lord krishna
ഈശ്വരന്മാരെ തൃപ്തിപ്പെടുത്തുവാന്‍ വഴികളും പൂജാവിധികളുമെല്ലാം പലതുണ്ട്. പൂജ ചെയ്താല്‍ പോര, ഇത് ചെയ്യേണ്ട രീതിയില്‍ത്തന്നെ കൃത്യമായി ചെയ്യുകയും വേണം. ഭഗവാന്‍ ശ്രീകൃഷ്ണനെ പൂജിയ്ക്കാനും പ്രസാദിപ്പിയ്ക്കാനുമുള്ള വഴികള്‍ ഭഗവദ് ഗീതയില്‍ പറയുന്നുണ്ട്. എന്നാല്‍ വളരെ ലളിതമായി ഭഗവാനെ പൂജിയ്ക്കാനും പ്രസാദിപ്പിയ്ക്കാനുമെല്ലാം ചില വിധികളുണ്ട്.
ശ്രീകൃഷ്ണപൂജയ്ക്കായി ആദ്യം വളരെ ശാന്തമായ ഒരു സ്ഥലം തെരഞ്ഞെടുക്കുക. ഇവിടം വൃത്തിയാക്കുകയും തുടയ്ക്കുകയോ വെള്ളം തളിയ്ക്കുകയോ ചെയ്യുക. ഇവിടെ കൃഷ്ണന്റെ ഫോട്ടോയോ കൃഷ്ണവിഗ്രഹമോ വയ്ക്കുക. ഇതിനൊപ്പം ഗണപതിയുടെ ഫോട്ടോയോ വിഗ്രഹമോ വേണം. എണ്ണയോ നെയ്യോ നിലവിളക്കിലൊഴിച്ചു തിരിയിട്ടു ദീപം തെളിയ്ക്കാന്‍ തയ്യാറാക്കി വയ്ക്കുക. ഒരിലയിലോ പാത്രത്തിലോ ആയി ശുദ്ധമായ പൂക്കളും തുളസിയിലയും.
ദേഹശുദ്ധി വരുത്തിയ ശേഷം വിഗ്രഹത്തിനു മുന്നിലിരുന്ന് ഗണപതിയെ പ്രാര്‍ത്ഥിയ്ക്കുക. മനസില്‍ മറ്റു വിചാരങ്ങള്‍ വരാതിരിയ്ക്കാനായി, ഏകാഗ്രതയ്ക്കായി. പിന്നീട് നിലവിളക്കു കൊളുത്തുക. ഭഗവാന്‍ കൃഷ്ണനെ മനസില്‍ വിചാരിച്ചു ധ്യാനിയ്ക്കാം. നാമം ജപിയ്ക്കാം, ഹരേ രാമ ഹരേ കൃഷ്ണ എന്നോ കൃഷ്ണ കൃഷ്ണ എന്നോ. ഭഗവാന് പൂക്കളും തുളസിയിലകളും സമര്‍പ്പിയ്ക്കാം. തുളസിയാണ് കൃഷ്ണന് ഏറെ പ്രിയം. ചന്ദനത്തിരി കത്തിക്കുകയും മണി മുഴക്കുകയും ചെയ്യാം.
കൂടാതെ ഓം നമോ ഭഗവതേ വാസുദേവായ നമ എന്ന മന്ത്രം ഉരുവിട്ടുകൊണ്ടിരിയ്ക്കാം. ഇതിനു ശേഷം ഭഗവാന് മധുരമോ പഴങ്ങളോ വെള്ളം തളിച്ച ശേഷം നേദിയ്ക്കുകയുമാകാം. കുറച്ചു സമയം ഭഗവാന്റെ കീര്‍ത്തനങ്ങളോ നാമങ്ങളോ ജപിയ്ക്കുക. ഇത് ഏകാഗ്രതയോടെ മനസില്‍ ഭഗവാനെ മാത്രം ചിന്തിച്ചു ചെയ്യുകയെന്നതാണ് ഏറെ പ്രധാനം
ഇതിനു ശേഷം മധുരവും പഴങ്ങളും പ്രസാദമായി മറ്റുള്ളവര്‍ക്കു നല്‍കാം. ഭഗവദ് ഗീതിയില്‍ ഭഗവാന് പ്രിയമുള്ള കാര്യങ്ങള്‍ പറയുന്നുണ്ട്. ദിവസവും ഇതു വായിക്കുന്നത് കൃഷ്ണപ്രസാദം ലഭിയ്ക്കാനുള്ള പ്രധാന വഴിയാണ്.
കൊച്ചിയിലെ മരട്, കളമശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷനുകളില്‍ കെ.എസ്.ഇ.ബി.യുടെ ആന്റി പവര്‍ തെഫ്റ്റ് സ്‌ക്വാഡ് (APTS) നടത്തിയ പരിശോധനയില്‍ 3.14 കോടി…
സംസ്ഥാനത്ത് വനസംരക്ഷണ രംഗത്ത് വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ സ്വീകരിക്കുന്ന ഉദ്യോഗസ്ഥര്‍ ശിക്ഷാനടപടികള്‍ നേരിടേണ്ടി വരുന്നുവെന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് മുട്ടില്‍ മരംമുറി…
വിദേശത്ത് മികച്ച തൊഴിലും ഉയര്‍ന്ന ശമ്പളവും സ്വപ്നം കാണുന്ന മലയാളി ഉദ്യോഗാര്‍ത്ഥികളെ ലക്ഷ്യമിട്ട് നടന്ന വന്‍ വിസ തട്ടിപ്പിന്റെ വിവരങ്ങളാണ്…
ഐക്യരാഷ്ട്രസഭയുടെ വേദികളില്‍ ഭീകരവാദ വിഷയത്തില്‍ പാകിസ്താന് ശക്തമായ തിരിച്ചടിയാണ് ഭാരതം നല്‍കിയിരിക്കുന്നത്. വര്‍ഷങ്ങളായി നുണകള്‍ ആവര്‍ത്തിച്ചതുകൊണ്ട് യാഥാര്‍ത്ഥ്യങ്ങള്‍ മറച്ചുവെക്കാനാകില്ലെന്ന് ഭാരതത്തിന്റെ…
സംസ്ഥാനത്തെ സാമ്പത്തിക തട്ടിപ്പുകാർക്കെതിരെ പിടിമുറുക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). കോടിക്കണക്കിന് രൂപയുടെ 'അറഫ ഗോൾഡ്' സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് കൊല്ലത്തും…
തിരുവനന്തപുരം : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) കത്തുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്മേല്‍ ഉടന്‍…