ദില്ലി: വനിതാ നേതാക്കള്‍ക്ക് ഒരു മാതൃകയാണ് സുഷ്മ സ്വരാജ്, ഹരിയാന സര്‍ക്കാരിലെ ഏറ്റവും പ്രായം കുറഞ്ഞ കാബിനറ്റ് മന്ത്രി, ദില്ലിയിലെ ആദ്യത്തെ വനിതാ മുഖ്യമന്ത്രി, ഒരു ദേശീയ രാഷ്ട്രീയ പാര്‍ട്ടിയുടെ ആദ്യത്തെ വനിതാ വക്താവ് ഈ വാക്കുകളിലൂടെയാണ് ബിജെപിയുടെ മുതിര്‍ന്ന നേതാവ് എല്‍.കെ അദ്വാനി സുഷമാ സ്വരാജിനെ അനുസ്മരിച്ചത്.
”എണ്‍പതുകളില്‍ ഞാന്‍ ബിജെപിയുടെ പ്രസിഡന്‍റായിരുന്നപ്പോള്‍, അവര്‍ എന്‍റെ ടീമില്‍ ഇടംപിടിച്ച ഒരു യുവ പ്രവര്‍ത്തകയായിരുന്നു. കാലക്രമേണ, അവര്‍ ഞങ്ങളുടെ പാര്‍ട്ടിയുടെ ഏറ്റവും ജനപ്രിയവും പ്രമുഖയുമായ നേതാക്കളില്‍ ഒരാളായി മാറി- വാസ്തവത്തില്‍, വനിതാ നേതാക്കള്‍ക്ക് ഒരു മാതൃകയാണ് സുഷമാ സ്വരാജ്, ”അദ്വാനി പ്രസ്താവനയില്‍ പറഞ്ഞു.
അന്തിമോപചാരമര്‍പ്പിക്കാന്‍ എല്‍.കെ അദ്വാനി മകളോടൊപ്പമാണ് സുഷമയുടെ വീട്ടിലെത്തിയത്. സുഷമയുടെ ഭര്‍ത്താവ് സ്വരാജ് കൗശലിനെയും മകള്‍ ബന്‍സൂരിയെയും ഏറെ നേരം ആശ്വസിപ്പിച്ചാണ് അദ്വാനി മടങ്ങിയത്.
ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…
പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…
തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…
അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…
ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത് മുതൽ പാകിസ്ഥാൻ ഉദ്യോഗസ്ഥർ തിരക്കിലായി. അമേരിക്കയെ ഒപ്പം നിർത്താൻ അയച്ചത് ഡസൻ കണക്കിന് മെയിലുകൾ. പാക്…
'യുഡിഎഫ് അധികാരത്തിൽ വന്നാൽ മറ്റൊരു മാറാട് കലാപം നടത്താൻ ലീഗ് ശ്രമിക്കും' എന്ന ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ,…