തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍ എസ്എഫ്ഐ പ്രവര്ത്തകന് അഖിലിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച എസ്എഫ്ഐ നേതാക്കള്‍ക്കെതിരേ പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കും. കേസിലെ ഏഴു പ്രതികള്‍ക്കെതിരേ ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കാനാണ് പൊലീസ് അനുമതി തേടിയത്.
കേസിലെ ഏഴു പ്രതികളും ഒളിവിലാണ്. സംഭവവുമായി ബന്ധപ്പെട്ട് കോളജിലെ യൂണിറ്റ് കമ്മിറ്റി അംഗം ഇജാബിനെ മാത്രമാണ് പൊലീസിന് ഇതുവരെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞത്. കേസില്‍ പ്രതികളായ കണ്ടാലറിയുന്ന 30 പേര്‍ക്കെതിരേയും പൊലീസ് കേസെടുത്തിരുന്നു. ഇവരില്‍ ഒരാളാണ് ഇജാബ്.
എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്താണ് തന്നെ കുത്തിയതെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ള യൂണിവേഴ്സിറ്റി കോളജ് മൂന്നാം വര്‍ഷ പൊളിറ്റിക്സ് വിദ്യാര്‍ഥി അഖില്‍ ഡോക്ടര്‍ക്കു മൊഴി നല്‍കിയിരുന്നു. പൊലീസിന്റെ എഫ്ഐആറിലും അഖിലിനെ കുത്തിയതു ശിവരഞ്ജിത്താണെന്നു രേഖപ്പെടുത്തിയിട്ടുണ്ട്.
തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നതിനാല്‍ അഖിലിന്റെ മൊഴിയെടുക്കാന്‍ പൊലീസിനു കഴിഞ്ഞിട്ടില്ല. വധശ്രമമുണ്ടായി രണ്ടു ദിനം പിന്നിട്ടിട്ടും പ്രതികളെ പൊലീസ് പിടികൂടിയിട്ടില്ല. എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി നസീം, പ്രസിഡന്റ് ശിവരഞ്ജിത്ത്, മറ്റുഭാരവാഹികളായ ഇബ്രാഹിം, അദ്വൈത്, ആരോമല്‍, അമല്‍, ആദില്‍ എന്നിവര്‍ക്കെതിരേയാണു വധശ്രമത്തിനു കേസെടുത്തിട്ടുള്ളത്. സംഭവത്തെ തുടര്‍ന്ന് കോളജിലെ എസ്എഫ്ഐ യൂണിറ്റ് പിരിച്ചുവിട്ടിരുന്നു.
ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…
പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…
തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…
അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…
ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത് മുതൽ പാകിസ്ഥാൻ ഉദ്യോഗസ്ഥർ തിരക്കിലായി. അമേരിക്കയെ ഒപ്പം നിർത്താൻ അയച്ചത് ഡസൻ കണക്കിന് മെയിലുകൾ. പാക്…
'യുഡിഎഫ് അധികാരത്തിൽ വന്നാൽ മറ്റൊരു മാറാട് കലാപം നടത്താൻ ലീഗ് ശ്രമിക്കും' എന്ന ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ,…