India

ഇന്ത്യൻ പാർലമെന്റിന്റെ ‘അധോ മണ്ഡലം’; ലോക്സഭയ്ക്ക് ഇന്ന് 70 വയസ്സ്

ലോക്സഭയ്ക്ക് ഇന്ന് 70 വയസ്സ് തികയുകയാണ്. സ്വതന്ത്ര ഭാരതത്തിലെ പ്രഥമ പൊതുതിരഞ്ഞെടുപ്പിനു ശേഷം, 1952 ഏപ്രിൽ 17നാണ് ലോക്സഭ രൂപീകരിച്ചുള്ള ഔദ്യോഗിക വിജ്‌ഞാപനം വന്നത്. ഭരണഘടനാ നിർമാണസഭയുടെ തുടർച്ചയായി 1950 ജനുവരി 26 ന് നിലവിൽ വന്ന ഇടക്കാല പാർലമെന്റ് അതോടെ ഇല്ലാതായി. ആദ്യം ‘ഹൗസ് ഓഫ് ദ് പീപ്പിൾ’ എന്നറിയപ്പെട്ടിരുന്ന അധോസഭ, 1954 മേയ് 14 നാണ് ‘ലോക്‌സഭ’ എന്നു പേരു മാറ്റിയത്.തുടർന്ന് ആദ്യ സമ്മേളനം 1952 മേയ് 13 ന് ആരംഭിച്ചു. തുടക്കത്തിൽ അംഗങ്ങളുടെ എണ്ണം 499 ആയിരുന്നു. സ്വതന്ത്ര ഭാരതത്തിലെ പ്രഥമ പൊതുതിരഞ്ഞെടുപ്പ് 1951 ഒക്‌ടോബർ 25 മുതൽ 1952 ഫെബ്രുവരി 21 വരെയാണ് നടന്നത്. ലോക്‌സഭയോടൊപ്പം സംസ്‌ഥാന നിയമസഭകളിലേക്കും തിരഞ്ഞെടുപ്പ് നടന്നു. നാമനിർദേശം ചെയ്യപ്പെട്ട 10 പേരും 401 നിയോജകമണ്ഡലങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 489 പേരും ചേർന്ന് 499 അംഗങ്ങളാണ് ഒന്നാം ലോക്‌സഭയിലുണ്ടായിരുന്നത്. ജമ്മു കശ്‌മീരിൽ നിന്നുള്ള 6 പേരെയും ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ പ്രതിനിധിയെയും അസമിലെ പാർട്ട് ബി ട്രൈബൽ ഏറിയായുടെ പ്രതിനിധിയെയും ആംഗ്ലോ ഇന്ത്യൻ പ്രതിനിധികളായി 2 പേരെയുമാണ് രാഷ്‌ട്രപതി നാമനിർദേശം ചെയ്‌തത്.

അന്ന് കോൺഗ്രസ് 364, കമ്യൂണിസ്‌റ്റ് പാർട്ടി 16, സോഷ്യലിസ്‌റ്റ് പാർട്ടി 12, കെ.എം.പി.പി. 9, ജനസംഘം 3 മറ്റുള്ളവർ 44, സ്വതന്ത്രർ 41 സീറ്റുകൾ നേടി. 10 പേർ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടവരായിരുന്നു. ഒരു ത്രയാംഗ മണ്ഡലവും (നോർത്ത് ബംഗാൾ) 86 ദ്വയാംഗ മണ്ഡലങ്ങളും 314 ഏകാംഗ മണ്ഡലങ്ങളുമാണ് 1951 ലെ നിയോജകമണ്ഡല അതിർത്തിനിർണയ (ഡീലിമിറ്റേഷൻ) പ്രകാരം അന്നുണ്ടായിരുന്നത്. ത്രയാംഗ നിയോജകമണ്ഡലങ്ങൾ 1956ലും ദ്വയാംഗ മണ്ഡലങ്ങൾ 1961ലും നിർത്തലാക്കി. കൂടാതെ ഈ തിരഞ്ഞെടുപ്പിൽ തിരു-കൊച്ചിയിലെ 11 നിയോജകമണ്ഡലങ്ങളിൽ നിന്ന് 12 പേർ ഒന്നാം ലോക്‌സഭയിലെത്തി. ഒപ്പം മലബാറിലെ 6 മണ്ഡലങ്ങളിൽ നിന്ന് 7 പേരും. അതേസമയം കൊല്ലം–മാവേലിക്കരയും പൊന്നാനിയും ദ്വയാംഗ നിയോജകമണ്ഡലങ്ങളായിരുന്നു. മാത്രമല്ല മലബാർ പ്രദേശം ഒഴികെയുള്ള പഴയ മദ്രാസ് സംസ്‌ഥാനത്തുനിന്ന് രണ്ടും ദില്ലിയിൽ നിന്ന് ഒന്നും മലയാളികൾ ഉണ്ടായിരുന്നു. പിന്നീട് കേരളത്തിന്റെ ഭാഗമായിത്തീർന്ന കാസർകോട് നിയമസഭാ നിയോജകമണ്ഡലം സൗത്ത് കാനറാ (സൗത്ത്) ലോക്സഭാ നിയോജകമണ്ഡലത്തിലാണ് ഉൾപ്പെടുത്തിയിരുന്നത്. ലക്ഷദ്വീപ്, മിനിക്കോയി, അമിൻദിവി ദ്വീപുകൾ (പിന്നീട് ലക്ഷദ്വീപ് കേന്ദ്രഭരണ പ്രദേശം) അന്ന് കോഴിക്കോട് ലോക്സഭാ നിയോജകമണ്ഡലത്തിന്റെ ഭാഗമായിരുന്നു.പിന്നീട് രാജ്യസഭ രൂപീകരിച്ചുള്ള ഔദ്യോഗിക വിജ്‌ഞാപനമുണ്ടായത് 1952 ഏപ്രിൽ 3നാണ്.

admin

Recent Posts

തെലങ്കാനയിലും കർണ്ണാടകയിലും ഏറ്റവും വലിയ കക്ഷിയാകും

കേരളത്തിലും തമിഴ്‌നാട്ടിലും വൻ മുന്നേറ്റം ! കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തലുകൾ ഇങ്ങനെ

13 mins ago

ഓഹരി വിപണിയിലെ മാറ്റം തുറന്ന് പറഞ്ഞ് പ്രധാനമന്ത്രി

കുതിക്കാൻ തയ്യാറെടുത്ത് വിപണികൾ ! നരേന്ദ്രവിജയത്തിന്റെ സൂചനകൾ കണ്ടുതുടങ്ങി

38 mins ago

റെയ്‌സി കൊല്ലപ്പെട്ടതില്‍ ഇറാനില്‍ ആഘോഷം| എല്ലാവര്‍ക്കും ഹെലികോപ്റ്റര്‍ ദിനാശംസകള്‍ എന്ന് ട്വീറ്റ്

'ആരെങ്കിലും രക്ഷപ്പെട്ടാല്‍ എല്ലാവരും ആശങ്കപ്പെടുന്ന ചരിത്രത്തിലെ ഒരേയൊരു അപകടം' ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സി സഞ്ചരിച്ച ഹെലികോപ്റ്റര്‍ തകര്‍ന്നുവെന്ന വിവരങ്ങള്‍…

50 mins ago

അഞ്ചാംഘട്ട വോട്ടെടുപ്പിലും തണുത്ത പ്രതികരണം! 60 ശതമാനത്തിലേറെ പോളിംഗ് പിന്നിട്ടത് മൂന്ന് മണ്ഡലങ്ങള്‍ മാത്രം;ഏറ്റവും കൂടുതല്‍ പോളിംഗ് ബാരാബങ്കി ലോക്‌സഭാ മണ്ഡലത്തില്‍

അഞ്ചാംഘട്ട ലോക്‌സഭാ തെരഞ്ഞെടുപ്പ് അവസാനിച്ചു.അഞ്ച് മണിവരെയുള്ള കണക്ക് പ്രകാരം അഞ്ചാംഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന പതിനാല് ലോക്‌സഭാ മണ്ഡലങ്ങളില്‍ 60 ശതമാനത്തിലേറെ…

57 mins ago

അവയവക്കടത്ത് കേസ്!തൃശൂര്‍ സ്വദേശി സബിത്ത് നാസർ റിമാൻഡിൽ ;കൂടുതൽ ഇരകളെന്ന് സൂചന

കൊച്ചി: അവയവക്കടത്ത് കേസില്‍ പിടിയിലായ തൃശൂര്‍ സ്വദേശി സബിത്ത് നാസറിനെ റിമാന്‍ഡ് ചെയ്തു. അങ്കമാലി സെഷന്‍സ് കോടതിയാണ് പ്രതിയെ റിമാന്‍ഡ്…

2 hours ago