തൃശ്ശൂർ: ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട് മന്ത്രി ഇപി ജയരാജന്റെ മകനെതിരെ ആരോപണം ഉന്നയിച്ച് ബിജെപി. ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായി ഒരു കോടി രൂപയിൽ കവിഞ്ഞുള്ള കമ്മീഷൻ ജയരാജന്‍റെ മകന്‍റെ കയ്യിലേക്ക് പോയതായാണ് വാർത്തകൾ വരുന്നത്. അന്വേഷണം വമ്പൻ സ്രാവുകളിലേക്കു നീങ്ങുന്നു എന്നതിനാലാണ് ഇതുവരെ അന്വേഷണത്തെ പിന്തുണച്ച സിപിഎം നിലപാട് മാറ്റുന്നതെന്നും കെ സുരേന്ദ്രൻ തൃശ്ശുരിൽ പറഞ്ഞു.
കെടി ജലീലിനെ കൂടാതെ ഈ പി ജയരാജന്റെ മകന്റെ പേരു ഉയർന്നു വരുന്നതും ഇതിനു കാരണമാണ്. അന്വേഷണം ശരിയായ ദിശയിൽ എന്നു പറഞ്ഞ മുഖ്യമന്ത്രിയുടെ പാർട്ടി ഇ ഡി യെ വിമർശിക്കുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്.സിപിഎം സെക്രട്ടേറിയറ്റ് നടത്തിയ ആരോപണത്തിൽ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്നും കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി നിലപാട് മാറ്റിയോ ? അന്വേഷണം രാഷ്ട്രീയ പ്രേരിതം എന്ന പാർട്ടി നിലപാടിനോട് മുഖ്യമന്ത്രി യോജിക്കുന്നുണ്ടോ ? കെടി ജലീലിനെ മാറ്റിയാൽ മന്തിസഭയിലെ ഒന്നോ രണ്ടോ അംഗങ്ങളെ കൂടി പുറത്താക്കേണ്ടി വരും. അതാണ് പിണറായി വിജയൻ ഭയപ്പെടുന്നതെന്ന് ബിജെപി ആരോപിച്ചു.
തിരുവനന്തപുരം സ്വർണക്കടത്തും ബെംഗളൂരു മയക്കു മരുന്നു കേസും പരസ്പരം ബന്ധപ്പെട്ടത് എന്നാണ് ബിജെപി നിലപാട്. സ്വപ്ന ആശുപത്രിയിൽ ഉള്ളപ്പോൾ നഴ്‌സ് മാരുടെ ഫോണിലൂടെ പലരെയും ബന്ധപ്പെട്ടിട്ടുണ്ട്. സർക്കാരിന്റെ സഹായത്തോടെ യാണ് മെഡിക്കൽ കോളേജിൽ ഈ സൗകര്യം ലഭിച്ചതെന്നും കെ സുരേന്ദ്രൻ ആരോപിച്ചു.
ഭൂമി അതിവേഗം ചൂടുപിടിച്ചുകൊണ്ടിരിക്കുന്നതിന്റെ യഥാർത്ഥ കാരണങ്ങളെക്കുറിച്ചുള്ള പുതിയ കണ്ടെത്തലുകൾ ആഗോള കാലാവസ്ഥാ ചർച്ചകളിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുകയാണ്. മനുഷ്യരാശി നേരിടുന്ന…
ആലപ്പുഴ : സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ച ഇടങ്ങളിൽ പക്ഷികളെ കൂട്ടത്തോടെ കൊന്നൊടുക്കും. രോഗബാധ സ്ഥിരീകരിച്ച പ്രദേശങ്ങളുടെ ഒരു കിലോമീറ്റർ ചുറ്റളവിലാണ്…
ദേശീയ തലസ്ഥാന മേഖലയിലെ യാത്രാക്ലേശത്തിന് പരിഹാരമായി ദില്ലി മെട്രോ ശൃംഖലയുടെ വിപുലമായ വികസന പദ്ധതികൾക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി.…
തിരുവനന്തപുരം : വർക്കല അകത്തുമുറിയിൽ വന്ദേഭാരത് ട്രെയിൻ ഓട്ടോയിൽ ഇടിച്ച സംഭവത്തിൽ ഇന്ത്യന്‍ റെയിൽവേ അന്വേഷണം തുടങ്ങി. നിർമാണപ്രവർത്തനങ്ങൾക്കായി സ്റ്റേഷന്‍റെ…
ഒറ്റപ്പാലം: വെള്ളമാണെന്ന് തെറ്റിദ്ധരിച്ച് ആസിഡ് കുടിച്ചയാൾക്ക് ദാരുണാന്ത്യം. പാലക്കാട് ഒറ്റപ്പാലം വേങ്ങശേരി സ്വദേശി താനിക്കോട്ടിൽ രാധാകൃഷ്ണനാണ് ചികിത്സയിലിരിക്കെ മരിച്ചത്. കഴിഞ്ഞ…
1948 സെപ്റ്റംബർ 13–17 വരെ സർദാർ വല്ലഭഭായ് പട്ടേലിന്റെ നേതൃത്വത്തിൽ ഇന്ത്യൻ സേന നടത്തിയ ഓപ്പറേഷൻ പോളോ. വെറും നാല്…