Kerala

ലോക്സഭാ തെരഞ്ഞെടുപ്പ് ! വോട്ടെടുപ്പ് ദിനത്തിൽ സർക്കാർ, അർദ്ധ സർക്കാർ സ്ഥാപനങ്ങൾക്കും ബാങ്കുകൾക്കും അവധി

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ദിനമായ ഏപ്രിൽ 26ന് (വെള്ളിയാഴ്ച) സംസ്ഥാനത്തെ നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്ടിന്റെ പരിധിയിൽ വരുന്ന എല്ലാ സർക്കാർ, അർദ്ധസർക്കാർ സ്ഥാപനങ്ങൾക്കും ബാങ്കുകൾ ഉൾപ്പെടെയുള്ള വാണിജ്യ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ച് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു.

അതേസമയം, ലോക്സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സംസ്ഥാനത്തെ മദ്യവിൽപനശാലകൾ അടച്ചിടും. ബുധനാഴ്ച (ഏപ്രിൽ 24) വൈകിട്ട് 6 മണി മുതൽ വോട്ടെടുപ്പ് ദിനമായ വെള്ളിയാഴ്ച (ഏപ്രിൽ 26) വൈകിട്ട് 6 മണി വരെയാണ് മദ്യവിൽപനശാലകളും ബാറുകളും ബിയർ പാർലറുകളും അടച്ചിടുന്നത്. റീ പോളിങ് നടക്കുന്ന സ്ഥലങ്ങളിലും മദ്യവിൽപനശാലകൾ പ്രവർത്തിക്കില്ല. വോട്ട് എണ്ണുന്ന ജൂൺ 4നും മദ്യവിൽപനശാലകൾക്ക് അവധിയായിരിക്കും.

കേരളം ഉൾപ്പെടെ 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിലാണ് വെള്ളിയാഴ്ച വോട്ടെടുപ്പ് നടക്കുക. കർണാടകയിലെ 14 ഉം രാജസ്ഥാനിലെ 13ഉം മണ്ഡലങ്ങളിൽ രണ്ടാം ഘട്ടത്തിലാണ് തെരെഞ്ഞെടുപ്പ്. ഉത്തർപ്രദേശിലെയും മധ്യപ്രദേശിലേയും 8 മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടക്കും. ഔട്ടർ മണിപ്പുരിലെ ശേഷിക്കുന്ന ബൂത്തുകളിലും രണ്ടാംഘട്ടത്തിൽ വിധിയെഴുതും.

anaswara baburaj

Recent Posts

ആരാണ് മാതൃഭൂമി പൊക്കിക്കൊണ്ട് നടക്കുന്ന യോഗേന്ദ്ര യാദവ്

മോദിയല്ല മൂന്നാം തവണയെന്ന് കടുത്ത മോദി വിരുദ്ധർ പോലും പറയുന്നില്ല

7 seconds ago

രാജ്യാന്തര അവയവ കച്ചവടക്കേസ് ! പിടിയിലായവർക്ക് പുറമെ മുഖ്യ സൂത്രധാരൻ കൂടിയുണ്ടെന്ന നിഗമനത്തിൽ പോലീസ് ! കേരളത്തിനകത്തും പുറത്തും വലവിരിച്ച് അന്വേഷണ സംഘം

രാജ്യാന്തര അവയവ കച്ചവടക്കേസില്‍ പിടിയിലായ രണ്ട് പ്രതികകളെക്കൂടാതെ മുഖ്യ സൂത്രധാരൻ കൂടിയുണ്ടെന്ന നിഗമനത്തിൽ പോലീസ്. ഇയാൾക്കായുള്ള അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. കേസിൽ…

52 mins ago

ബാർക്കോഴയിൽ ക്രൈം ബ്രാഞ്ച് പോര ! ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് എം എം ഹസൻ ; ആരോപണം സംസ്ഥാന സർക്കാരിനെതിരായ ആയുധമാക്കി മാറ്റി പ്രതിപക്ഷം

ബാർ കോഴ ആരോപണം സംസ്ഥാന സർക്കാരിനെതിരായ ആയുധമാക്കി മാറ്റി പ്രതിപക്ഷം.ബാർ കോഴയിൽ രണ്ട് മന്ത്രിമാർക്ക് പങ്കുണ്ടെന്നും ജുഡീഷ്യൽ അന്വേഷണം വേണമെന്നും…

57 mins ago

ഫുജൈറയില്‍ മലയാളി യുവതി കെട്ടിടത്തില്‍ നിന്ന് വീണുമരിച്ച നിലയില്‍ ! ഭർത്താവിനെ പോലീസ് ചോദ്യം ചെയ്യുന്നു

മലയാളി യുവതി ഫുജൈറയില്‍ കെട്ടിടത്തില്‍നിന്ന് വീണുമരിച്ച നിലയില്‍. തിരുവനന്തപുരം സ്വദേശിനിയായ ഷാനിഫ ബാബു (37) ആണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു…

1 hour ago

നാല് വ_യ_സു_കാ_ര_ന്റെ പിറന്നാൾ കേക്കിൽ ഹ-മാ-സ് ഭീ_ക_ര_ൻ അ-ബു ഉ-ബൈ-ദ-യു-ടെ ചിത്രം!

നാല് വ_യ_സു_കാ_ര_ന്റെ പിറന്നാൾ കേക്കിൽ ഹ-മാ-സ് ഭീ_ക_ര_ൻ അ-ബു ഉ-ബൈ-ദ-യു-ടെ ചിത്രം!

2 hours ago