earth-quick
ഇസ്താംബൂൾ: തുർക്കിയിലെ അങ്കാര സിറ്റിക്ക് സമീപം ഡ്യൂസിയിൽ ഭൂചലനം. ഇന്ന് രാവിലെ 6.38ഓടെയാണ് രാജ്യത്ത് ഭൂചലനം അനുഭവപ്പെട്ടത്. അങ്കാരയുടെ പടിഞ്ഞാറൻ ഭാഗത്താണ് സംഭവം. റിക്ടർ സ്‌കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തിയതായി അധികൃതർ വ്യക്തമാക്കി.
പത്ത് കിലോമീറ്റർ ആഴത്തിലാണ് ഭൂചലനമുണ്ടായത്. ഇസ്താംബൂളിലും അങ്കാരയിലും ഭൂചലത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടുവെന്നാണ് പുറത്ത് കേറുന്ന വിവരം. ഭൂചലനത്തെ തുടർന്ന് പരിക്കേറ്റ 22 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മേഖലയിലെ വൈദ്യുതി ബന്ധം നഷ്ടപ്പെട്ടതായും ഇന്റർനെറ്റ് സർവീസ് തടസപ്പെട്ടതായും മേയർ ഫറൂഖ് ഒസ്ലു അറിയിച്ചു.
ഭൂകമ്പത്തെ തുടർന്ന് പരിഭ്രാന്തരായി ജനങ്ങൾ ഓടി രക്ഷപ്പെടാൻ ശ്രമിക്കവെയാണ് പലർക്കും അപകടമുണ്ടായത്. ബാൽക്കണിയിൽ നിന്ന് ചാടി ചിലർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ.
അതേസമയം ബുധനാഴ്ച രാവിലെ ഇന്ത്യയിലും നേരിയ ഭൂചലനം രേഖപ്പെടുത്തിയിരുന്നു. മഹാരാഷ്‌ട്രയിലെ നാസിക്കിലാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടർ സ്‌കെയിലിൽ 3.6 തീവ്രത രേഖപ്പെടുത്തി. നാസിക്കിന് പടിഞ്ഞാറ് ഭാഗത്ത് 89 കിലോ മീറ്റർ മാറി പുലർച്ചെ നാല് മണിയോടെയാണ് ഭൂചലനമുണ്ടായത്. ചൊവ്വാഴ്ച രാത്രി ഹിമാചൽ പ്രദേശിലും നേരിയ ഭൂചലനമുണ്ടായിരുന്നു.
ആഗോള രാഷ്ട്രീയത്തിന്റെ ചതുരംഗപ്പലകയിൽ പാകിസ്ഥാൻ ഇന്ന് സങ്കീർണ്ണമായ ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. പലസ്തീനോടും ഹമാസ് പോലെയുള്ള ഭീകരസംഘടനകളോടുമുള്ള ഐക്യദാർഢ്യം പാകിസ്ഥാന്റെ…
‘പോറ്റിയെ കേറ്റിയേ’ പാരഡി പാട്ടിൽ പോലീസ് കേസെടുത്തു. തിരുവനന്തപുരം സൈബര്‍ പോലീസിന്റേതാണ് നടപടി. ബിഎന്‍എസ് 299, 353 1 സി…
കൊച്ചി: മസാല ബോണ്ടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും കിഫ്ബിക്കും നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിലെ തുടർ നടപടികൾ സ്റ്റേ ചെയ്ത ഹൈക്കോടതി…
അതിർത്തി സംഘർഷത്തെ തുടർന്ന് ചെക്പോസ്റ്റുകൾ അടച്ച പാകിസ്ഥാന് ഇന്ത്യൻ മാതൃകയിൽ തിരിച്ചടി നൽകാൻ അഫ്‌ഗാനിസ്ഥാൻ. പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി സിന്ധു…
തിരുവനന്തപുരം : ഭാരതാംബയുടെ ചിത്രം വച്ച പരിപാടി റദ്ദാക്കി വിവാദം സൃഷ്ടിച്ച കേരള സര്‍വകലാശാല രജിസ്ട്രാര്‍ അനില്‍കുമാറിനെ മാറ്റി. ഡെപ്യൂട്ടേഷന്‍…
സിഡ്‌നി : ഓസ്‌ട്രേലിയയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷങ്ങൾക്കിടെ 15 പേരുടെ മരണത്തിനിടയാക്കിയ ജിഹാദിയാക്രമണത്തിലെ മുഖ്യപ്രതി നവീദ് അക്രം (24)…