General

ഖബറിസ്ഥാൻ നിർമാണം; വനഭൂമി കയ്യേറാനുള്ള മതതീവ്രവാദികളുടെ പ്രവർത്തനങ്ങൾ തടഞ്ഞ് പ്രദേശവാസികൾ

ഡെറാഡൂൺ: മതാരാധനയുടെ പേരിൽ ഭൂമി കയ്യേറാനുള്ള മതതീവ്രവാദികളുടെ ശ്രമം തകർത്തെറിഞ്ഞ് നാട്ടുകാർ. വനഭൂമിയിൽ ഖബറിസ്ഥാൻ നിർമ്മിച്ച് ആരാധന നടത്താനുള്ള ശ്രമം നാട്ടുകാർ തടഞ്ഞു. ഡെറാഡൂണിലെ ലദ്പൂരിലായിരുന്നു സംഭവം.

പ്രദേശവാസിയായ അക്രമിന്റെ നേതൃത്വത്തിലായിരുന്നു വനമേഖലയിൽ ഖബറിസ്ഥാന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടന്നത്. ഇക്കാര്യം പ്രദേശവാസികളുടെ ശ്രദ്ധയിൽപ്പെട്ടു. ഉടനെ ഇവർ വിവരം പോലീസിനെ അറിയിച്ചു. എന്നാൽ വനംവകുപ്പിന്റെ ഭൂമിയായതിനാൽ ഇടപെടാൻ കഴിയില്ലെന്ന് ആയിരുന്നു പോലീസിന്റെ നിലപാട്. ഇതോടെ നാട്ടുകാർ ഇടപെട്ട് ഖബറിസ്ഥാൻ പൊളിച്ച് നീക്കി.

നേരത്തെ ഇതേ സ്ഥാനത്ത് മറ്റൊരു ഖബറിസ്ഥാൻ ഉണ്ടായിരുന്നു. എന്നാൽ ഇത് നിലനിൽക്കുന്നത് കയ്യേറ്റ ഭൂമിയിൽ ആണെന്ന് വ്യക്തമായതോടെ വനംവകുപ്പ് ഉദ്യോഗസ്ഥർ ഇത് പൊളിച്ച് നീക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഭൂമി കയ്യേറാനുള്ള മതതീവ്രവാദികളുടെ പുതിയ ശ്രമം. സംഭവത്തിൽ അക്രമിനെതിരെയും കൂട്ടാളികൾക്കെതിരെയും പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

B4 Admin

Recent Posts

കാശി–ഡൽഹി യാത്ര ഇനി കൂടുതൽ വേഗത്തിൽ: രാജ്യത്തെ രണ്ടാമത്തെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഇന്ത്യൻ റെയിൽവേയുടെ ആധുനികവൽക്കരണത്തിൽ മറ്റൊരു ചരിത്രനാഴികക്കല്ല്. രാജ്യത്തെ രണ്ടാമത്തെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ കാശിക്കും ന്യൂഡൽഹിക്കും ഇടയിൽ പ്രധാനമന്ത്രി…

57 minutes ago

ലണ്ടനിൽ എംബിഎ പഠനം: വീട്ടുകാരറിയാതെ ഇന്ത്യയിലേക്ക് മടക്കം. ഒടുവിൽ പൂണെയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ 34കാരി

ലണ്ടനിൽ എംബിഎ പഠനത്തിനായി പോയ യുവതി മാസങ്ങൾക്കുമുമ്പ് വീട്ടുകാരെ അറിയിക്കാതെ ഇന്ത്യയിൽ തിരിച്ചെത്തിയതും പിന്നീട് പൂണെയിലെ വാടക ഫ്ലാറ്റിൽ മരിച്ച…

1 hour ago

ദേശീയ ഐക്യദിനത്തിൽ ഭാരതത്തിന്റെ ഉരുക്കുമനുഷ്യന് ആദരമർപ്പിച്ച് കേരള ഗവർണർ. ഐക്യവും വികസനവും മുൻനിർത്തി മുന്നേറാൻ ആഹ്വാനം

ഭാരതീയ ഏകോപനത്തിന്റെ ശില്പിയും ആദ്യ ആഭ്യന്തരമന്ത്രിയുമായ സർദാർ വല്ലഭായ് പട്ടേലിന്റെ ജന്മജയന്തിയുടെ ഭാഗമായുള്ള രാഷ്ട്രീയ ഏക്താ ദിവസിൽ അദ്ദേഹത്തിന്റെ ഓർമ്മകൾക്ക്…

2 hours ago

തമിഴകത്തിന്റെ ധീരനക്ഷത്രം: സനാതന ധർമ്മത്തിന്റെയും ദേശീയതയുടെയും പ്രതീകമായ അയ്യാ മുത്തുരാമലിംഗ തേവർക്ക് സ്മരണാഞ്ജലി!

"രാഷ്ട്രത്തിന്റെ ഇരുകണ്ണുകളാണ് ദേശീയതയും ദൈവീകതയും" എന്ന അടിയുറച്ച പ്രഖ്യാപനത്തിലൂടെ തമിഴ്നാട്ടിൽ ദേശസ്നേഹത്തിന്റെ അഗ്നിപടർത്തിയ മഹത് വ്യക്തിത്വമാണ് പസുംപൊൻ അയ്യാ മുത്തുരാമലിംഗ…

1 day ago

വീണ്ടും ചരിത്രം കുറിക്കാൻ ISRO: ഇന്ന് രാത്രി കുതിച്ചുയരും GSLV-F18, ലക്ഷ്യം ഇന്ത്യയുടെ സ്വന്തം NavIC!

ഇന്ത്യയുടെ ബഹിരാകാശ ചരിത്രത്തിൽ നിർണായകമായ മറ്റൊരു അധ്യായത്തിന് ഇന്ന് രാത്രി ശ്രീഹരിക്കോട്ട സാക്ഷിയാകും. ഇന്ത്യയുടെ സ്വന്തം ഉപഗ്രഹ നാവിഗേഷൻ സംവിധാനമായ…

1 day ago

രാഹുൽ ഗാന്ധിയുടെ ‘സീതാരാമ’ പ്രയോഗം: രാഷ്ട്രീയ മര്യാദയോ മനഃപൂർവമായ പരിഹാസമോ?

ഇന്ത്യൻ രാഷ്ട്രീയത്തിൽ വാക്കുകൾക്ക് വലിയ പ്രാധാന്യമുണ്ട്. പ്രത്യേകിച്ച് ദേശീയതലത്തിലുള്ള നേതാക്കൾ പൊതുവേദികളിലും സമൂഹമാധ്യമങ്ങളിലും നടത്തുന്ന പരാമർശങ്ങൾ വലിയ ചർച്ചകൾക്ക് വഴിവെക്കാറുണ്ട്.…

1 day ago