ദില്ലി : മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ വീണ്ടും നോട്ടീസ് അയച്ച് ഇ ഡി. ചോദ്യം ചെയ്യലിന് മാർച്ച് 4ന് അന്വേഷണ സംഘത്തിന് മുൻപിൽ ഹാജരാകാൻ ആവശ്യപ്പെട്ടാണ് നോട്ടീസയച്ചിരിക്കുന്നത്. തുടർച്ചയായ എട്ടാം തവണയാണ് കെജ്‌രിവാളിന് ഇ ഡി നോട്ടീസ് നൽകുന്നത്.
കഴിഞ്ഞ ഏഴ് തവണയും അരവിന്ദ് കെജ്‌രിവാൾ ഒഴിവുകഴിവുകൾ പറഞ്ഞ് ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ല. ഇതേ തുടർന്നാണ് എട്ടാം തവണയും ഇ ഡി നോട്ടീസ് നൽകിയിരിക്കുന്നത്. അതേസമയം, ഇനിയും ഹാജരായില്ലെങ്കിൽ കർശന നടപടി സ്വീകരിക്കാനാണ് ഇ ഡിയുടെ നീക്കം. നിലവിൽ കെജ്‌രിവാളിനെതിരെ ഇ ഡി നൽകിയ കേസ് ദില്ലി കോടതിയുടെ പരിഗണനയിലാണ്. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസുകൾ പ്രത്യേക കോടതി മാർച്ച് 16 ന് പരിഗണിക്കുകയാണ്. എന്തുകൊണ്ടാണ് അരവിന്ദ് കെജ്‌രിവാൾ ഏഴ് സമൻസുകൾ നിരസിച്ചതെന്ന് അന്ന് വിശദീകരിക്കേണ്ടതുണ്ട്. അതേസമയം, കോടതി തടയാത്തതിനാൽ സമൻസ് അയച്ചുകൊണ്ടിരിക്കുകയാണെന്നും ഇഡി വ്യക്തമാക്കി.
അതിർത്തി സംഘർഷത്തെ തുടർന്ന് ചെക്പോസ്റ്റുകൾ അടച്ച പാകിസ്ഥാന് ഇന്ത്യൻ മാതൃകയിൽ തിരിച്ചടി നൽകാൻ അഫ്‌ഗാനിസ്ഥാൻ. പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി സിന്ധു…
തിരുവനന്തപുരം : ഭാരതാംബയുടെ ചിത്രം വച്ച പരിപാടി റദ്ദാക്കി വിവാദം സൃഷ്ടിച്ച കേരള സര്‍വകലാശാല രജിസ്ട്രാര്‍ അനില്‍കുമാറിനെ മാറ്റി. ഡെപ്യൂട്ടേഷന്‍…
സിഡ്‌നി : ഓസ്‌ട്രേലിയയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷങ്ങൾക്കിടെ 15 പേരുടെ മരണത്തിനിടയാക്കിയ ജിഹാദിയാക്രമണത്തിലെ മുഖ്യപ്രതി നവീദ് അക്രം (24)…
ഡോളർ ശക്തി പ്രാപിക്കുമ്പോൾ ബദൽ നടപടികളുമായി നരേന്ദ്രമോദി ! രൂപ അടിസ്ഥാനമാക്കി കൂടുതൽ രാജ്യങ്ങളുമായി പണമിടപാട് ! ഇന്ത്യൻ രൂപയ്‌ക്കെതിരെ…
ഓടിക്കൊണ്ടിരുന്ന വാഹനത്തിന്റെ ടയർ ഊരിത്തെറിച്ചത് എങ്ങനെ ? അട്ടിമറി സംശയിച്ച് പോലീസ് ? അപകടത്തിൽപ്പെട്ടത് സർവീസ് കഴിഞ്ഞ് 500 കിലോമീറ്റർ…
ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലുള്ള ബോണ്ടി ബീച്ചിൽ ജൂതമത വിശ്വാസികൾ തങ്ങളുടെ പ്രകാശത്തിന്റെ ഉത്സവമായ ഹനുക്ക ആഘോഷിക്കാൻ ഒത്തുചേർന്ന വേളയിൽ നടന്ന ഭീകരാക്രമണം…