ഹിന്ദു വിശ്വാസികള്‍ എല്ലാ വര്‍ഷവും ആഘോഷിക്കുന്ന ദിനമാണ് മഹാശിവരാത്രി. ഈ ദിവസം ശിവനെ ആരാധിക്കുന്നത് ഭക്തരുടെ എല്ലാ പാപങ്ങളും ദുരിതങ്ങളും നീക്കുന്നുവെന്ന് പറയപ്പെടുന്നു. ശിവരാത്രി വ്രതമെടുത്ത് പരമശിവനെ ആരാധിക്കാനും രുദ്രാഭിഷേകം നടത്താനും ഇത് ഒരു ശുഭദിനമാണ്.
ശിവരാത്രി ദിനത്തിൽ ഭക്തര്‍ ശിവക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുകയും ശിവന്റെയും പാര്‍വ്വതിയുടെയും വിഗ്രഹങ്ങളില്‍ മഞ്ഞ പൂക്കളും പാലും അര്‍പ്പിക്കുകയും ‘ഓം നമ ശിവായ’ മന്ത്രം ചൊല്ലുകയും ചെയ്യുന്നു.
ഈ ശിവരാത്രി നാളില്‍ 12 രാശിക്കാര്‍ക്കും പരമേശ്വരനെ ആരാധിക്കേണ്ട ഏറ്റവും എളുപ്പവും ഫലപ്രദവുമായി വഴികള്‍ ഇവയാണ്
മേടം
മേടം രാശിക്കാര്‍ മഹാശിവരാത്രി ദിനത്തില്‍ ശിവക്ഷേത്രത്തില്‍ പോയി ശിവനെ പാലില്‍ അഭിഷേകം ചെയ്ത് പുഷ്പങ്ങളും ഇലകളും അര്‍പ്പിക്കണം. ഇതിന് ശേഷം ഓം നമശിവായ എന്ന മന്ത്രം ചൊല്ലുകയും വേണം.
ഇടവം
ഇടവം രാശിചക്രത്തിലെ ആളുകള്‍ ശിവലിംഗത്തില്‍ ഗംഗാ ജലം അഭിഷേകം ചെയ്യുകയും ശിവലിംഗത്തില്‍ പൂവും ഇലയും അര്‍പ്പിക്കുകയും വേണം. ഇതിന് ശേഷം ഓം നമശിവായ എന്ന മന്ത്രം ചൊല്ലുകയും വേണം.
മിഥുനം
മഹാശിവരാത്രി ദിനത്തില്‍ മിഥുനം രാശിചക്രത്തിലെ ആളുകള്‍ പരമേശ്വരനെ ആരാധിച്ചാല്‍ വര്‍ഷം മുഴുവനും അവരുടെ പ്രശ്നങ്ങളില്‍ നിന്ന് മുക്തരാകുന്നു. പരമേശ്വരനെ ധ്യാനിക്കുന്നതിനിടെ പാലില്‍ തേന്‍ ചേര്‍ത്ത് ഒരു ശിവലിംഗത്തില്‍ അഭിഷേകം നടത്തുകയും കൂവളത്തിന്റെ ഇലകള്‍ അര്‍പ്പിക്കുകയും ചെയ്യുക. ‘ഓം നമോ ഭഗവതേ രുദ്രായ’ മന്ത്രം ചൊല്ലുക.
കര്‍ക്കിടകം
കര്‍ക്കിടകം രാശിചിഹ്നത്തിലുള്ളവര്‍ മഹാശിവരാത്രി ദിനത്തില്‍ ശിവലിംഗത്തില്‍ പഞ്ചമൃതം അഭിഷേകം ചെയ്യുക. കൂവളത്തിലകളും അര്‍പ്പിക്കുക. വിദ്യാര്‍ത്ഥികള്‍ ഈ രീതിയില്‍ ആരാധിച്ചാല്‍ വിദ്യാഭ്യാസ രംഗത്ത് നേരിടുന്ന തടസ്സങ്ങള്‍ നീങ്ങും. നല്ല ആരോഗ്യം നിലനില്‍ക്കും.
ചിങ്ങം
ഈ രാശിചക്രത്തിലെ ആളുകള്‍ ശിവലിംഗത്തെ ഗംഗാജലത്തില്‍ അഭിഷേകം ചെയ്യുകയും വെളുത്ത അരളി പുഷ്പങ്ങള്‍ അര്‍പ്പിക്കുകയും വേണം. ശിവനെ ആരാധിക്കുന്നത് മാനസിക സമാധാനം നല്‍കുന്നു. സാമൂഹിക അന്തസ്സും പ്രശസ്തിയും കൈവരിക്കുന്നു. സര്‍ക്കാര്‍ ജോലികളിലെ തടസ്സവും നീക്കംചെയ്യുന്നു. അവിവാഹിതരായ പെണ്‍കുട്ടികള്‍ക്കും ഗുണം ചെയ്യുന്നു.
കന്നി
കന്നി രാശിക്കാരായവര്‍ നെയ്യ് പാലില്‍ കലര്‍ത്തി ശിവലിംഗത്തില്‍ അര്‍പ്പിക്കണം. ഇതിന് ശേഷം മഞ്ഞ അരളി പുഷ്പങ്ങളും തൊട്ടാവാടി ഇലകളും അര്‍പ്പിക്കുക. കഴിയുന്നത്ര ‘ഓം ഭഗവതേ രുദ്രായ’ മന്ത്രം ചൊല്ലുക.
തുലാം
ശിവലിംഗത്തില്‍ ഒരു കുടം വെള്ളം അഭിഷേകം ചെയ്ത് പൂക്കള്‍ അര്‍പ്പിക്കുക. ശിവപഞ്ചാക്ഷരി മന്ത്രം ‘ഓം നമ ശിവായ’ 108 തവണ ചൊല്ലുക. ഈ രീതിയില്‍, ശിവനെ ആരാധിക്കുന്നത് തടസ്സങ്ങള്‍ നീക്കുന്നു.
വൃശ്ചികം
ഈ രാശിചക്രത്തിലെ ആളുകള്‍ പാലും നെല്ലും ഉപയോഗിച്ച് ശിവനെ ആരാധിക്കുകയും ജമന്തി പുഷ്പവും കൂവള ഇലകളും ശിവന് അര്‍പ്പിക്കുകയും ചെയ്യുക. ഓം നമശിവായ എന്ന മന്ത്രം ചൊല്ലുക.
ധനു
ഈ രാശിചക്രത്തിലെ ആളുകള്‍ മഹാശിവരാത്രി ദിവസം ഗംഗാജലത്തില്‍ കുങ്കുമം കലര്‍ത്തി ശിവന് സമര്‍പ്പിക്കുക. ശിവലിംഗത്തിന് മുകളില്‍ കൂവള ഇലകളും മഞ്ഞ അല്ലെങ്കില്‍ ചുവപ്പ് അരളി പൂക്കളും അര്‍പ്പിക്കുക.
മകരം
മഹാശിവരാത്രി ദിവസം ഗംഗാജലത്തില്‍ മലര് കലര്‍ത്തി ശിവന് അഭിഷേകം നടത്തുക. നീല നിറത്തിലുള്ള പൂക്കള്‍ ശിവന് സമര്‍പ്പിക്കുക. ത്രയംബകേശ്വരനെ ധ്യാനിക്കുന്നതിനിടെ ‘ഓം നമശിവായ’ മന്ത്രം അഞ്ചു തവണ ചൊല്ലുക.
കുംഭം
ഈ രാശിചക്രത്തിലെ ആളുകള്‍ ശിവലിംഗത്തില്‍ പഞ്ചാമൃതംഅഭിഷേകം ചെയ്യുകയും താമരപ്പൂക്കള്‍ അര്‍പ്പിക്കുകയും ചെയ്യുക. ‘ഓം നമശിവായ’ മന്ത്രം ചൊല്ലുക. ഈ രീതിയില്‍ മഹാശിവരാത്രിയില്‍ ശിവനെ ആരാധിക്കുന്നത് വര്‍ഷം മുഴുവന്‍ നല്ല ആരോഗ്യം നിലനിര്‍ത്തുന്നു. ശത്രുക്കളെയും എതിരാളികളെയും നിഷ്പ്രഭരാക്കാന്‍ സാധിക്കുന്നു.
മീനം
മഹാശിവരാത്രി ദിവസം, ഈ രാശിചക്രത്തിലുള്ള ആളുകള്‍ കുങ്കുമം പാലില്‍ ഇടുകയും ശിവലിംഗത്തില്‍ അഭിഷേകം ചെയ്യുകയും ചെയ്യുക. ഇതിനു ശേഷം പശുവിന്റെ നെയ്യും തേനും ശിവന് സമര്‍പ്പിക്കുക. മഞ്ഞ അരളി പുഷ്പവും കൂവള ഇലകളും ശിവന് സമര്‍പ്പിക്കുക.
(കടപ്പാട്)
വാഷിംഗ്ടൺ ഡിസി: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയുടെ അറസ്റ്റിന് പിന്നാലെ രാജ്യത്തിന്റെ രാഷ്ട്രീയവും സാമ്പത്തികവുമായ ഭാവി നിർണ്ണയിക്കുന്നതിൽ അമേരിക്ക നേരിട്ട്…
തിരുവനന്തപുരം : ട്യൂഷൻ സെന്ററിൽ വെച്ച് പ്ലസ് ടു വിദ്യാർത്ഥിനിയെ ലൈംഗികമായി ഉപദ്രവിച്ച അദ്ധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. കരിക്കകം…
ഗുവാഹാത്തിയിൽ നടന്ന വാഹനാപകടത്തിൽ നടൻ ആശിഷ് വിദ്യാർത്ഥിക്കും ഭാര്യ രൂപാലി ബറുവയ്ക്കും പരിക്ക്. സൂ റോഡിലെ റെസ്റ്റോറന്റിൽ നിന്ന് ഭക്ഷണം…
കാരക്കാസ്/ന്യൂയോർക്ക് : വെനസ്വേലയിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തെയും പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ അറസ്റ്റിനെയും 'ക്രിമിനൽ അധിനിവേശം' എന്ന് വിശേഷിപ്പിച്ചുകൊണ്ട് വെനസ്വേല…
വാഷിംഗ്ടൺ ഡിസി: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയെയും പിടികൂടിയ അമേരിക്കൻ സ്പെഷ്യൽ ഫോഴ്സിനെ പ്രശംസിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ്…
വെള്ളാപ്പള്ളി നടേശനെ കരിഓയിൽ ഒഴിച്ച് ആക്രമിക്കുന്നവർക്ക് പണവും അവാർഡും നൽകുമെന്ന യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഹാരിസ് മുതുരിനെതിരെ…