Cinema

ലോക: ചാപ്റ്റർ 2′ പ്രഖ്യാപിച്ചു!ടോവിനോ തോമസും ദുൽഖർ സൽമാനും ഒന്നിക്കുന്ന സൂപ്പർഹീറോ മാമാങ്കം

മലയാള സിനിമയിലെ ഏറ്റവും വലിയ സിനിമാറ്റിക് യൂണിവേഴ്സായ ‘ലോക’യുടെ രണ്ടാം ഭാഗം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ലോകമെമ്പാടും വൻ വിജയം നേടിയ ലോക: ചാപ്റ്റർ 1: ചന്ദ്രയുടെ തുടർച്ചയായി എത്താൻ പോകുന്ന ചിത്രം, ലോക: ചാപ്റ്റർ 2ലൂടെ മലയാളത്തിന്റെ യുവതാരങ്ങളായ ദുൽഖർ സൽമാനും ടോവിനോ തോമസും പ്രധാന കഥാപാത്രങ്ങളായി എത്തുമെന്നാണ് സൂചന.ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫെയറർ ഫിലിംസാണ് ഈ ചിത്രവും നിർമ്മിക്കുന്നത്. ആദ്യ ഭാഗം സംവിധാനം ചെയ്ത ഡൊമിനിക് അരുൺ തന്നെയാകും രണ്ടാം ഭാഗവും ഒരുക്കുക. ‘ലോക: ചാപ്റ്റർ 1: ചന്ദ്ര’യുടെ വിജയത്തിന് ശേഷം ആരാധകർ ആകാംഷയോടെ കാത്തിരുന്ന പ്രഖ്യാപനമാണ് ഇത്.ചാത്തന്‍മാര്‍ വരും എന്ന പ്രഖ്യാപനത്തോടെയാണ് ലോക: ചാപ്പ്റ്റര്‍ വണ്‍ ചന്ദ്ര അവസാനിക്കുന്നത്. ചിത്രത്തില്‍ അതിഥിതാരങ്ങളായെത്തിയ ടൊവിനോയുടെയും ദുല്‍ഖര്‍സര്‍മാന്റെയും കഥാപാത്രങ്ങള്‍ തമ്മിലുള്ള രസകരമായ ഒരുസംഭാഷണ വീഡിയോയിലൂടെയാണ് ലോക ചാപ്പ്റ്റര്‍ 2 പ്രഖ്യാപിച്ചിരിക്കുന്നത്.

ചാത്തനായ ടൊവിനോയുടെ മൈക്കല്‍ എന്ന കഥാപാത്രവും ഒടിയനായ ദുല്‍ഖറിന്റെ ചാര്‍ലി എന്ന കഥാപാത്രവും തമ്മിലുള്ള സംഭാഷണമാണിത്. അതെന്റെ ജ്യേഷ്ഠനായ ചാത്തന്‍ തടവറയില്‍ നിന്ന് പുറത്തുവന്നിട്ടുണ്ടെന്നും അയാളെ നേരിടാന്‍ ചാര്‍ലിയുടെ സഹായം മൈക്കല്‍ ആവശ്യപ്പെടുന്നതുമാണ് രണ്ടാം ഭാഗം അനൗണ്‍സ്‌മെന്റ് വീഡിയോയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.ഒന്നാംഭാഗത്തേക്കാള്‍ ഗംഭീരമായിരിക്കും രണ്ടാം ഭാഗം എന്ന ഈ സംഭാഷണത്തിലൂടെ തന്നെ വ്യക്തമാകുന്നു. ടൊവിനോ അവതരിപ്പിക്കുന്ന ചാത്തന്‍ കഥാപാത്രത്തിന് 389 സഹോദരങ്ങളുണ്ട്. അതില്‍ പ്രശ്‌നക്കാരനായ മറ്റൊരു ചാത്തനായിരിക്കും എതിരാളിയായി അടുത്ത ഭാഗത്തില്‍ എത്തുക എന്നതാണ് വീഡിയോ വ്യക്തമാകുന്നത്. വേറിട്ട ലുക്കിലുള്ള ഈ കഥാപാത്രത്തെയും ടൊവിനോ തന്നെയായിരിക്കും അവതരിപ്പിക്കുക.അതേസമയം മോഹന്‍ലാല്‍ ചിത്രം എമ്പുരാനെയും മറികടന്ന് കല്യാണി പ്രിയദര്‍ശന്‍ ചിത്രം ‘ലോക: ചാപ്റ്റര്‍ വണ്‍ ചന്ദ്ര’ ലോക ബോക്‌സോഫീസില്‍ നിന്ന് ഏറ്റവും കൂടുതല്‍ പണംവാരിയ മലയാള സിനിമയായി ഇതിനകം മാറിക്കഴിഞ്ഞിട്ടുണ്ട്. എമ്പുരാന്‍ നേടിയ 265.5 കോടി എന്ന ആഗോള കലക്ഷനാണ് ലോക മറികടന്നത്. ഇന്ത്യയില്‍ ആദ്യമായി ഒരുഭാഷയിലെ ഇന്‍ഡസ്ട്രി ഹിറ്റ് റെക്കോര്‍ഡ് ഇതോടെ ഒരുനായികയുടെ പേരിലായി.മോഹന്‍ലാല്‍ എമ്പുരാന്‍, തുടരും എന്നീ ചിത്രങ്ങളിലൂടെ കൈയടക്കി വച്ച റെക്കോര്‍ഡുകളാണ് ‘ലോക: ചാപ്റ്റര്‍ വണ്‍ ചന്ദ്ര’ എന്ന ചിത്രത്തിലൂടെ കല്യാണി പ്രിയദര്‍ശന്‍ സ്വന്തം പേരിലാക്കി മാറ്റിയിരിക്കുന്നത്.

Sandra Mariya

Recent Posts

ഗായകൻ സുബീൻ ഗാർഗിന്റെ മരണം! കേസ് ഈ മാസം തന്നെ കേന്ദ്ര ഏജൻസിക്ക് കൈമാറുമെന്ന് ഹിമന്ത ബിശ്വ ശർമ്മ

ദിസ്‌പൂർ : പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ ദുരൂഹ മരണക്കേസ് ഈ മാസം അവസാനത്തോടെ കേന്ദ്ര അന്വേഷണ ഏജൻസിക്ക് കൈമാറുമെന്ന്…

8 hours ago

സിപിഎമ്മിന്റെ അവലോകന യോഗത്തില്‍ നാടകീയ രംഗങ്ങൾ ! പരസ്പരം കൊമ്പ് കോർത്ത് നേതാക്കൾ; ഒന്നും മിണ്ടാതെ മൂകസാക്ഷിയായി എം വി ഗോവിന്ദൻ

തിരുവനന്തപുരം : വോട്ടെടുപ്പിന് മുൻപ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിന് ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ്-- ജില്ലാ കമ്മിറ്റി യോഗങ്ങളിൽ നേതാക്കൾ തമ്മിൽ…

8 hours ago

‘G.O.A.T ടൂർ ഇന്ത്യ!!ലയണൽ മെസ്സി നാളെ ഇന്ത്യയിലെത്തും ! നേരിൽ കാണാൻ ടിക്കറ്റ്നിരക്ക് 10 ലക്ഷം രൂപ ! സമൂഹ മാദ്ധ്യമത്തിൽ പ്രതിഷേധവുമായി ആരാധകർ

കൊൽക്കത്ത : ലോകകപ്പ് ജേതാവും ലോക ഫുട്ബോൾ ഇതിഹാസവുമായ ലയണൽ മെസ്സി 2011-ന് ശേഷം ആദ്യമായി ഇന്ത്യയിലേക്ക് എത്തുകയാണ്. നാളെ…

8 hours ago

യഥാർഥത്തിൽ ജീവപര്യന്തം ശിക്ഷ വിധിച്ചിരിക്കുന്നത് അതിജീവിതയ്ക്ക് !! അനീതി…സഹിക്കാനാവുന്നില്ലെന്ന് ഭാഗ്യലക്ഷ്മി

നടിയെ ആക്രമിച്ച കേസിലെ പ്രതികളുടെ ശിക്ഷാവിധിയിൽ നിരാശ പ്രകടിപ്പിച്ച് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ശിക്ഷാവിധി അതിജീവിതയെ പരിഗണനയിലെടുക്കാതെയുള്ളതെന്നും അതിജീവിതയ്ക്കാണ് യഥാർഥത്തിൽ…

9 hours ago

വ്യോമാതിർത്തിക്ക് പുതിയ കവചം: ലോകത്തിലെ ഏറ്റവും മാരക ദീർഘദൂര എയർ-ടു-എയർ മിസൈൽ R-37M മിസൈലുകൾ സ്വന്തമാക്കാനൊരുങ്ങി ഭാരതം

ദില്ലി : ആഗോളതലത്തിൽ വ്യോമ പ്രതിരോധ ശേഷിയിൽ ഭാരതം വൻ മുന്നേറ്റത്തിനൊരുങ്ങുന്നു. ലോകത്തിലെ ഏറ്റവും ശക്തമായ ദീർഘദൂര എയർ-ടു-എയർ മിസൈലുകളിലൊന്നായ…

9 hours ago

കണ്ണൂരിൽ യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്കും പോളിംഗ് ഏജന്‍റിനും മുഖംമൂടി സംഘത്തിന്റെ ക്രൂര മർദനം ! പിന്നിൽ സിപിഎം പ്രവർത്തകരെന്ന് ആരോപണം

കണ്ണൂര്‍: മമ്പറത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്കും പോളിംഗ് ഏജന്‍റിനും മുഖംമൂടി സംഘത്തിന്റെ ക്രൂര മർദനം. വേങ്ങാട് പഞ്ചായത്തിലെ 16ാം വാര്‍ഡിൽ മത്സരിക്കുന്ന…

9 hours ago