Featured

പീ_ഡി_പ്പി_ച്ച മദ്രസ ഉസ്താദിനെ പർദയിട്ട അദ്ധ്യാപിക ചെരുപ്പൂരി അ_ടി_ച്ചു !

മദ്രസ വിദ്യാർഥിയെ പീഡിപ്പിച്ച അധ്യാപകൻ അറസ്റ്റിലായി എന്നുള്ള വാർത്തകൾ നമ്മൾ ഇടയ്ക്കിടയ്ക്ക് കേൾക്കുന്നതാണ്. നിരവധിപേർ ഇതിനെതിരെ പ്രതികരിച്ചുകൊണ്ട് രംഗത്തെത്തുകയും ചെയ്യുന്നുണ്ട്. എന്നാൽ ഇപ്പോഴിതാ, പീഡനത്തിനിരയാക്കിയ മദ്രസ പുരോഹിതനെ അദ്ധ്യാപിക ചെരുപ്പിനടിച്ചു എന്ന വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. വാരാണസിയിലാണ് സംഭവം നടന്നിരിക്കുന്നത്. റസൂൽപുരയിലെ മദ്രസ ദര്യത്തുൽ ഇസ്‌ലാഹ് ചിറാഗെ ഉലൂമിന്റെ മാനേജരും, പുരോഹിതനുമായ റിസ്വാൻ അഹമ്മദിനെയാണ് പത്രസമ്മേളനത്തിനിടെ പർദ്ദയിട്ട് വന്ന അദ്ധ്യാപിക ചെരിപ്പുകൊണ്ട് മർദിച്ചത്. അതേസമയം, തനിക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ മദ്രസ മാനേജർ മാദ്ധ്യമങ്ങളോട് വിശദീകരണം നൽകുന്നതിനിടെയാണ് അദ്ധ്യാപിക അവിടെയെത്തിയത്. സംഭവത്തെ തുടർന്ന് ഏറെ നേരം സ്ഥലത്ത് സംഘർഷാവസ്ഥ നിലനിന്നിരുന്നു.

റസൂൽപുരയിലെ മദ്രസയിൽ താത്കാലിക അദ്ധ്യാപികയായി 2009 മുതൽ യുവതി പഠിപ്പിക്കുകയായിരുന്നു. പത്ത് വർഷത്തിലധികം പിന്നിട്ടതിനാൽ തനിക്ക് സ്ഥിര നിയമനം നൽകണമെന്ന് മാനേജരോട് അദ്ധ്യാപിക ആവശ്യപ്പെട്ടു. എന്നാൽ സ്ഥിരം നിയമനം നൽകണമെങ്കിൽ 15 ലക്ഷം രൂപ നൽകണമെന്നായിരുന്നു മാനേജർ റിസ്വാൻ അഹമ്മദിന്റെ മറുപടി. പണം നൽകാത്തതിനെ തുടർന്ന് ശാരീരിക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിച്ചുവെന്നും വിസമ്മതിച്ചപ്പോൾ പീഡനത്തിനിരയാക്കുകയായിരുന്നുവെന്നും അദ്ധ്യാപിക വെളിപ്പെടുത്തി. കൂടാതെ, ഗർഭിണിയായപ്പോൾ നിർബന്ധിച്ച് ഗർഭച്ഛിദ്രവും നടത്തിച്ചു. തുടർന്ന് അദ്ധ്യാപിക പോലീസിലും, മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും പരാതി നൽകുകയായിരുന്നു.

സംഭവത്തിൽ ശക്തമായ പ്രതിഷേധവും വിമർശനവും ഉയർന്നതോടെ റിസ്വാൻ അഹമ്മദ് തന്റെ ഭാഗം ന്യായീകരിക്കാനായി വാർത്താ സമ്മേളനം വിളിച്ച് ചേർക്കുകയായിരുന്നു. തുടർന്ന് യുവതിയുടെ പരാതി വ്യാജമാണെന്നും മറ്റും മദ്ധ്യമ പ്രവർത്തകരോട് റിസ്വാൻ പറയുകയുണ്ടായി. ഇതിനിടെ അവിടെയെത്തിയ അദ്ധ്യാപിക ചെരുപ്പൂരി റിസ്വാനെ മർദ്ദിക്കുകയായിരുന്നു. അതേസമയം, അദ്ധ്യാപികയുടെ പരാതിയുടെ അടിസ്ഥാനത്തിൽ റിസ്വാൻ അഹമ്മദ് ഉൾപ്പെടെ രണ്ടുപേർക്കെതിരെ പീഡനം ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം കേസെടുത്തതായി ഇൻസ്പെക്ടർ അശ്വനി ചതുർവേദി വ്യക്തമാക്കി.

Anandhu Ajitha

Recent Posts

ബംഗ്ലാദേശിലെ ഹിന്ദു വംശഹത്യ !അന്താരാഷ്ട്ര സമൂഹത്തിന്റെ മൗനം പ്രതിഷേധാർഹമെന്ന് കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ

കോഴിക്കോട് : ബംഗ്ലാദേശിൽ ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരെ തുടർച്ചയായി നടക്കുന്ന അതിക്രമങ്ങളിൽ കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.…

1 hour ago

അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ മാർട്ടിന്റെ വീഡിയോ പ്രചരിപ്പിച്ചവർ പിടിയിൽ ! വീഡിയോ പ്രത്യക്ഷപ്പെട്ടത് ഇരുന്നൂറിലേറെ സൈറ്റുകളിലെന്ന് കണ്ടെത്തൽ ; പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടി തുടരും

നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തി രണ്ടാം പ്രതി മാർട്ടിൻ ആന്റണി പോസ്റ്റ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചവർ പിടിയിലായി.…

1 hour ago

തൃശ്ശൂരിൽ വാഹനാഭ്യാസത്തിനിടെ കാർ അപകടത്തിൽ പെട്ടു ! 14 കാരന് ദാരുണാന്ത്യം; കാർ ഡ്രൈവർ അറസ്റ്റിൽ

തൃശ്ശൂർ : ചാമക്കാല കടപ്പുറത്ത് വാഹനാഭ്യാസത്തിനിടെ ജിപ്സി കാർ മറിഞ്ഞ് ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം . ചാമക്കാല രാജീവ്…

2 hours ago

ചൊവ്വയുടെ കാവൽക്കാരൻ നിശബ്ദനായി !!! മേവൻ പേടകവുമായുള്ള ആശയവിനിമയ ബന്ധം നഷ്ടമായെന്ന് നാസ ! പേടകം നഷ്ടമാകുമോയെന്ന് ആശങ്ക

വാഷിങ്ടൺ ഡിസി : ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ചും അവിടെയുണ്ടായിരുന്ന ജലാംശം എങ്ങനെ നഷ്ടപ്പെട്ടു എന്നതിനെക്കുറിച്ചും പഠിക്കാൻ നിയോഗിക്കപ്പെട്ട നാസയുടെ 'മേവൻ' (Mars…

3 hours ago

ബംഗ്ലാദേശിൽ ഇന്ത്യാ വിരുദ്ധരെ വിടാതെ അജ്ഞാതൻ !! എൻസിപി നേതാവ് മുഹമ്മദ് മൊതാലേബ് സിക്ദർ വെടിയേറ്റു മരിച്ചു

ഖുൽന: ബംഗ്ലാദേശിൽ രാഷ്ട്രീയ അസ്ഥിരതയും അക്രമപരമ്പരകളും തുടരുന്നതിനിടയിൽ പ്രമുഖ തൊഴിലാളി നേതാവും ഇന്ത്യാ വിരുദ്ധനുമായ മുഹമ്മദ് മൊതാലേബ് സിക്ദർ വെടിയേറ്റു…

3 hours ago

കെട്ടിടം നിർമ്മിക്കാൻ ഇനി സിമന്റ് വേണ്ട !! നിർമ്മാണ മേഖലയിൽ പുതിയ പരിസ്ഥിതി വിപ്ലവം ;വമ്പൻ കണ്ടെത്തലുമായി ശാസ്ത്രലോകം

ആധുനിക നിർമ്മാണ മേഖലയുടെ നട്ടെല്ല് എന്ന് വിശേഷിപ്പിക്കാവുന്നത് സിമന്റിനെയാണ്. കെട്ടിടങ്ങളുടെ ഉറപ്പിനും നഗരവൽക്കരണത്തിന്റെ ദ്രുതഗതിയിലുള്ള വളർച്ചയ്ക്കും സിമന്റ് നൽകിയ സംഭാവനകൾ…

4 hours ago