സുരേഷ് ഗോപി
തിരുവനന്തപുരം : ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ യു.ഡി.എഫ് 17 സീറ്റുകളിലും എന്‍ഡിഎ 2 സീറ്റുകളിലും സിപിഎം ഒരു സീറ്റിലും ലീഡ് ചെയ്യുന്നു. തൃശൂരില്‍ ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപിയുടെ ലീഡ് അരലക്ഷം കടന്നു. ഏറെ പ്രതീക്ഷയോടെ തൃശൂരിൽ മത്സരരംഗത്തിറങ്ങിയ കെ. മുരളീധരൻ മൂന്നാം സ്ഥാനത്തേക്ക് വീണത് കോൺഗ്രസിനെ സംബന്ധിച്ചടുത്തോളം നാണക്കേടായി. മണ്ഡലത്തിൽ സിപിഎം സ്ഥാനാര്‍ഥി വി.എസ് സുനില്‍കുമാറാണ് രണ്ടാം സ്ഥാനത്ത്.
തിരുവനന്തപുരത്ത് എന്‍ഡിഎ സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖറാണ് 16000 വോട്ടുകള്‍ക്ക് മുന്നിട്ടുനില്‍ക്കുന്നത്. ആലത്തൂരില്‍ സിപിഎം സ്ഥാനാര്‍ഥി കെ രാധാകൃഷ്ണന്‍ 12000 വോട്ടുകള്‍ക്കാണ് ലീഡ് ചെയ്യുന്നത്. സിറ്റിങ് എംപിയായ രമ്യ ഹരിദാസ് ആണ് രണ്ടാം സ്ഥാനത്ത്.
ആറ്റിങ്ങലിൽ ഒടുവിലത്തെ കണക്കുകള്‍ പ്രകാരം ആറ്റിങ്ങലില്‍ കോണ്‍ഗ്രസിന്റെ അടൂര്‍ പ്രകാശ് 800 വോട്ടുകള്‍ക്കാണ് മുന്നിട്ടുനില്‍ക്കുന്നത്. സിപിഎം സ്ഥാനാര്‍ഥി വി.ജോയ് ഇടയ്ക്ക് ലീഡ് നിലയില്‍ മുന്നേറ്റമുണ്ടാക്കിയിരുന്നെങ്കിലും പിന്നീട് മാറിമറിയുകയായിരുന്നു. അതേസമയം ആലപ്പുഴയില്‍ സിറ്റിങ് എംപിയായ എഎം ആരിഫ് 33000 വോട്ടുകള്‍ക്ക് പിന്നിലാണ്. കോണ്‍ഗ്രസിന്റെ കെസി വേണുഗോപാലാണ് ലീഡ് ചെയ്യുന്നത്. വടകരയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഷാഫി പറമ്പിലിന്റെ ലീഡ് അരലക്ഷത്തോടടുത്തു. വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ലീഡ് നില ഒന്നരലക്ഷം പിന്നിട്ടു.
പത്തനംതിട്ടയില്‍ 20,000 വോട്ടുകള്‍ക്ക് യുഡിഎഫ് സ്ഥാനാര്‍ഥി ആന്റോ ആന്റണിയാണ് മുന്നിട്ടുനില്‍ക്കുന്നത്. കൊല്ലത്ത് എന്‍.കെ പ്രേമചന്ദ്രന്റെ ലീഡ് നില അരലക്ഷം കടന്നു. സിപിഎമ്മിന്റെ മുകേഷ് ആണ് രണ്ടാം സ്ഥാനത്ത്.
പൊന്നാനിയില്‍ എം.പി അബ്ദുസമദ് സമദാനിയുടെ ലീഡ് ഒന്നര ലക്ഷം കടന്നു. പാലക്കാട് വി.കെ ശ്രീകണ്ഠന്‍, മാവേലിക്കരയില്‍ കൊടിക്കുന്നില്‍ സുരേഷ്, കോഴിക്കോട് എം.കെ രാഘവന്‍, കോട്ടയത്ത് കെ ഫ്രാന്‍സിസ് ജോര്‍ജ്, കാസർഗോഡ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍, കണ്ണൂരില്‍ കെ സുധാകരന്‍, ഇടുക്കിയില്‍ ഡീന്‍ കുര്യാക്കോസ്, ചാലക്കുടിയില്‍ ബെന്നി ബെഹന്നാന്‍, എറണാകുളത്ത് ഹൈബി ഈഡന്‍ എന്നിവരാണ് നിലവിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്
സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ജൂത ആഘോഷത്തിന് നേരെയുണ്ടായ ജിഹാദിയാക്രമണത്തിന് പിന്നാലെ ഓസ്‌ട്രേലിയൻ സർക്കാരിൻ്റെ നയങ്ങൾ ജൂതവിരുദ്ധതയ്ക്ക് ആക്കം കൂട്ടിയെന്ന കുറ്റപ്പെടുത്തലുമായി…
സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷത്തിനിടെ 12 പേർ കൊല്ലപ്പെട്ട ജിഹാദി ആക്രമണത്തിൽ പങ്കെടുത്തവരിൽ ഒരാളെ പോലീസ് തിരിച്ചറിഞ്ഞു. നവീദ്…
ദില്ലി : ബിജെപിയുടെ പുതിയ ദേശീയ വര്‍ക്കിംഗ് പ്രസിഡന്റായി ബിഹാര്‍ മന്ത്രി നിതിന്‍ നബിനെ നിയമിച്ചു. പാര്‍ട്ടി പാര്‍ലമെന്ററി ബോര്‍ഡാണ്…
ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷത്തിനിടെ നടന്ന വെടിവെപ്പിനെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി . ഓസ്‌ട്രേലിയൻ അധികൃതർ…
സിഡ്‌നി : ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ നടന്ന വെടിവെപ്പിൽ അക്രമിയെന്ന് സംശയിക്കുന്നയാൾ ഉൾപ്പെടെ പത്ത് പേർ കൊല്ലപ്പെട്ടു. ഡസനിലധികം…
വ്യാപാര പങ്കാളിത്ത രാജ്യങ്ങളെ ഞെട്ടിച്ചുകൊണ്ട്, 50 ശതമാനം വരെ ഇറക്കുമതി തീരുവ വർദ്ധിപ്പിക്കാനുള്ള മെക്സിക്കോയുടെ ഏകപക്ഷീയമായ തീരുമാനത്തിൽ തക്കതായ തിരിച്ചടി…