Lost your phone? But now it's easy to find; Central Govt with 'Sanchar Sathi' portal
മൊബൈൽ ഫോൺ നഷ്ടപ്പെട്ടാൽ ഇനി ഭയം വേണ്ട. ഫോണുകൾ എളുപ്പത്തിൽ വീണ്ടെടുക്കാൻ ഉപഭോക്താക്കൾക്ക് സഹായഹസ്തവുമായി എത്തിയിരിക്കുകയാണ് കേന്ദ്രസർക്കാർ. ‘സഞ്ചാർ സാഥി’ പോർട്ടലിനാണ് കേന്ദ്രം രൂപം നൽകിയിരിക്കുന്നത്. റെയിൽവേ മന്ത്രിയും കേന്ദ്ര ടെലികോം- ഐടി മന്ത്രിയും കൂടിയായ അശ്വിനി വൈഷ്ണവാണ് സഞ്ചാർ സാഥി പോർട്ടൽ അവതരിപ്പിച്ചത്. മൊബൈൽ ഫോൺ ഉപഭോക്താക്കൾക്ക് അവരുടെ പേരിൽ എടുത്തിട്ടുള്ള കണക്ഷനുകൾ അറിയാനും, അനാവശ്യ കണക്ഷനുകൾ വിച്ഛേദിക്കാനും ഈ പോർട്ടലിലൂടെ കഴിയുന്നതാണ്.
മൊബൈൽ ഫോൺ മേഖലയിൽ നടക്കുന്ന തട്ടിപ്പുകൾ കണ്ടെത്താനും, ഉപഭോക്തൃ സുരക്ഷ ഉറപ്പുവരുത്താനുമാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. സഞ്ചാർ സാഥി പോർട്ടലിലെ ടാഫ്കോപ് എന്ന മോഡ്യൂൾ സന്ദർശിച്ചാൽ ഒരാളുടെ പേരിൽ എടുത്തിട്ടുള്ള മൊബൈൽ കണക്ഷനുകളുടെ എണ്ണം അറിയാൻ സാധിക്കും. കൂടാതെ, നഷ്ടപ്പെട്ട ഫോണുകൾ കണ്ടെടുത്താനും വീണ്ടെടുക്കാനും സെൻട്രൽ എക്വിപ്മെന്റ് ഐഡന്റിറ്റി രജിസ്റ്റർ മോഡ്യൂളിന്റെ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്. ഈ ഓപ്ഷൻ ഉപയോഗിച്ച് ഏത് സേവന ദാതാക്കളുടെ നെറ്റ്‌വർക്കിൽ ഉപയോഗിച്ചാലും പ്രവർത്തനരഹിതമാക്കാൻ കഴിയുന്നതാണ്.
സ്വന്തം പേരിൽ പുതിയ കണക്ഷനുകൾ മറ്റാരെങ്കിലും ഉപയോഗിച്ചിട്ടുണ്ടോ എന്നറിയാൻ പോർട്ടലിലെ കെ.വൈ.എം എന്ന മെനു വഴി സേർച്ച് ചെയ്യാവുന്നതാണ്. ഇതിനായി ഫോൺ നമ്പർ രജിസ്റ്റർ ചെയ്തു കിട്ടുന്ന ഒടിപി നമ്പർ നൽകിയാൽ മതിയാകും. പുതിയത് പഴയതോ ആയ ഫോൺ വാങ്ങുമ്പോൾ അത് ഒറിജിനൽ ആണോ എന്നറിയാൻ ഐഎംഇഐ നമ്പർ നൽകിയതിനു ശേഷം പരിശോധിക്കാവുന്നതാണ്. പോർട്ടലിൽ ഇതുവരെ 4,81,888 ഫോണുകൾ ബ്ലോക്ക് ചെയ്യുകയും, 2,43,944 ഫോണുകൾ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്.
ഇത്തവണയും സംസ്‌കൃതത്തിൽ സത്യപ്രതിജ്ഞ ചെയ്‌ത് ബിജെപി കൗൺസിലർ കരമന അജിത്ത് I BJP COUNCILOR KARAMANA AJITH TOOK OATH…
തിരുവനന്തപുരം കോർപ്പറേഷനിൽ ആദ്യ യോഗം തുടങ്ങുന്നതിന് മുമ്പ് ഗണഗീതം പാടി ബിജെപി പ്രവർത്തകർ ! BJP WORKERS SINGS RSS…
തിരുവനന്തപുരത്ത് പകൽപ്പൂരം ! ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി ബിജെപിയുടെ നിയുക്ത കൗൺസിലർമാർ തുടങ്ങി. പാളയം രക്തസാക്ഷി മണ്ഡപത്തിൽ…
ഏഴര വർഷത്തെ പോരാട്ടത്തിന് ശേഷം കോടതി ദിലീപിനെ കുറ്റവിമുക്തനാക്കി—പക്ഷേ മാധ്യമ ന്യായാധിപന്മാരും സോഷ്യൽ പ്രമുഖരും തുടരുന്ന വേട്ടയാടൽ സമൂഹത്തിന്റെ ന്യായബോധത്തെ…
നമ്മുടെ പ്രപഞ്ചം അനന്തവും വിസ്മയകരവുമാണ്, എന്നാൽ അതേസമയം തന്നെ അത് പ്രവചനാതീതമായ വെല്ലുവിളികൾ നിറഞ്ഞതുമാണ്. ഭൂമിയുടെ ഏക സ്വാഭാവിക ഉപഗ്രഹമായ…
ടാറ്റാ മോട്ടോഴ്‌സിന്റെ കരുത്തുറ്റ പാരമ്പര്യത്തിൽ ഇന്ത്യൻ നിരത്തുകളെ ദശകങ്ങളോളം അടക്കിവാണ വാഹനമാണ് ടാറ്റാ SE 1613. ഭാരതത്തിലെ ചരക്കുനീക്ക മേഖലയിൽ…