Love: In Bihar, a woman's boyfriend was killed by his relatives who pushed him in front of a moving bus
പറ്റ്ന: ബിഹാറിൽ ഓടുന്ന ബസിന് മുന്നിലേക്ക് യുവതിയുടെ കാമുകനെ ബന്ധുക്കൾ തള്ളിയിട്ട് കൊലപ്പെടുത്തി. മുസാഫർ പുർ ജില്ലയിൽ കത്താറ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് അതിക്രൂരമായ സംഭവം നടന്നത്.25-കാരനായ റോഷൻ കുമാറാന് കൊല്ലപ്പെട്ടത്.
ഒരേ സമുദായത്തിൽ പെട്ടവരായിരുന്നു പെൺകുട്ടിയും യുവാവും. ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നു. ഇത് പെൺകുട്ടിയുടെ വീട്ടിൽ അംഗീകരിച്ചിരുന്നല്ല.സെപ്റ്റംബർ 29 ന് പെൺകുട്ടിയുമായി യുവാവ് ഒളിച്ചോടിയതോടെയാണ് പ്രേശ്നങ്ങൾ ആരംഭിക്കുന്നത്.
ഇരുവരും തങ്ങുന്ന ഹാജിപുരിനാടുത്തുള്ള സ്ഥലം തിരിച്ചറിഞ്ഞ യുവതിയുടെ ബന്ധുക്കൾ അവരെ തേടിയെത്തുകയും വിവാഹം നടത്തി കൊടുക്കാമെന്ന് വിശ്വസിപ്പിച്ച ഇരുവരേം വണ്ടിയിൽ കയറ്റുകയും ചെയ്തു. വീട്ടിൽ വിടാമെന്ന് പറഞ്ഞായിരുന്നു യുവാവിനെയും കയറ്റി യാത്ര തുടങ്ങിയത്. ഫക്കൂലി ചൌക്കിൽ എത്തിയപ്പോൾ റോഡ് സൈഡിൽ വണ്ടി നിർത്തി യുവാവിനോട് പുറത്തേക്കിറങ്ങാൻ ആവശ്യപ്പെട്ടു , യുവതിയുടെ ബന്ധുക്കളായ രണ്ട് യുവാക്കൾ റോഷനെ അനുഗമിക്കുകയും ചെയ്തു.
റോഡ് മുറിച്ച് കടക്കാൻ സഹായിക്കാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ചാണ് ഇരുവരും റോഷന്റെ കൂടെ പോയത്. എന്നാൽ പെട്ടെന്നെത്തിയ ബസിന്റെ ടയറിനടിയിലേക്ക് റോഷനനെ യുവാക്കൾ തള്ളിയിടുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ടയറിനടിയിൽ പെട്ട യുവാവ് സംഭവ സ്ഥലത്തു വെച്ച് തന്നെ മരിച്ചു. സംഭവത്തിൽ മൂന്നുപേരെ അറസ്റ്റ് ചെയ്തതായാണ് റിപ്പോർട്ട്.
മൈമൻസിങ് : ബംഗ്ലാദേശിലെ മൈമൻസിങ് നഗരത്തിൽ മതനിന്ദ ആരോപിച്ച് ഹിന്ദു യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്ന് തീകൊളുത്തി. പയനിയർ നിറ്റ് കോമ്പോസിറ്റ്…
ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരനെ ശാരീരികമായി ഉപദ്രവിച്ചെന്ന പരാതിയിൽ എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റിനെതിരെ കർശന നടപടി. ടെർമിനൽ…
വാഴ്സ : പോളണ്ടിൽ ക്രിസ്മസ് വിപണികളെ ലക്ഷ്യമിട്ട് ഭീകരാക്രമണത്തിന് പദ്ധതിയിട്ട പത്തൊൻപതുകാരനായ നിയമവിദ്യാർത്ഥിയെ ആഭ്യന്തര സുരക്ഷാ ഏജൻസി (ABW) പിടികൂടി.…
തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ മെറ്റാ ഗ്ലാസ് ധരിച്ചെത്തിയ ആൾ കസ്റ്റഡിയിൽ. ശ്രീലങ്കൻ പൗരനാണ് പോലീസിന്റെ പിടിയിലായത്. ഇയാളെ ഫോർട്ട്…
ഗോഹട്ടിയിലെ ലോകപ്രിയ ഗോപിനാഥ് ബർദലോയ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ കെട്ടിടം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. അസമിന്റെ…
തോഷഖാന അഴിമതിക്കേസിൽ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും മൂന്നാം ഭാര്യ ബുഷ്റ ബീബിക്കും 17 വർഷം വീതം തടവുശിക്ഷ…