Kerala

കൊല്ലത്ത് വീണ്ടും താമര വിരിഞ്ഞു; സിപിഎം സീറ്റില്‍ ബിജെപിക്ക് അട്ടിമറി വിജയം; ഇടതിന് കനത്ത തിരിച്ചടി, ഉപതെരഞ്ഞെടുപ്പില്‍ ഇത്തവണ യുഡിഎഫ് മുന്നിൽ

തിരുവനന്തപുരം: സംസ്ഥാനത്തെ 17 തദ്ദേശ സ്ഥാപന വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ കൊല്ലത്ത് വീണ്ടും താമര വിരിഞ്ഞു. സിപിഎം സീറ്റില്‍ ബിജെപിക്ക് അട്ടിമറി വിജയമാണ് ഇത്തവണ ഉണ്ടായത്. ഉപതെരഞ്ഞെടുപ്പില്‍ ഇത്തവണ യുഡിഎഫ് മുന്നേറ്റമാണ് കാണുന്നത്. യുഡിഎഫ് ഒമ്പതും എല്‍ഡിഎഫ് ഏഴും വാര്‍ഡുകളില്‍ ആണ് വിജയിച്ചത്. എറണാകുളം ജില്ലയില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന നാലിടത്തും യുഡിഎഫ് വിജയിച്ചു. ഇതില്‍ രണ്ടു വാര്‍ഡുകള്‍ എല്‍ഡിഎഫിന്റെ കയ്യില്‍ നിന്നും പിടിച്ചെടുത്തതാണ്. ഏഴിക്കര, പള്ളിപ്പുറം പഞ്ചായത്തുകളിലെ വാര്‍ഡുകളാണ് ഇടതുമുന്നണിക്ക് നഷ്ടമായത്. കൊല്ലത്തും പാലക്കാടും എല്‍ഡിഎഫ് ഓരോ വാര്‍ഡ് പിടിച്ചെടുത്തു. തെന്മല ഒറ്റക്കല്‍ വാര്‍ഡും പാലക്കാട് പൂക്കോട്ടുകാവ് താനിക്കുന്ന് വാര്‍ഡുമാണ് എല്‍ഡിഎഫ് പിടിച്ചെടുത്തത്.

പൂക്കോട്ടുകാവ് പഞ്ചായത്തിലെ താനിക്കുന്ന് വാര്‍ഡില്‍ സിപിഎമ്മിലെ പി മനോജ് 303 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. കഴിഞ്ഞ തവണ മനോജ് കോണ്‍ഗ്രസ് ടിക്കറ്റില്‍ പഞ്ചായത്തിലേക്ക് വിജയിച്ചിരുന്നു. പിന്നീട് പാര്‍ട്ടിയില്‍ നിന്നും രാജിവെച്ച് സിപിഎമ്മില്‍ ചേരുകയായിരുന്നു.
തൃശൂർ മാടക്കത്തറ താണിക്കുടം വാർഡിൽ എൽഡിഎഫിന് മിന്നും ജയം നേടി. സിപിഐയിലെ മിഥുൻ തിയ്യത്തുപറമ്പിലാണ്‌ വിജയിച്ചത്‌. യുഡിഎഫ് സ്ഥാനാർത്ഥി ഇവിടെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കണ്ണൂർ മുണ്ടേരി പഞ്ചായത്ത് താറ്റിയോട് വാർഡിലും ധർമ്മടം പഞ്ചായത്തിലെ പരിക്കടവിലും എൽഡിഎഫ് വിജയിച്ചു.

ആലപ്പുഴ ജില്ലയിലെ തലവടി പഞ്ചായത്തിലെ കോടമ്പനാടി വാർഡ് എൽഡിഎഫ് പിടിച്ചെടുത്തു. സിപിഎമ്മിലെ എൻ പി രാജൻ 197 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. യുഡിഎഫ് സിറ്റിം​ഗ് സീറ്റാണ് ഇടതുമുന്നണി പിടിച്ചെടുത്തത്. വൈക്കം ബ്ലോക്ക് പഞ്ചായത്ത് മറവന്തുരുത്ത് ഡിവിഷനിലേക്ക് നടന്ന ഉപ തെരഞ്ഞെടുപ്പിൽ സിപിഎമ്മിലെ രേഷ്മ പ്രവീൺ വിജയിച്ചു. കൊല്ലം ആദിച്ചനല്ലൂര്‍ ഗ്രാമപ്പഞ്ചായത്തിലെ പുഞ്ചിരിച്ചിറ വാര്‍ഡ് ബിജെപി പിടിച്ചെടുത്തു. ബിജെപി സ്ഥാനാര്‍ത്ഥി എ എസ് രഞ്ജിത്ത് 100 വോട്ടുകള്‍ക്കാണ് സിപിഎമ്മിലെ അനിലിനെ പരാജയപ്പെടുത്തിയത്. എല്‍ഡിഎഫിന്റെ സിറ്റിം​ഗ് സീറ്റായിരുന്നു ഇത്. കഴിഞ്ഞ തവണ ബിജെപിക്കെതിരെ രണ്ട് വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് എൽഡിഎഫ് സ്ഥാനാർത്ഥി വിജയിച്ചത്.

Anusha PV

Recent Posts

ഇൻക്വിലാബ് സിന്ദാബാദ് എന്ന് എത്രനാളായി വിളിക്കുന്നു ? വിപ്ലവം ജയിച്ചോ? സോളാർ സമരം ഒത്തുതീർപ്പാക്കിയതായുള്ള വെളിപ്പെടുത്തലുകളിൽ പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി!

കണ്ണൂർ: മുഖ്യമന്ത്രിയുടെ ഓഫീസ്‌ കൂടി ജുഡീഷ്യൻ അന്വേഷണത്തിന്റെ ഭാഗമായതുകൊണ്ടാണ് സോളാർ സമരം പിൻവലിച്ചതെന്നും എല്ലാ ആവശ്യങ്ങളും നിർവ്വഹിക്കാൻ സമരങ്ങൾക്ക് കഴിയില്ലെന്നും…

21 mins ago

മകനെ ആര് ഏറ്റെടുക്കും! സോണിയ ഗാന്ധിയെ ട്രോളി ഹിമന്ത ബിശ്വ ശർമ്മ | Himanta Biswa Sarma

മകനെ ആര് ഏറ്റെടുക്കും! സോണിയ ഗാന്ധിയെ ട്രോളി ഹിമന്ത ബിശ്വ ശർമ്മ | Himanta Biswa Sarma

28 mins ago

കേരളത്തിൽ മഴ കനക്കും, മൂന്നു ദിവസത്തേക്ക് 4 ജില്ലകളിൽ റെ‍ഡ് അലർട്ട് ; ജാഗ്രത മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം∙ കേരളത്തിൽ നാല് ജില്ലകളിൽ വരുന്ന മൂന്നു ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ആലപ്പുഴ,…

43 mins ago

മമതയെ തള്ളിയ അധിര്‍ രഞ്ജന് താക്കീതുമായി ഖാര്‍ഗെ! |congress

മമതയെ തള്ളിയ അധിര്‍ രഞ്ജന് താക്കീതുമായി ഖാര്‍ഗെ! |congress

54 mins ago

നിർഭയക്ക് വേണ്ടി തെരുവിലിറങ്ങിയ പാർട്ടി ഇന്ന് പ്രതിയെ സംരക്ഷിക്കാനിറങ്ങിയിരിക്കുന്നു;എഎപിക്കെതിരെ രൂക്ഷവിമർശനവുമായി സ്വാതി മലിവാള്‍

ദില്ലി : ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ പേഴ്സണല്‍ അസിസ്റ്റന്റ് ബൈഭവ് കുമാറിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് ബി.ജെ.പി ആസ്ഥാനത്തിന് പുറത്ത്…

56 mins ago

സനാതന ധർമമത്തിലാണ് ഇനി ലോകത്തിന് പ്രതീക്ഷ ! ഫ്രാൻസിൽ നടന്ന ഒരു വിവാഹം | marriage

സനാതന ധർമമത്തിലാണ് ഇനി ലോകത്തിന് പ്രതീക്ഷ ! ഫ്രാൻസിൽ നടന്ന ഒരു വിവാഹം | marriage

1 hour ago