ഏക വ്യക്തിനിയമ വിഷയത്തിൽ സി.പി.എം മുസ്‍ലിം സമുദായ സംഘടനകളുമായുണ്ടാക്കിയ അടുപ്പം തട്ടം വിവാദത്തോടെ തകർന്നു തരിപ്പണമായിരിക്കുകയാണ്. മലബാറിലെ മുസ്‍ലിം സമുദായത്തിലും സംഘടനകൾക്കിടയിലും കഴിഞ്ഞ ഒരു വർഷം കൊണ്ട് ഉണ്ടാക്കിയ സ്വീകാര്യതയ്ക്കാണു സംസ്ഥാന കമ്മിറ്റി അംഗം കെ.അനിൽകുമാറിന്റെ വിവാദ പ്രസ്താവനയോടെ ഇടിവു തട്ടിയത്. ഇങ്ങനെ ചർച്ചകൾ സജീവമായിരിക്കെ തട്ടത്തിൽ തട്ടി വീണ സഖാക്കളുടെ ഹിന്ദു വിരോധത്തിന്റെ ഒരു വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച വിഷയമാകുന്നത്.
ഹിന്ദു നാമം പേറുന്ന കെ കെ ശൈലജയ്ക്ക് ഹിന്ദു സ്ത്രീകൾ അമ്പലങ്ങളിൽ പോകുന്നതു കൊണ്ടും രാമായണ പാരായണം നടത്തുന്നതിനാലും ഉദ്ദേശിച്ച പോലെ അങ്ങ് നവോത്ഥാനിക്കാൻ പറ്റുന്നില്ലത്രേ. പാർട്ടിക്ക് ചാവേറുകളായി കിന്ദു അന്തങ്ങൾ വേണമല്ലോ. എന്നാൽ ഇതേ കെ കെ ശൈലജയ്ക്ക് മുസ്ലിം പെൺകുട്ടികൾ മദ്രസയിൽ പോകുന്നതിനോ മതപ്രഭാഷണം കേൾക്കാൻ പോകുന്നതിനോ പരാതിയേതുമില്ല എന്നും കാണാം. ഇതിലൂടെ ഇടത് സഖാക്കളുടെ ഇരട്ടത്താപ്പ് തന്നെയാണ് വ്യക്തമാകുന്നത്. കാരണം സ്പീക്കർ എ എൻ ഷംസീറിന്റെ മിത്ത് വിവാദത്തിൽ ആർക്കും ഇത്രയും പ്രതികരിക്കാൻ ഇല്ലായിരുന്നു. എന്നാൽ മുസ്‌ലിം സമുദായത്തിനെതിരെ ഒരു പ്രസ്താവന അനിൽകുമാർ നടത്തിയപ്പോൾ വോട്ട് ബാങ്ക് ചോർന്നു പോകുമോ എന്ന അങ്കലാപ്പിലാണ് സി.പി.എം. ഇത് എന്തായാലും സി.പി.എമ്മിന്റെ ഇരട്ടത്താപ്പിനെ തന്നെയാണ് വെളിവാക്കുന്നത്.
അതേസമയം, മലപ്പുറത്തെ മുസ്‌ലിം പെൺകുട്ടികളുടെ തട്ടം അഴിപ്പിച്ചു വെച്ചതിൽ കമ്യൂണിസ്റ്റു പാർട്ടിക്കു പങ്കുണ്ടെന്നായിരുന്നു അനിൽകുമാറിന്റെ വിവാദ പ്രസംഗം. ഇതു വെറുമൊരു നാക്കുപിഴയല്ലെന്നും സിപിഎമ്മിന്റെ അടിസ്ഥാന സമീപനം ഇതാണെന്നും അതു സൗകര്യപ്രദമായ വേദിയിൽ പുറത്തുവന്നെന്നുമാണു മുസ്‌ലിം സംഘടനകളുടെ വിലയിരുത്തൽ. ഇക്കാരണത്താൽ അനിൽകുമാറിന്റെ ഖേദപ്രകടനത്തെയോ സിപിഎമ്മിന്റെ തള്ളിപ്പറയലിനെയോ അവർ കാര്യമായി എടുത്തിട്ടില്ല. പെൺകുട്ടികളുടെ തട്ടം അഴിപ്പിക്കാൻ സിപിഎം ശ്രമിക്കേണ്ടെന്നു രൂക്ഷമായ വിമർശനം ഉന്നയിച്ച് മുസ്‌ലിം ലീഗും പോഷക സംഘടനകളായ യൂത്ത് ലീഗും MSF രംഗത്തു വന്നു. മലബാറിൽ ഗണ്യമായ സ്വാധീനമുള്ള ഇകെ വിഭാഗം സമസ്തയുടെ മുതിർന്ന പണ്ഡിതരും പോഷക സംഘടനകളും പ്രതിഷേധിച്ചു. മുജാഹിദ് വിഭാഗങ്ങളും ജമാഅത്തെ ഇസ്‌ലാമിയുമെല്ലാം അനിൽകുമാറിനും സിപിഎമ്മിനും എതിരെ രംഗത്തെത്തി.
ദില്ലി : അഫ്ഗാൻ ആരോഗ്യമന്ത്രി മൗലവി നൂർ ജലാൽ ജലാലി ഔദ്യോഗിക സന്ദർശനത്തിനായി ദില്ലിയിലെത്തി. അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം ഏറ്റെടുത്ത…
കൊൽക്കത്ത : മെസിയുടെ പരിപാടി അലങ്കോലമായതിൽ പശ്ചിമ ബംഗാൾ കായിക മന്ത്രി രാജിവച്ചു. മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ…
സിപിഐ(എം) തങ്ങളുടെ ചുമലിലാണ്” എന്ന എസ്‌ഡിപിഐയുടെ പ്രസ്താവന വലിയ വിവാദം സൃഷ്ടിക്കുന്നു. എൽഡിഎഫ്–സിപിഐ(എം) ബന്ധത്തിൽ എസ്‌ഡിപിഐ പിന്തുണയുണ്ടെന്ന ആരോപണവും, യുഡിഎഫ്–ജമാഅത്ത്…
പിണറായിയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന് പരിക്ക്. സിപിഎം പ്രവർത്തകൻ വിപിൻ രാജിനാണ് പരിക്കേറ്റത്. കൈപ്പത്തി ചിതറിപ്പോയ ഇയാളെ ഗുരുതരാവസ്ഥയിൽ…
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടിക സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങൾക്ക്…
രാഹുൽ ഗാന്ധി ഉയർത്തിക്കൊണ്ടു വന്ന വോട്ടുചോരി ആരോപണത്തിൽ കോണ്‍ഗ്രസ് നിലപാട് തള്ളി ഇൻഡി മുന്നണിയിലെ പ്രമുഖ സഖ്യ കക്ഷിയായ എൻസിപി…