രജിത
തെലങ്കാന : സ്കൂൾ പഠനകാലത്തെ കാമുകനൊപ്പം ജീവിക്കാനായി സ്വന്തം മക്കൾക്ക് വിഷം നൽകി കൊന്ന അമ്മ അറസ്റ്റിൽ. തെലങ്കാനയിലെ സങ്കറെഢിയിൽ നടന്ന മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവത്തിൽ രജിത എന്ന നാൽപ്പത്തഞ്ചുകാരിയാണ് അറസ്റ്റിലായത് . ഇവരുടെ മക്കളായ സായ് കൃഷ്ണ,മധുപ്രിയ, ഗൗതം എന്നിവരാണ് കൊല്ലപ്പെട്ടത്.
മക്കളെ കൊലപ്പെടുത്തിയതിനു ശേഷം സംശയം തോന്നാതിരിക്കാൻ രജിതയും ചെറിയ അളവിൽ വിഷം കഴിച്ചുവെന്നാണ് വിവരം. നിലവിൽ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അത്താഴത്തിൽ
ഉണ്ടായിരുന്ന തൈരിൽ വിഷം ചേർത്താണ് രജിത മക്കൾക്ക് നൽകിയത്. ഭക്ഷണം കഴിച്ചതിനു പിന്നാലെ കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടെങ്കിലും രജിത ആശുപത്രിയിൽ എത്തിച്ചില്ല. ഭർത്താവ് ചെന്നയ്യ എത്തിയപ്പോൾ അബോധാവസ്ഥയിലായ മക്കളെയാണ് കണ്ടത്. വയറു വേദനിക്കുന്നെന്ന് രജിത പറഞ്ഞതോടെ ഇവരെയും ആശുപത്രിയിൽ എത്തിച്ചു. കേസിന്റെ തുടക്കത്തിൽ ഭർത്താവിനെയായിരുന്നു സംശയം. എന്നാൽ അന്വേഷണത്തിൽ രജിതയാണ് വിഷം കലർത്തിയതെന്ന് കണ്ടെത്തി.
ചെന്നയ്യയുമായുള്ള വിവാഹത്തിലോ ദാമ്പത്യ ബന്ധത്തിലോ രജിത സന്തോഷവതിയായിരുന്നില്ല. അതിനിടെ സ്കൂളിൽ അടുത്തിടെ നടന്ന പൂർവ വിദ്യാർഥി സംഗമത്തിൽ രജിത പങ്കെടുത്തിരുന്നു. അവിടെ വെച്ച് പഴയ സുഹൃത്തുമായി അടുത്തു. ഇരുവരും പ്രണയത്തിലായി. പഴയ കാമുകനൊപ്പം ജീവിക്കാൻ മക്കൾ തടസ്സമാകുമെന്ന് കണ്ടതോടെയാണ് കൊടും ക്രൂരകൃത്യത്തിന് രജിത മുതിർന്നത്.
പ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ ദീപാവലി പൊങ്കാല ഭക്തിനിർഭരമായി നടത്തുന്നതിനുള്ള മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായുള്ള അവലോകന യോഗം നാളെ നടക്കും.…
ഉത്തർപ്രദേശിലെ ബാഗ്പത് ജില്ലയിൽ ദീപാവലി ആഘോഷത്തിനിടെ പടക്കം പൊട്ടിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കം വെടിവെപ്പിൽ കലാശിച്ചു. രാഷ്ട്രപതിയുടെ അംഗരക്ഷക സംഘമായ പ്രസിഡന്റ്സ് ബോഡിഗാർഡിൽ…
പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ദീപാവലി ദിനത്തിൽ ഇന്ത്യൻ സൈനികരുടെ മനോവീര്യം കുറഞ്ഞിരിക്കുകയാണെന്ന് പറഞ്ഞെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോ വ്യാജമെന്ന്…
ജമ്മു കാശ്മീരിലെ കുൽഗാമിൽ സുരക്ഷാ സേനയുടെ പരിശോധനാ കേന്ദ്രത്തിന് നേരെ ഭീരുക്കൾ നടത്തുന്ന തരത്തിൽ തീവ്രവാദികൾ ആക്രമണം അഴിച്ചുവിട്ടു. വഴിയിൽ…
ശബരിമല സന്നിധാനത്ത് തീർത്ഥാടകർക്ക് താമസിക്കുന്നതിനുള്ള ഓൺലൈൻ റൂം ബുക്കിംഗ് ഇന്ന് (നവംബർ 11) വൈകിട്ട് അഞ്ചിന് ആരംഭിക്കും. ആദ്യഘട്ടത്തിൽ 15…
നിക്ഷേപ തട്ടിപ്പ് ആരോപണത്തിൽ ബി.എൽ.എം ഗ്രൂപ്പ് ചെയർമാൻ ആർ. പ്രേംകുമാറിനെതിരായ നടപടികൾ ശക്തമാക്കി ക്രൈംബ്രാഞ്ച്. കേസിൽ പ്രേംകുമാറിന്റെ അറസ്റ്റ് ഉറപ്പാക്കുന്നതിനുള്ള…