Maghamakamahotsavam will be lit today in Thirunnavaya
തിരൂർ : കേരളത്തിലെ ഏക നദീഉത്സവം എന്ന് ഖ്യാതി കേട്ട ചരിത്ര പ്രസിദ്ധമായ മാഘമകമഹോത്സവത്തിന് ത്രിമൂർത്തി സ്നാനഘട്ടായ തിരുന്നാവായയിൽ ഇന്ന് വൈകീട്ട് നാലുമണിക്ക് തിരിതെളിഞ്ഞു . നാല് ദിവസങ്ങളിലായാണ് മാമാങ്കം എന്നറിയപ്പെടുന്ന മാഘമക മഹോത്സവം നടത്തുന്നത്. തത്ത്വമസി ട്രസ്റ്റിന്റെയും ഓറൽ ഹിസ്റ്ററി റിസർച്ച് ഫൗണ്ടേഷന്റെയും സംയുക്താഭിമുഖ്യത്തിൽ തിരുന്നാവായയിൽ രൂപീകരിച്ച് പ്രത്യേക സംഘാടക സമിതിയാണ് ചതുർദിന മാഘമകമഹോത്സവത്തിന് നേതൃത്വം നൽകുന്നത് . നീണ്ട 264 വർഷത്തെ കാത്തിരിപ്പിന് ശേഷം നാവാമണപ്പുറത്ത് തൈപ്പൂയ്യം പുനരാരംഭിച്ചതും രാജവംശസംഗമവും വിശേഷാൽ പൂജകളും ഇക്കൊല്ലത്തെ പ്രത്യേക സംഘാടക സമിതിയുടെ നേട്ടങ്ങളായി എന്നും ഭക്തജനങ്ങൾ സ്മരിക്കും എന്നതിൽ തർക്കമില്ല .
ഇന്ന് വൈകീട്ട് നാല് മണിക്ക് നാവാമുകുന്ദ ക്ഷേത്രാങ്കണത്തിലെ അരീക്കര തിട്ടയിൽ നടന്ന കൊടിയേറ്റത്തിന് ശേഷം ആറര മണിയോടെ ദീപാരാധന നടക്കും തുടർന്ന് കേളി (വേലകളി അറിയിപ്പ്)അരങ്ങേറും.തുടർന്ന് 7 മണിമുതൽ സാരംഗ ഡാൻസ് അക്കാദമിയിലെ കുട്ടികളുടെ നൃത്തസന്ധ്യ അരങ്ങേറും. 8 മണിയോടെ നടക്കുന്ന അത്താഴ പൂജയ്ക്കും അത്താഴ ശ്രീ ബലിക്കും ശ്രീഭൂതബലിക്കും ശേഷം 9.30 നു വലിയ വിളക്ക് നടക്കും. മുതൽ ആർ.എൽ.വി. കൃഷ്ണാ ദിനേശിന്റെ ഭരതനാട്യവും കുട്ടികളുടെ കലാപരിപാടികളും അരങ്ങേറുകയാണ് .5 -ാം തിയ്യതി ബ്രഹ്മശ്രീ .സൂര്യകാലടി മന പരമേശ്വരൻ നമ്പൂതിരി കാർമ്മികത്വത്തിൽ രാവിലെ അഞ്ച് മണിക്ക് അഷ്ടദ്രവ്യ മഹാഗണപതി ഹോമം നടക്കും . തുടർന്ന് പരുശുരാമപൂജ , യോഗീശ്വരപൂജ എന്നിവയും ഉണ്ടാകും . സായിവേദവാഹിനി പരിഷത്തിന്റെ വേദപാരായണത്തിന് ശേഷം രാവിലെ 10 മണിക്ക് മുൻ ശബരിമല മേൽശാന്തി എ.കെ. സുധീർ നമ്പൂതിരിയുടെ അദ്ധ്യക്ഷതയിൽ ചലചിത്ര പിന്നണിഗായകൻ മധു ബാലകൃഷ്ണൻ മാഘമക മഹോത്സവം ഉദ്ഘാടനം ചെയ്യും . തിരുന്നാവായ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കൊട്ടാരത്തിൽ സുഹറാബി , ഗുരു നായർ ഡൽഹി , മണി എടപ്പാൾ എന്നിവർ ആശംസകൾ അർപ്പിക്കും.
മാഘമകമഹോത്സവത്തിന്റെ ഭക്തി സാന്ദ്രമായ നിമിഷങ്ങൾ ഭക്ത ജനങ്ങൾക്ക് തത്സമയമായി തത്വമയി നെറ്റ്‌വർക്കിൽ വീക്ഷിക്കാം http://bit.ly/3Gnvbys
വാഷിംഗ്ടൺ ഡിസി: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയുടെ അറസ്റ്റിന് പിന്നാലെ രാജ്യത്തിന്റെ രാഷ്ട്രീയവും സാമ്പത്തികവുമായ ഭാവി നിർണ്ണയിക്കുന്നതിൽ അമേരിക്ക നേരിട്ട്…
തിരുവനന്തപുരം : ട്യൂഷൻ സെന്ററിൽ വെച്ച് പ്ലസ് ടു വിദ്യാർത്ഥിനിയെ ലൈംഗികമായി ഉപദ്രവിച്ച അദ്ധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. കരിക്കകം…
ഗുവാഹാത്തിയിൽ നടന്ന വാഹനാപകടത്തിൽ നടൻ ആശിഷ് വിദ്യാർത്ഥിക്കും ഭാര്യ രൂപാലി ബറുവയ്ക്കും പരിക്ക്. സൂ റോഡിലെ റെസ്റ്റോറന്റിൽ നിന്ന് ഭക്ഷണം…
കാരക്കാസ്/ന്യൂയോർക്ക് : വെനസ്വേലയിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തെയും പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ അറസ്റ്റിനെയും 'ക്രിമിനൽ അധിനിവേശം' എന്ന് വിശേഷിപ്പിച്ചുകൊണ്ട് വെനസ്വേല…
വാഷിംഗ്ടൺ ഡിസി: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയെയും പിടികൂടിയ അമേരിക്കൻ സ്പെഷ്യൽ ഫോഴ്സിനെ പ്രശംസിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ്…
വെള്ളാപ്പള്ളി നടേശനെ കരിഓയിൽ ഒഴിച്ച് ആക്രമിക്കുന്നവർക്ക് പണവും അവാർഡും നൽകുമെന്ന യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഹാരിസ് മുതുരിനെതിരെ…