CRIME

ലവ് ജിഹാദ്; മതപഠനകേന്ദ്രത്തില്‍ തടവില്‍ പാര്‍പ്പിച്ചത് 40 ദിവസം; 20 കാരിയ്‌ക്ക് നേരിടേണ്ടി വന്നത് ക്രൂര പീഡനം

സംസ്ഥാനത്ത് വീണ്ടും ലവ് ജിഹാദ്. മതപഠനകേന്ദ്രത്തില്‍ തടവില്‍ പാര്‍പ്പിച്ചത് 40 ദിവസം. 20 വയസുകാരിയായ ക്രിസ്ത്യന്‍ പെണ്‍കുട്ടിയാണ് ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമെതിരേ ഇപ്പോള്‍ രംഗത്തു വന്നിരിക്കുന്നത്. മതം പഠിയ്ക്കാത്തതിന്റെ പേരിലാണ് യുവതിയെ ഭർത്താവും വീട്ടുകാരും ചേർന്ന് ക്രൂരമായി പീഡിപ്പിച്ചത്.

ഭര്‍ത്താവും വീട്ടുകാരും തന്നെ നിർബന്ധിച്ച് പൊന്നാനിയിലെ മതപഠനകേന്ദ്രത്തില്‍ താമസിപ്പിച്ചുവെന്നാണ് ആരോപണം. യുവതി പോത്താനിക്കാട് പോലീസ് സ്‌റ്റേഷനില്‍ പരാതിപ്പെട്ടതിനെത്തുടര്‍ന്നാണ് സംഭവം പുറംലോകമറിഞ്ഞത്. കോതമംഗലം സ്വദേശിയായ അസ്ലം(33) ആണ് യുവതിയുടെ ഭര്‍ത്താവ്. ഇയാള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമെതിരേ സ്ത്രീധന പീഡനം, ബലമായി തടവില്‍ വയ്ക്കല്‍, ശാരീരിക പീഡനം തുടങ്ങി നിരവധി പരാതികളാണ് യുവതി ഉന്നയിച്ചിരിക്കുന്നത്.

തുടർന്ന് 2021 ഡിസംബര്‍ ഏഴിന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഇതേത്തുടര്‍ന്ന് ഭര്‍ത്താവും കുടുംബാംഗങ്ങളും മുന്‍കൂര്‍ ജാമ്യത്തിനായി സെഷന്‍സ് കോടതിയെ സമീപിച്ചെങ്കിലും ജനുവരി 10ന് കോടതി അവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി.

Meera Hari

Recent Posts

മമത വീഴും !തൃണമൂൽ കോൺഗ്രസിന് കനത്ത തിരിച്ചടി ; ബംഗാളിൽ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്ന് സർവേ ഫലം

കൊൽക്കത്ത: 2024 ലോക് സഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിന് വലിയ തിരിച്ചടിയെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ. ഏറ്റവും കുറഞ്ഞത് മൂന്ന്…

4 hours ago

പതിനെട്ടാമത്തെ അടവെടുത്തിട്ടും കാര്യമില്ല !

പഠിച്ച പണി പതിനെട്ടും നോക്കി ! രക്ഷയില്ല...കെജ്രിവാൾ ജയിലിലേക്ക് തന്നെ

5 hours ago