Kerala

മഹാരാജാസ് കോളേജിലെ സംഘര്‍ഷ സാധ്യത; കോളേജും ഹോസ്റ്റലും രണ്ടാഴ്ചത്തേക്ക് അടച്ചു

കൊച്ചി: വിദ്യാർത്ഥി സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ എറണാകുളം മഹാരാജാസ് കോളേജ് രണ്ടാഴ്ചത്തേക്ക് അടച്ചു. ഇന്ന് ചേർന്ന കോളേജ് കൗൺസിൽ യോഗത്തിലാണ് കോളേജും ഹോസ്റ്റലും രണ്ടാഴ്ചത്തേക്ക് അടച്ചിടാൻ തീരുമാനിച്ചത്. ചൊവ്വാഴ്ച ചേര്‍ന്ന കോളേജ് കൗണ്‍സില്‍ യോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. വിദ്യാര്‍ഥികള്‍ ഉന്നയിച്ച പരാതികളില്‍ അന്വേഷണം നടത്താന്‍ മൂന്നംഗ സമിതിയേയും കോളേജ് കൗണ്‍സില്‍ നിയോഗിച്ചു.

കോളേജില്‍ കഴിഞ്ഞ ദിവസം ഉണ്ടായ എസ്.എഫ്.ഐ.-കെ.എസ്.യു. സംഘര്‍ഷത്തില്‍ 11 വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റിരുന്നു. 10 കെ.എസ്.യു. പ്രവര്‍ത്തകര്‍ക്കും ഒരു എസ്‌എഫ്‌ഐ പ്രവര്‍ത്തകനുമാണ് പരിക്കേറ്റത്. ഇടുക്കി എന്‍ജിനീയറിങ് കോളേജില്‍ എസ്.എഫ്.ഐ. പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച്‌ എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ ക്യാമ്പസിൽ പ്രകടനം നടത്തുന്നതിനിടെയാണ് സംഘര്‍ഷം ഉണ്ടായത്.

B4 Admin

Recent Posts

ചക്കുളത്തുകാവ് പൊങ്കാല, ആരോഗ്യവകുപ്പിന്റെ മിന്നൽ പരിശോധന: നിരവധി സ്ഥാപനങ്ങൾക്ക് പിഴയും നോട്ടീസും

ചക്കുളത്തുകാവ് പൊങ്കാലയോടനുബന്ധിച്ച് തലവടി, എടത്വാ മേഖലകളിൽ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ മിന്നൽ പരിശോധന നടത്തി. ഭക്ഷണശാലകൾ, ശീതളപാനീയ വിൽപ്പനശാലകൾ, ബേക്കറികൾ, ഹോട്ടലുകൾ,…

2 minutes ago

അന്താരാഷ്ട്ര ഗീതാ സെമിനാർ 2027: ഡോ. എസ്. സോമനാഥ് ചെയർമാൻ, 1001 അംഗ സ്വാഗതസംഘം രൂപീകരിച്ചു

തിരുവനന്തപുരം: ഭാരതീയ വിചാര കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ 2027 ജനുവരി 2,3 തിയതികളിൽ തിരുവനന്തപുരത്ത് നടത്തുന്ന അന്താരാഷ്ട്ര ഗീതാ സെമിനാറിന്റെ സ്വാഗതസംഘ…

6 minutes ago

ഏഷ്യയിലെ മൂന്നാമത്തെ വൻശക്തിയായി ഭാരതം: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രണ്ടാം സ്ഥാനം – രാഹുൽ ഗാന്ധിയുടെ വിമർശനങ്ങൾക്ക് തിരിച്ചടി നൽകി ലോവി ഇൻസ്റ്റിറ്റ്യൂട്ട് റിപ്പോർട്ട്

ഓസ്ട്രേലിയൻ ആസ്ഥാനമായുള്ള പ്രമുഖ ചിന്താകേന്ദ്രമായ ലോവി ഇൻസ്റ്റിറ്റ്യൂട്ടിന്റെ 2026-ലെ ഏഷ്യ പവർ ഇൻഡക്സ് റിപ്പോർട്ടിൽ ഭാരതത്തിന് മൂന്നാം സ്ഥാനം. അമേരിക്കയും…

13 minutes ago

പാക് ചാരസംഘങ്ങളുടെ നുഴഞ്ഞുകയറ്റം: പ്രതിരോധ സേനകളുടെ 50 വാട്സ്ആപ്പ് ഗ്രൂപ്പുകൾ നിരീക്ഷണത്തിൽ, രണ്ട് ഡസനിലധികം ഉദ്യോഗസ്ഥർ അന്വേഷണപരിധിയിൽ

പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന രഹസ്യാന്വേഷണ സംഘങ്ങൾ ഭാരതത്തിലെ പ്രതിരോധ, അർധസൈനിക, സിവിൽ ഡിഫൻസ് വിഭാഗങ്ങളുമായി ബന്ധപ്പെട്ട വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ നുഴഞ്ഞുകയറിയെന്ന…

17 minutes ago

ദേശീയ മുൻഗണനകൾ നിശ്ചയിക്കാൻ ഭാരതം സ്വന്തം നാഗരിക സ്വത്വം തിരിച്ചറിയണം: ആർഎസ്എസ് നേതാവ് ഡോ. മൻമോഹൻ വൈദ്യ

ഭാരതത്തിന്റെ ഭാവി വികസനവും ദേശീയ മുൻഗണനകളും നിർണയിക്കാൻ രാജ്യത്തിന്റെ നാഗരിക സ്വത്വവും സാംസ്കാരിക പൈതൃകവും ആത്മീയ അടിത്തറയും തിരിച്ചറിയണമെന്ന് ആർഎസ്എസ്…

22 minutes ago

പ്രപഞ്ചത്തിൽ നിന്ന് എട്ട് മിനിറ്റ് ഇടവിട്ട് നിഗൂഢ റേഡിയോ തരംഗങ്ങൾ: 5,000 വർഷം പഴക്കമുള്ള സന്ദേശങ്ങളുടെ രഹസ്യം ചുരുളഴിച്ച് ശാസ്ത്രലോകം!

അയ്യായിരത്തിലധികം പ്രകാശവർഷം അകലെനിന്ന് ഓരോ എട്ട് മിനിറ്റിലും കൃത്യതയോടെ ഭൂമിയിലേക്ക് എത്തുന്ന നിഗൂഢ റേഡിയോ സിഗ്നലുകളുടെ ഉറവിടം കണ്ടെത്തിയതായി ഇന്റർനാഷണൽ…

4 hours ago