love grudge! withdrew from the relationship; A young man tried to kill a young woman with a sickle in broad daylight; Accused in custody
പൂനെ: പട്ടാപകൽ യുവതിയെ അരിവാൾ കൊണ്ട് വെട്ടിക്കൊല്ലാൻ ശ്രമിച്ച് മുൻകാമുകൻ. മഹാരാഷ്ട്രയിലെ പൂനെയിലെ സദാശിവ് പേട്ട് ഭാഗത്താണ് ആക്രമണമുണ്ടായത്. നഗരത്തിലെ കോളേജ് വിദ്യാർത്ഥിനിക്ക് നേരെയാണ് ആക്രമണമുണ്ടായത്. യുവതിയെ നാട്ടുകാർ ഓടിയെത്തിയാണ് അക്രമിയിൽ നിന്ന് രക്ഷപ്പെടുത്തിയത്. 22കാരനായ പ്രതിയെ പോലീസ് പിടികൂടി. ഇരുവരും 12ആം ക്ലാസിൽ ഒരുമിച്ച് പഠിച്ചിരുന്നു. അന്ന് പ്രണയത്തിലായിരുന്നെങ്കിലും പിന്നീട് യുവതി ബന്ധത്തിൽ നിന്ന് പിൻമാറുകയായിരുന്നു.
അക്രമിയും പെണ്‍കുട്ടിയും മഹാരാഷ്ട്രയിലെ പിഎസ്സി പരീക്ഷകള്‍ക്കായുള്ള തയ്യാറെടുപ്പ് നടത്തുകയായിരുന്നു. വിവാഹം കഴിക്കാമെന്നുള്ള അക്രമിയുടെ ആവശ്യം തള്ളിയതിന് പിന്നാലെ ഇയാളില്‍ നിന്ന് ഭീഷണി ആരംഭിച്ചിരുന്നുവെന്നാണ് പെണ്‍കുട്ടി പോലീസിനോട് വിശദമാക്കുന്നത്. നിരന്തരമായി ഫോണില്‍ വിളിച്ച് ശല്യം ചെയ്യുകയും കോളേജിന് പുറത്ത് വച്ച് മര്‍ദ്ദിക്കുകയും ചെയ്തിരുന്നതായും പെണ്‍കുട്ടി ആരോപിക്കുന്നു.
യുവാവിന്‍റെ മാതാപിതാക്കളോട് വിവരം വിശദമാക്കി പരാതിപ്പെട്ടിരുന്നുവെങ്കിലും അവരുടെ ഭാഗത്ത് നിന്ന് യുവാവിനെ തടയുന്നതിനുള്ള ശ്രമങ്ങള്‍ ഉണ്ടായില്ലെന്നും പെണ്‍കുട്ടി പറയുന്നു. വീട്ടുകാരോട് നിരന്തരമായി ശല്യം ചെയ്യുന്ന കാര്യം അറിയിച്ചതിലുള്ള പ്രതികാരമായാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്നാണ് പെണ്‍കുട്ടി ആരോപിക്കുന്നത്. വെട്ടേറ്റ് പെണ്‍കുട്ടിയുടെ കൈകളിലും തലയിലും പരിക്കേറ്റിട്ടുണ്ട്. പെണ്‍കുട്ടിയെ കയ്യേറ്റം ചെയ്യുന്നത് കണ്ട് ആളുകള്‍ യുവാവിനെ തടഞ്ഞ ശേഷവും പെണ്‍കുട്ടിയെ അക്രമിക്കാന്‍ ഇയാള്‍ ശ്രമിച്ചിരുന്നു.
ദിസ്‌പൂർ : പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ ദുരൂഹ മരണക്കേസ് ഈ മാസം അവസാനത്തോടെ കേന്ദ്ര അന്വേഷണ ഏജൻസിക്ക് കൈമാറുമെന്ന്…
തിരുവനന്തപുരം : വോട്ടെടുപ്പിന് മുൻപ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിന് ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ്-- ജില്ലാ കമ്മിറ്റി യോഗങ്ങളിൽ നേതാക്കൾ തമ്മിൽ…
കൊൽക്കത്ത : ലോകകപ്പ് ജേതാവും ലോക ഫുട്ബോൾ ഇതിഹാസവുമായ ലയണൽ മെസ്സി 2011-ന് ശേഷം ആദ്യമായി ഇന്ത്യയിലേക്ക് എത്തുകയാണ്. നാളെ…
നടിയെ ആക്രമിച്ച കേസിലെ പ്രതികളുടെ ശിക്ഷാവിധിയിൽ നിരാശ പ്രകടിപ്പിച്ച് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ശിക്ഷാവിധി അതിജീവിതയെ പരിഗണനയിലെടുക്കാതെയുള്ളതെന്നും അതിജീവിതയ്ക്കാണ് യഥാർഥത്തിൽ…
ദില്ലി : ആഗോളതലത്തിൽ വ്യോമ പ്രതിരോധ ശേഷിയിൽ ഭാരതം വൻ മുന്നേറ്റത്തിനൊരുങ്ങുന്നു. ലോകത്തിലെ ഏറ്റവും ശക്തമായ ദീർഘദൂര എയർ-ടു-എയർ മിസൈലുകളിലൊന്നായ…
കണ്ണൂര്‍: മമ്പറത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്കും പോളിംഗ് ഏജന്‍റിനും മുഖംമൂടി സംഘത്തിന്റെ ക്രൂര മർദനം. വേങ്ങാട് പഞ്ചായത്തിലെ 16ാം വാര്‍ഡിൽ മത്സരിക്കുന്ന…