചിന് ആരംഭിക്കും. ആദ്യഘട്ടത്തിൽ 15…

5 hours ago

ബി.എൽ.എം തട്ടിപ്പ് കേസ്: പ്രേംകുമാറിന് കുരുക്ക് മുറുകുന്നു അറസ്റ്റിലേക്ക് നീങ്ങി ക്രൈംബ്രാഞ്ച്!

നിക്ഷേപ തട്ടിപ്പ് ആരോപണത്തിൽ ബി.എൽ.എം ഗ്രൂപ്പ് ചെയർമാൻ ആർ. പ്രേംകുമാറിനെതിരായ നടപടികൾ ശക്തമാക്കി ക്രൈംബ്രാഞ്ച്. കേസിൽ പ്രേംകുമാറിന്റെ അറസ്റ്റ് ഉറപ്പാക്കുന്നതിനുള്ള…

6 hours ago