Friday, October 23, 2026

ഏറ്റവും അടുത്ത സഹപ്രവര്‍ത്തകയുടെ നികത്താനാവാത്ത നഷ്ടം’: സുഷമ സ്വരാജിനെ അനുസ്മരിച്ച് എല്‍. കെ അദ്വാനി

ദില്ലി: വനിതാ നേതാക്കള്‍ക്ക് ഒരു മാതൃകയാണ് സുഷ്മ സ്വരാജ്, ഹരിയാന സര്‍ക്കാരിലെ ഏറ്റവും പ്രായം കുറഞ്ഞ കാബിനറ്റ് മന്ത്രി, ദില്ലിയിലെ ആദ്യത്തെ വനിതാ മുഖ്യമന്ത്രി, ഒരു ദേശീയ രാഷ്ട്രീയ പാര്‍ട്ടിയുടെ ആദ്യത്തെ വനിതാ വക്താവ് ഈ വാക്കുകളിലൂടെയാണ് ബിജെപിയുടെ മുതിര്‍ന്ന നേതാവ് എല്‍.കെ അദ്വാനി സുഷമാ സ്വരാജിനെ അനുസ്മരിച്ചത്.

”എണ്‍പതുകളില്‍ ഞാന്‍ ബിജെപിയുടെ പ്രസിഡന്‍റായിരുന്നപ്പോള്‍, അവര്‍ എന്‍റെ ടീമില്‍ ഇടംപിടിച്ച ഒരു യുവ പ്രവര്‍ത്തകയായിരുന്നു. കാലക്രമേണ, അവര്‍ ഞങ്ങളുടെ പാര്‍ട്ടിയുടെ ഏറ്റവും ജനപ്രിയവും പ്രമുഖയുമായ നേതാക്കളില്‍ ഒരാളായി മാറി- വാസ്തവത്തില്‍, വനിതാ നേതാക്കള്‍ക്ക് ഒരു മാതൃകയാണ് സുഷമാ സ്വരാജ്, ”അദ്വാനി പ്രസ്താവനയില്‍ പറഞ്ഞു.

അന്തിമോപചാരമര്‍പ്പിക്കാന്‍ എല്‍.കെ അദ്വാനി മകളോടൊപ്പമാണ് സുഷമയുടെ വീട്ടിലെത്തിയത്. സുഷമയുടെ ഭര്‍ത്താവ് സ്വരാജ് കൗശലിനെയും മകള്‍ ബന്‍സൂരിയെയും ഏറെ നേരം ആശ്വസിപ്പിച്ചാണ് അദ്വാനി മടങ്ങിയത്.

Related Articles

Latest Articles