ദില്ലി: രാജസ്ഥാനില്‍ നിന്നുള്ള ബിജെപി എംപി ഓം ബിര്‍ള ലോകസഭ സ്പീക്കറായേക്കുമെന്ന് സൂചന. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്ന് ഉച്ചക്ക് മുമ്പുണ്ടായേക്കുമെന്നാണ് സൂചന. കോട്ട ലോകസഭ മണ്ഡലത്തില്‍ നിന്ന് തെരഞ്ഞെടുത്ത ഓം ബിര്‍ള ഇത് രണ്ടാം തവണയാണ് ലോകസഭയില്‍ എത്തുന്നത്. നേരത്തെ രാജസ്ഥാന്‍ മന്ത്രിസഭയില്‍ അംഗമായിരുന്നു ഓം ബിര്‍ള.
മേനക ഗാന്ധിയുള്‍പ്പെടെയുള്ളവരുടെ പേരുകള്‍ നേരത്തെ സ്പീക്കര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതിനിടെയാണ് ഓം ബിര്‍ളയുടെ പേര് പുറത്ത് വരുന്നത്. സ്പീക്കര്‍ സ്ഥാനത്തേക്ക് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയ്യതി ഇന്നാണ്. നാളെയാണ് സ്പീക്കര്‍ തിരഞ്ഞെടുപ്പ്.
പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ ഇന്നും ലോകസഭയില്‍ തുടരും. ഒഡീഷയില്‍ നിന്നുള്ള എംപിമാരാണ് ഇന്നലെ അവസാനമായി സത്യപ്രതിജ്ഞ ചെയ്തത്. പഞ്ചാബ്, രാജസ്ഥാന്‍, പഞ്ചാബ്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, തമിഴ്‌നാട്, തെലങ്കാന, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ എംപിമാരാകും ഇന്ന് സത്യപ്രതിജ്ഞ ചെയ്യുക.
കേരളത്തില്‍ നിന്ന് തിരുവനന്തപുരം എംപി ശശി തരൂര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ലണ്ടനില്‍ ഇന്ത്യാ പാക് ക്രിക്കറ്റ് മത്സരം കാണാന്‍ പോയ തരൂര്‍ ഇന്നലെ തിരിച്ചെത്തിയിരുന്നില്ല. ഉത്തര്‍പ്രദേശിലെ എംപി എന്ന നിലയില്‍ സോണിയ ഗാന്ധിയും ഇന്നായിരിക്കും സത്യപ്രതിജ്ഞ ചെയ്യുക.
തെരഞ്ഞെടുപ്പ് കാലത്ത് ഉന്മൂലനാശനമില്ല ! ഹിന്ദുക്കളെ പാട്ടിലാക്കാൻ സ്റ്റാലിന്റെ പുതിയ അടവ് ! റേഷൻ കാർഡ് ഒന്നിന് 3000 രൂപ…
ഡിഎംകെയും , തമിഴ് ദേശീയവാദികളും , കേരളത്തിലെ ജാമ്യത്തിൽ നടക്കുന്ന ചില കുറ്റവാളികളും അവകാശപ്പെടുന്നത് പോലെ രാവണൻ യഥാർത്ഥത്തിൽ തമിഴനാണോ…
നിക്കോളാസ് മദുറോയുടെ വീഴ്ച വെനിസ്വേലയിലെ അനേകം പൗരന്മാർ ആശ്വാസമായി കാണുമ്പോൾ, അദ്ദേഹത്തിന്റെ ഭരണകാലത്തെ ഭീകരമായ മനുഷ്യാവകാശ ലംഘനങ്ങൾ മറക്കാനാവില്ല. #venezuela…
ഉത്തർപ്രദേശിലെ സംഭാലിൽ നിയമവിരുദ്ധമായി നിർമ്മിച്ച പള്ളി അധികൃതർ പൊളിച്ചുനീക്കുന്നതിന് തൊട്ടുമുൻപ് ഗ്രാമവാസികൾ തന്നെ സ്വയം മുൻകൈയെടുത്ത് നീക്കം ചെയ്ത സംഭവം…
ചന്ദ്രൻ ഭൂമിശാസ്ത്രപരമായി സജീവമല്ലെന്നും അവിടെയുള്ള എല്ലാ മാറ്റങ്ങളും കോടിക്കണക്കിന് വർഷങ്ങൾക്ക് മുൻപ് അവസാനിച്ചതാണെന്നുമുള്ള പരമ്പരാഗതമായ വിശ്വസങ്ങളെ തിരുത്തിക്കുറിക്കുന്ന പുതിയ കണ്ടെത്തലുകൾ…
മനസ്സിനെ കരുത്തുറ്റതാക്കാൻ ഭാരതീയ ദർശനങ്ങൾ. മഹാഭാരതത്തിലെ ഉദ്യോഗ പർവ്വത്തിൽ വരുന്ന 'വിദുരനീതി' മനഃശാസ്ത്രപരമായി വളരെ ആഴമുള്ള ഒന്നാണ്. ഒരു വ്യക്തിക്ക്…