lord shiva
നമ്മളെല്ലാം സ്ഥിരമായി ജപിക്കുന്ന മന്ത്രമാണ് നമ:ശിവായ. ഈ അഞ്ചക്ഷരങ്ങളില്‍ ഒളിഞ്ഞും തെളിഞ്ഞുമിരിക്കുന്ന പ്രപഞ്ചശക്തിയെ തിരിച്ചറിഞ്ഞ് വേണം മന്ത്രങ്ങൾ ജപിക്കുന്നത്.
നമ:ശിവായ എന്ന മന്ത്രത്തിലെ അഞ്ചക്ഷരങ്ങളുടെ പൊരുള്‍ എന്താണെന്നു പരിശോധിക്കുകയാണിവിടെ. യജുര്‍വേദത്തിലെ ശ്രീ രുദ്രചക്ര സ്തോത്രത്തില്‍ നിന്നുമെടുത്തിട്ടുള്ള മന്ത്രമാണിത്, അഞ്ചക്ഷരങ്ങളുള്ളതിനാല്‍ പഞ്ചാക്ഷരി എന്ന പേരിലാണ് ഈ അത്ഭുതമന്ത്രം അറിയപ്പെടുന്നത്.
വേദങ്ങളുടെ അന്തഃസത്തയില്‍ പരാമര്‍ശിച്ചിരിക്കുന്ന പരമശിവന്റെ ഏറ്റവും പരിപാവനവും സുപ്രസിദ്ധവുമായ നാമമത്രേ നമ:ശിവായ. ന-ഭഗവാന്‍ തന്നില്‍ ഒളിപ്പിച്ചിരിക്കുന്ന ലാളിത്യത്തെയും മ-പ്രപഞ്ചത്തെയും കുറിക്കുന്നു. ശി- ശിവനെ പ്രതിനിധീകരിക്കുന്നു. വ -എന്നാല്‍ ഭഗവാന്റെ തുറന്ന ലാളിത്യം. യ – എന്നാല്‍ ആത്മാവ്. ഈ അഞ്ചക്ഷരങ്ങള്‍ തന്നെയാണ് പ്രപഞ്ചശക്തികളായ പഞ്ചഭൂതങ്ങളേയും പ്രതിനിധാനം ചെയ്യുന്നത്. ന – എന്നാല്‍ ഭൂമി. മ – എന്നാല്‍ ജലം. ശി – എന്നാല്‍, അഗ്നി. വ – വായു. യ – എന്നാല്‍ ആകാശം. മന്ത്രങ്ങളില്‍ അന്തര്‍ലീനമായ ശക്തിയും അര്‍ഥവും തിരിച്ചറിഞ്ഞു ജപിച്ചാല്‍ പൂര്‍ണ ഫലപ്രാപ്തിയുണ്ടാകും.
നമഃ ശിവായ കാലാതീതമായ മന്ത്രമാണ്. മറ്റു പല മന്ത്രങ്ങളും സന്ധ്യാസമയങ്ങളില്‍ ജപിക്കുമ്ബോഴാണു ഫലസിദ്ധിയുണ്ടാകുന്നതെങ്കില്‍ ഈ മന്ത്രം എപ്പോഴും ജപിക്കാവുന്നതാണ് (സന്ധ്യ എന്നാല്‍ പ്രഭാത, മധ്യാഹ്ന, സായാഹ്ന സന്ധ്യകള്‍. ദിവസത്തിന്റെ തുടര്‍ച്ചയായ രണ്ടുഘട്ടങ്ങള്‍ കൂടിച്ചേരുന്ന സമയമാണ് സന്ധ്യ)
മഹാമൃത്യുഞ്ജയ മന്ത്രമുള്‍പ്പെടെയുള്ള ശൈവ മന്ത്രങ്ങള്‍ ജപിച്ചാല്‍ ലഭ്യമാകുന്ന ആത്മസാക്ഷാല്‍ക്കാരമാണ് കേവലം ഈ അഞ്ചക്ഷരങ്ങളില്‍ കുടികൊള്ളുന്നത്.
ഭീഷണികളെ അതിവേഗം പ്രതിരോധിക്കാനും ആവശ്യമായ ഘട്ടങ്ങളില്‍ ശക്തമായ തിരിച്ചടി നല്‍കാനും ഇന്ത്യന്‍ സായുധസേന പൂര്‍ണ്ണസജ്ജമാണെന്ന് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ്…
ഒട്ടാവ : കാനഡയിലെ ബ്രാംപ്ടണില്‍ 78-കാരിയായ ഇന്ത്യന്‍ വംശജയുടെ കോടികള്‍ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കാറിലെത്തിയ യുവതി കവര്‍ന്നു. ജൂലൈ 28-ന്…
ഐക്യരാഷ്ട്രസഭയുടെ 81-ാമത് പൊതുസഭ സമ്മേളനത്തില്‍ പാകിസ്ഥാന്റെ അതിര്‍ത്തികടന്നുള്ള ഭീകരവാദ നയങ്ങള്‍ക്കെതിരെ കടുത്ത ഭാഷയില്‍ പ്രതികരിച്ച ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്.…
കൊച്ചി : സ്വകാര്യ ആഡംബര വാഹനത്തില്‍ സര്‍ക്കാര്‍ ബോര്‍ഡ് വച്ച് യാത്ര ചെയ്തതിനെ ന്യായീകരിച്ച് മന്ത്രി കെ. എം. ഷാജി…
ചൊക്ലിയിലെ 17-കാരനായ ശിവസൂര്യയുടെ തിരോധാനം കേവലമൊരു 'വീടുവിട്ടിറങ്ങൽ' എന്നതിലുപരി ദുരൂഹതകൾ നിറഞ്ഞ കേസായി മാറുകയാണ്. ശിവസൂര്യയുടെ തിരോധാനത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന്…
പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ (Khyber Pakhtunkhwa) ദേര ഇസ്മായില്‍ ഖാനില്‍ സുരക്ഷാ ചെക്ക്പോസ്റ്റ് ലക്ഷ്യമാക്കി നടന്ന അതിശക്തമായ…