പനാജി:ഗോവയിലെ ആദിവാസിക്ഷേമ മന്ത്രിയും സ്വതന്ത്ര എംഎംൽഎയുമായ ഗോവിന്ദ് ഗൗഡ ബിജെപിയിലേക്ക്. ഇനി വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കാനാണ് ഗോവിന്ദ് ഗൗഡയുടെ തീരുമാനം
‘വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ഞാൻ ബിജെപിക്കായി മത്സരിക്കും. പാർട്ടി എന്റെ ആശയങ്ങളെ പിന്തുണക്കുന്നതിനാലും, എന്റെ അഭിപ്രായങ്ങൾക്ക് വില കൽപ്പിക്കുന്നതിനാലുമാണ് ഈ തീരുമാനം സ്വീകരിച്ചത്. ഇന്ന് തന്നെ മന്ത്രപദവി രാജിവെച്ച് ബിജെപിക്കായി ഞാൻ പ്രവർത്തനമാരംഭിക്കും’- ഗോവിന്ദ് ഗൗഡ അറിയിച്ചു.
എന്നാൽ അദ്ദേഹത്തെ ഇരുകയ്യും നീട്ടിയാണ് ഗോവ ബിജെപി സ്വീകരിച്ചിരിക്കുന്നത് ‘വീണ്ടും വൻ ഭൂരിപക്ഷത്തോടെ ബിജെപി അധികാരത്തിൽ എത്തുക തന്നെ ചെയ്യും. ഗോവിലെ ജനങ്ങൾക്ക് ഞങ്ങളിലുള്ള വിശ്വാസ്യതയുടെ അടയാളമായിരിക്കുമിത്’ ഗൗഡയെ സ്വാഗതം ചെയ്തുകൊണ്ട് ഗോവ ബിജെപി അദ്ധ്യക്ഷൻ ട്വിറ്ററിൽ കുറിച്ചു.
അതേസമയം 2017ലെ തെരഞ്ഞെടുപ്പിൽ അദ്ദേഹം ബിജെപിയെ പിന്തുണച്ചിരുന്നു. അന്നത്തെ തെരഞ്ഞെടുപ്പിൽ മഹാരാഷ്ട്രവാദി ഗോമന്തക് പാർട്ടി അദ്ധ്യക്ഷൻ ദീപക് ധവാലിക്കറിനെ 4,686 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഗൗഡ പരാജയപ്പെടുത്തിയത്.
മാത്രമല്ല മനോഹർ പരീക്കർ നയിച്ച ഗോവയിലെ ബിജെപി സർക്കാരിന് പിന്തുണ പ്രഖ്യാപിച്ച രണ്ട് സ്വതന്ത്ര എംഎംൽഎമാരിൽ ഒരാളാണ് ഗൗഡ. 2019ൽ പരീക്കറിന്റെ മരണശേഷം പ്രമോദ് സാവന്ത് അധികാരത്തിലെത്തിയപ്പോഴും ഗൗഡ മന്ത്രിസഭയിലുണ്ടായിരുന്നു. ആദിവാസിക്ഷേമം, കല, സംസ്കാരം സിവിൽ സപ്ലൈസ് എന്നീ വകുപ്പുകളാണ് അദ്ദേഹം കൈകാര്യം ചെയ്തിരുന്നത്.
നേരത്തെ കോൺഗ്രസിൽ നിന്നുള്ള രവി നായിക്, ഗോവ ഫോർവേഡ് പാർട്ടിയിൽ നിന്നുള്ള ജയേഷ് സാൽഗോങ്കർ, മറ്റൊരു സ്വതന്ത്ര എംഎൽഎ റോഹൻ ഖൗന്റെ എന്നിവർ ബിജെപിയിൽ ചേർന്നിരുന്നു.
ബിജെപി ഐടി സെല്ലിനെതിരെ ഗുരുതര ആരോപണങ്ങളുയർത്തി 2018-ൽ വീഡിയോ പ്രസിദ്ധീകരിച്ച യൂട്യൂബർ ധ്രുവ് റാഠിക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് ദില്ലിയിലെ…
കേരളത്തിലെ സഹകരണ മേഖലയിലെ അഴിമതിയും ഭരണസംവിധാനങ്ങളിലെ രാഷ്ട്രീയ ഇടപെടലുകളും ചൂണ്ടിക്കാട്ടി എൽഡിഎഫ് സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി. സഹകരണ മേഖലയിലെ അഴിമതിക്കെതിരെ…
ചക്കുളത്തുകാവ് പൊങ്കാലയോടനുബന്ധിച്ച് തലവടി, എടത്വാ മേഖലകളിൽ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ മിന്നൽ പരിശോധന നടത്തി. ഭക്ഷണശാലകൾ, ശീതളപാനീയ വിൽപ്പനശാലകൾ, ബേക്കറികൾ, ഹോട്ടലുകൾ,…
തിരുവനന്തപുരം: ഭാരതീയ വിചാര കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ 2027 ജനുവരി 2,3 തിയതികളിൽ തിരുവനന്തപുരത്ത് നടത്തുന്ന അന്താരാഷ്ട്ര ഗീതാ സെമിനാറിന്റെ സ്വാഗതസംഘ…
ഓസ്ട്രേലിയൻ ആസ്ഥാനമായുള്ള പ്രമുഖ ചിന്താകേന്ദ്രമായ ലോവി ഇൻസ്റ്റിറ്റ്യൂട്ടിന്റെ 2026-ലെ ഏഷ്യ പവർ ഇൻഡക്സ് റിപ്പോർട്ടിൽ ഭാരതത്തിന് മൂന്നാം സ്ഥാനം. അമേരിക്കയും…
പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന രഹസ്യാന്വേഷണ സംഘങ്ങൾ ഭാരതത്തിലെ പ്രതിരോധ, അർധസൈനിക, സിവിൽ ഡിഫൻസ് വിഭാഗങ്ങളുമായി ബന്ധപ്പെട്ട വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ നുഴഞ്ഞുകയറിയെന്ന…