ആലുവയിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട 5 വയസുകാരിയുടെ സംഭവം കേരളക്കരയെ ഞെട്ടിച്ചിരിക്കുകയാണ്. സ്ത്രീ സുരക്ഷയ്ക്കായി മതിൽ പണിത്, സ്ത്രീകളുടെ സുരക്ഷയ്ക്കായി ഘോരം പ്രസംഗിക്കുന്ന ഇടത് സർക്കാർ അധികാരത്തിലിരിക്കെയാണ് ഈ ദാരുണസംഭവം ഉണ്ടായിരിക്കുന്നത്. ആഭ്യന്തര വകുപ്പിന്റെ പിടിപ്പുകേടിനെതിരെ രൂക്ഷ വിമർശനമാണ് ഇപ്പോൾ ഉയർന്നുവരുന്നത്. ഇപ്പോഴിതാ, സംഭവത്തിൽ സർക്കാരിനെയും സാംസ്കാരിക നായകരെയും വിമർശിച്ച് കൊണ്ട് രംഗത്തെത്തുകയാണ് നടൻ ഹരീഷ് പേരടി. കുട്ടികൾക്ക് നേരെ കൈയ്യോങ്ങിയാൽ എല്ലാ ക്രിമനലുകളുടെയും സ്ഥാനം മോർച്ചറിയിലായിരിക്കും എന്ന് പറയാൻ, വിപ്ലവം കണ്ടുപിടിച്ച ഒരു നേതാക്കളുമില്ലെന്ന് ഫേസ്ബുക്കിലൂടെ ഹരീഷ് പേരടി വിമർശിച്ചു.
വെറും അഞ്ച് വയസ്സുള്ള ഒരു പെൺകുട്ടി ദൈവത്തിന്റെ സ്വന്തം നാട്ടിൽവെച്ച് അതിക്രുരമായി കൊല്ലപ്പെട്ടിരിക്കുകയാണ്. കുട്ടികൾക്ക് നേരെ കൈയ്യോങ്ങിയാൽ എല്ലാ ക്രിമനലുകളുടെയും സ്ഥാനം മോർച്ചറിയിലായിരിക്കും എന്ന് പറയാൻ വിപ്ലവം കണ്ടുപിടിച്ച ഒരു നേതാക്കളും ഇന്ന് കേരളത്തിലില്ല. നമ്മുക്ക് മണിപ്പുർ പോലെയുള്ള ചെകുത്താന്റെ നാട്ടിലെ കൂട്ട ബലാൽസംഘങ്ങളെ പറ്റി മാത്രം സംസാരിക്കാം. പ്രതിഷേധിക്കാം. കാരണം നമ്മൾ പുരോഗമനവാദികൾക്ക് ദൂരകാഴ്ചയുടെ കണ്ണട മാത്രമേ ധരിക്കാൻ പാടുകയുള്ളു എന്ന അലിഖിത നിയമമുണ്ടല്ലോ എന്നും ഹരീഷ് പേരടി പരിഹസിക്കുന്നു. മൂക്കിന് താഴെയുള്ള കാഴ്ചകളെ ഒറ്റപ്പെട്ട എന്ന ഏറ്റവും വെറുക്കപ്പെട്ട ഫ്യൂഡലിസ്റ്റ് വാക്ക് ഉപയോഗിച്ച് ഇത്തരം സംഭവങ്ങളെ മറയ്ക്കാൻ തിമിര തീസീസ് പഠിച്ച് എന്നോ പരിശീലനം നേടിയവരല്ലെ നമ്മൾ. ഭരണം മാറുന്നതുവരെ മൂക്കിന് താഴെയുള്ള കാഴ്ചകളെ നിരോധിക്കാം. മകളെ ജീവിക്കാൻ കേരളം തിരഞ്ഞെടുത്തതിന് മാപ്പ് എന്നാണ് നടൻ ഹരീഷ് പേരാടിയുടെ പോസ്റ്റ്. നിരവധി പേരാണ് പോസ്റ്റിനെ അനുകൂലിച്ചുകൊണ്ട് ഇപ്പോൾ രംഗത്തെത്തുന്നത്.
അല്ലെങ്കിലും വർത്തമാന കേരളത്തിൽ ഇതല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കേണ്ടതില്ലെന്നാണ് പോസ്റ്റിനു കമന്റായി ഒരാൾ കുറിച്ചിരിക്കുന്നത്. മണിപ്പൂരിലെയും ഉത്തർപ്രദേശിലെയും ചെറ്റ പൊക്കാൻ നടക്കുന്ന ഇത്തരക്കാർ, സ്വന്തം സംസ്ഥാനത്ത് നടക്കുന്ന സംഭവ വികാസങ്ങൾ കൂടി കണ്ണ് തുറന്ന് കാണണമെന്ന് പുച്ഛത്തോടെ അപേക്ഷിക്കാൻ മാത്രമേ കഴിയൂ. എന്തായാലും സുരാജ് ഇനി ഒറ്റയ്ക്ക് തലകുനിക്കണ്ട. കേരളം മുഴുവൻ തലകുനിച്ചിട്ടുണ്ട്.
കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിലെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരം. . തിരുവനന്തപുരത്ത് മസ്തിഷ്ക മരണം സംഭവിച്ച കൊല്ലംസ്വദേശി ഷിബുവിന്റെ…
കോഴിക്കോട് : ബംഗ്ലാദേശിൽ ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരെ തുടർച്ചയായി നടക്കുന്ന അതിക്രമങ്ങളിൽ കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.…
നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തി രണ്ടാം പ്രതി മാർട്ടിൻ ആന്റണി പോസ്റ്റ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചവർ പിടിയിലായി.…
തൃശ്ശൂർ : ചാമക്കാല കടപ്പുറത്ത് വാഹനാഭ്യാസത്തിനിടെ ജിപ്സി കാർ മറിഞ്ഞ് ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം . ചാമക്കാല രാജീവ്…
വാഷിങ്ടൺ ഡിസി : ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ചും അവിടെയുണ്ടായിരുന്ന ജലാംശം എങ്ങനെ നഷ്ടപ്പെട്ടു എന്നതിനെക്കുറിച്ചും പഠിക്കാൻ നിയോഗിക്കപ്പെട്ട നാസയുടെ 'മേവൻ' (Mars…
ഖുൽന: ബംഗ്ലാദേശിൽ രാഷ്ട്രീയ അസ്ഥിരതയും അക്രമപരമ്പരകളും തുടരുന്നതിനിടയിൽ പ്രമുഖ തൊഴിലാളി നേതാവും ഇന്ത്യാ വിരുദ്ധനുമായ മുഹമ്മദ് മൊതാലേബ് സിക്ദർ വെടിയേറ്റു…