'Lost 8kg in 3 months'; Aam Aadmi Party again expressing concern over Arvind Kejriwal's health condition
ദില്ലി: മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ആരോഗ്യനിലയിൽ വീണ്ടും ആശങ്ക പ്രകടിപ്പിച്ച് ആംആദ്മി പാർട്ടി. മദ്യനയ കേസിൽ മാർച്ച് 21ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതു മുതൽ കെജ്‌രിവാളിന്റെ ഭാരം എട്ട് കിലോ കുറഞ്ഞതായി ആരോപിച്ചുകൊണ്ട് പാർട്ടി രംഗത്തെത്തിയിരിക്കുകയാണ്.
അറസ്റ്റിലാകുമ്പോൾ 70 കിലോ ഭാരമുണ്ടായിരുന്ന കെജ്‌രിവാളിന്റെ ഭാരം ജൂൺ 22-ഓടെ 62 കിലോയായി കുറഞ്ഞുവെന്നാണ് എഎപി പറയുന്നത്. സമഗ്രമായ മെഡിക്കൽ പരിശോധനയ്ക്ക് മാക്സ് ആശുപത്രിയിലെ ഡോക്ടർമാർ അടിയന്തര ശുപാർശ നൽകിയിട്ടുണ്ട്. ജയിലിലായ മുഖ്യമന്ത്രിക്ക് ചില രക്തപരിശോധനകൾ മാത്രമാണ് നടത്തിയതെന്നും പാർട്ടി ആരോപിച്ചു. ക്രിട്ടിക്കൽ ഹാർട്ട് ടെസ്റ്റുകളും കാൻസർ സ്‌ക്രീനിംഗ് ടെസ്റ്റുകളും ബാക്കിയുണ്ടെന്ന് എഎപി കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം അരവിന്ദ് കെജ്‌രിവാളിന് വിചാരണക്കോടതി വ്യാഴാഴ്ച ജാമ്യം അനുവദിച്ചിരുന്നു. കെജ്‌രിവാളിന് ജാമ്യം നൽകരുതെന്ന് ആവശ്യപ്പെട്ട് ഇഡി ഹർജി നൽകിയതിനെ തുടർന്ന് ഹൈക്കോടതി ജാമ്യം സ്റ്റേ ചെയ്തു. ജാമ്യം സ്റ്റേ ചെയ്തത് കൂടാതെ ഇഡി ഹർജിയിൽ മൂന്നു ദിവസത്തിനുശേഷം വിധി പറയാം എന്നാണ് ദില്ലി ഹൈക്കോടതി അറിയിച്ചിരിക്കുന്നത്. ഇതോടെ കെജ്‌രിവാൾ ജയിലിൽ നിന്നും പുറത്തിറങ്ങുന്നത് വീണ്ടും വൈകുമെന്ന് ഉറപ്പായി.
ദില്ലി : അഫ്ഗാൻ ആരോഗ്യമന്ത്രി മൗലവി നൂർ ജലാൽ ജലാലി ഔദ്യോഗിക സന്ദർശനത്തിനായി ദില്ലിയിലെത്തി. അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം ഏറ്റെടുത്ത…
കൊൽക്കത്ത : മെസിയുടെ പരിപാടി അലങ്കോലമായതിൽ പശ്ചിമ ബംഗാൾ കായിക മന്ത്രി രാജിവച്ചു. മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ…
സിപിഐ(എം) തങ്ങളുടെ ചുമലിലാണ്” എന്ന എസ്‌ഡിപിഐയുടെ പ്രസ്താവന വലിയ വിവാദം സൃഷ്ടിക്കുന്നു. എൽഡിഎഫ്–സിപിഐ(എം) ബന്ധത്തിൽ എസ്‌ഡിപിഐ പിന്തുണയുണ്ടെന്ന ആരോപണവും, യുഡിഎഫ്–ജമാഅത്ത്…
പിണറായിയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന് പരിക്ക്. സിപിഎം പ്രവർത്തകൻ വിപിൻ രാജിനാണ് പരിക്കേറ്റത്. കൈപ്പത്തി ചിതറിപ്പോയ ഇയാളെ ഗുരുതരാവസ്ഥയിൽ…
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടിക സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങൾക്ക്…
രാഹുൽ ഗാന്ധി ഉയർത്തിക്കൊണ്ടു വന്ന വോട്ടുചോരി ആരോപണത്തിൽ കോണ്‍ഗ്രസ് നിലപാട് തള്ളി ഇൻഡി മുന്നണിയിലെ പ്രമുഖ സഖ്യ കക്ഷിയായ എൻസിപി…