India

ചാടിക്കയറിയത് ലക്ഷ്യത്തിലേക്ക്..! ലോക ചാമ്പ്യന്‍ഷിപ്പിന് യോഗ്യത നേടി ലോങ് ജംപ് താരം മുരളി ശ്രീശങ്കര്‍

ഭുവനേശ്വര്‍:ലോക ചാമ്പ്യന്‍ഷിപ്പിന് യോഗ്യത നേടി ലോങ് ജംപ് താരം മുരളി ശ്രീശങ്കര്‍.ദേശീയ അന്തര്‍ സംസ്ഥാന അത്‌ലറ്റിക്‌സ് പോരാട്ടത്തിലെ യോഗ്യതാ മത്സരത്തിലാണ് താരം ലോക ചാമ്പ്യന്‍ഷിപ്പ് യോഗ്യത നേടിയത്.ഇതിനൊപ്പം ഏഷ്യന്‍ ഗെയിംസ് യോഗ്യതയും മുരളി ശ്രീശങ്കറിന് സ്വന്തമായി.ഏഷ്യന്‍ ഗെയിംസിന് 7.95 മീറ്ററും ലോക ചാമ്പ്യന്‍ഷിപ്പിനു 8.25 മീറ്ററുമാണ് ചാടേണ്ടത്.

യോഗ്യതാ റൗണ്ടിലെ ആദ്യ ചാട്ടത്തില്‍ തന്നെ മുരളി ശ്രീശങ്കര്‍ 8.41 മീറ്റര്‍ താണ്ടി. ഇതോടെയാണ് ലോക ചാമ്പ്യന്‍ഷിപ്പ് യോഗ്യത ഉറപ്പിച്ചത്.സീസണില്‍ മികച്ച നേട്ടങ്ങളുമായാണ് മുരളി ശ്രീശങ്കര്‍ മുന്നേറുന്നത്. ദിവസങ്ങള്‍ക്ക് മുന്‍പാണ് താരം പാരിസ് ഡയമണ്ട് ലീഗില്‍ ഇതേഇനത്തില്‍ വെങ്കലം നേടി ഇന്ത്യന്‍ അത്‌ലറ്റിക്‌സില്‍ പുതിയ ചരിത്രം എഴുതിയത്. 8.09 ദൂരം താണ്ടിയാണ് ഈ പോരാട്ടത്തില്‍ മെഡല്‍ നേടുന്ന ഇന്ത്യയുടെ ആദ്യ ലോങ് ജംപറായി താരം മാറിയത്.

Anusha PV

Share
Published by
Anusha PV
Tags: sports

Recent Posts

വനിതാ ഡോക്ടർക്ക് നേരെ ലൈംഗീകാക്രമണം നടത്തിയ പ്രതിയെ പിടിക്കാൻ നാലാം നിലയിലേക്ക് അതിസാഹസികമായി ജീപ്പ് ഓടിച്ചു കയറ്റി പോലീസ്; അമ്പരന്ന് ആശുപത്രി സുരക്ഷാ ജീവനക്കാർ; നഴ്സിങ് ഓഫിസർ പിടിയിൽ

ഋഷികേശ് എയിംസ് ഹോസ്പിറ്റലിലെ നാലാം നിലയിലേക്ക് ജീപ്പ് ഓടിച്ചു കയറ്റി ലൈംഗിക ആരോപണം നേരിടുന്ന നഴ്സിങ് ഓഫീസറെ പോലീസ് അറസ്റ്റ്…

60 mins ago

പീഡനക്കേസും നീളുന്നത് കെജ്‌രിവാളിലേക്ക് ? സ്വാതി മാലിവാളിന്റെ പരാതിയിൽ മുഖ്യമന്ത്രിയുടെ മാതാപിതാക്കളെ ചോദ്യം ചെയ്യാനൊരുങ്ങി ദില്ലി പോലീസ്; ആം ആദ്‌മി പാർട്ടി പ്രതിരോധത്തിൽ

ദില്ലി: തെരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ അരവിന്ദ് കെജ്‌രിവാളിനും ആം ആദ്‌മി പാർട്ടിക്കും വീണ്ടും തിരിച്ചടി. സ്വാതി മാലിവാളിന്റെ പരാതിയിൽ…

2 hours ago

ബാങ്കിംഗ് മേഖലയിലെ ലാഭത്തിൽ നാലരമടങ്ങ് വർദ്ധനവ്!ഇതാണ് ഭാരതത്തിൻ്റെ ശക്തി

ഇതാണ് ഭാരതത്തിൻ്റെ ശക്തി പുച്ഛിച്ചു തള്ളിയവരെല്ലാം എവിടെ?

3 hours ago

അന്റാർ‌ട്ടിക്കയിൽ പുതിയ ഗവേഷണ കേന്ദ്രം സ്ഥാപിക്കാൻ ഭാരതം

'മൈത്രി 2' ഉടൻ! പുത്തൻ ചുവടുവെപ്പുമായി ഭാരതം

4 hours ago