Featured

ഇനി മഹാരാഷ്ട്രയിൽ ഉദ്ധവ് ഇല്ല?ഇനി ഷിൻഡെയുടെ കാലം

മഹാരാഷ്‌ട്ര മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെക്ക് വീണ്ടും വൻ തിരിച്ചടി. താനെ മുനിസിപ്പൽ കോർപ്പറേഷനിലെ ശിവസേനയുടെ 66 പ്രതിനിധികൾ ഷിൻഡെ പക്ഷത്തേക്ക് ചേർന്നു. താനെയിൽ നിന്നും ഉദ്ധവിന് തിരിച്ചടി ലഭിച്ചിരിക്കുന്നത് അതിനിർണായകമായ ബ്രിഹൻമുംബൈ കോർപ്പറേഷൻ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ്.

ബുധനാഴ്ച രാത്രി താനെയിലെ 66 ശിവസേന പ്രതിനിധികളും ഏകനാഥ് ഷിൻഡെയുടെ ഔദ്യോഗിക വസതിയിലെത്തി മുഖ്യമന്ത്രിയെ സന്ദർശിച്ചുവെന്നാണ് വിവരം. ആകെ 67 പ്രതിനിധികളുള്ള താനെ മുനിസിപ്പൽ കോർപ്പറേഷനിൽ 66 പേരും ഷിൻഡെ പക്ഷത്തേക്ക് എത്തിച്ചേർന്ന സാഹചര്യത്തിൽ ടിഎംസിയുടെ നിയന്ത്രണം ഉദ്ധവിന് നഷ്ടപ്പെട്ടുവെന്ന് ഉറപ്പായിരിക്കുകയാണ്. ബ്രിഹൻമുംബൈ കോർപ്പറേഷൻ കഴിഞ്ഞാൽ സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട തദ്ദേശ ഭരണകേന്ദ്രമാണ് താനെ മുനിസിപ്പൽ കോർപ്പറേഷൻ. വരാനിരിക്കുന്ന ബിഎംസി തിരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന ഈ സംഭവവികാസങ്ങൾ ഉദ്ധവിന്റെ പക്കലുള്ള ശേഷിക്കുന്ന പിടിവള്ളികളാണ് നഷ്ടപ്പെടുത്തുന്നത്.

ബിഎംസി തിരഞ്ഞെടുപ്പിന് മുന്നോടിയായി അപ്രതീക്ഷിതമായ അനവധി രാഷ്‌ട്രീയ മാറ്റങ്ങളാണ് മഹാരാഷ്‌ട്രയിൽ അരങ്ങേറിയത്. ദിവസങ്ങൾ നീണ്ട കനത്ത രാഷ്‌ട്രീയ പ്രതിസന്ധിക്കൊടുവിൽ ഉദ്ധവ് സർക്കാർ താഴെ വീഴുകയും പുതിയ സർക്കാർ രൂപീകൃതമാകുകയും ചെയ്തു. മുഖ്യമന്ത്രിയായി ഏകനാഥ് ഷിൻഡെയും ഉപമുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്‌നാവിസും ചുമതലയേറ്റു. ബാലാസാഹേബ് താക്കറെയുടെ രാഷ്‌ട്രീയ മൂല്യങ്ങളും പ്രത്യയശാസ്ത്രവും തുടരുന്നത് ഷിൻഡെ പക്ഷ ശിവസേനയാണെന്ന് പ്രഖ്യാപിച്ചതോടെ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിലുള്ള ശിവസേനയുടെ കോർപ്പറേഷൻ പ്രതിനിധികളും പുതിയ സർക്കാരിന് പിന്തുണ നൽകാൻ ആഗ്രഹിക്കുന്നുവെന്ന സൂചനകളാണ് ലഭ്യമാകുന്നത്.

അതേസമയം മന്ത്രിസഭാ വികസനം അടുത്തയാഴ്ച നടക്കും. പദവികൾ പങ്കിടുന്നത് സംബന്ധിച്ചുള്ള അന്തിമ ധാരണ ബിജെപി ദേശീയ നേതൃത്വം അംഗീകരിച്ചു. 28 മന്ത്രി പദവികൾ ബിജെപിക്കും , ഏക്നാഥ് ഷിൻഡെ പക്ഷത്തിന് 15 മന്ത്രിമാരും എന്ന നിലയിലാണ് അന്തിമ ധാരണ. സുപ്രധാന വകുപ്പുകൾ ബിജെപിക്ക് നൽകാൻ ആണ് തീരുമാനം. നഗര വികസനം, പൊതുഭരണം തുടങ്ങിയ വകുപ്പുകൾ ആകും മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ കൈവശം വയ്ക്കുക. ആഭ്യന്തരം, ധനം, ആസൂത്രണം തുടങ്ങിയ വകുപ്പുകൾ ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് കൈകാര്യം ചെയ്യും. ബിജെപി സംസ്ഥാന അധ്യക്ഷൻ ചന്ദ്രകാന്ത്‌ പാട്ടീൽ മന്ത്രിസഭയിൽ ഉണ്ടാകും. റവന്യൂ, ഹൗസിംഗ്, പൊതുമരാമത്ത്, വിദ്യാഭ്യാസം, ഊർജ്ജം തുടങ്ങിയ വകുപ്പുകൾ ബിജെപിക്ക് ലഭിക്കും. വ്യവസായം, ഖനനം, പരിസ്ഥിതി, ഗതാഗതം എന്നീ വകുപ്പുകൾ ഷിൻഡെ പക്ഷത്തിനാണ് നൽകിയിരിക്കുന്നത്.

ഈ മാസം 4നു നടന്ന വിശ്വാസ വോട്ടെടുപ്പിൽ ഷിൻഡെ സർക്കാരിന് നിയമസഭയിലെ 164 അംഗങ്ങളുടെ പിന്തുണയാണ് ലഭിച്ചത്. 40 ശിവസേന എംഎൽഎമാർ ഏക്‌നാഥ് ഷിൻഡെയെ പിന്തുണച്ചു. 288 അംഗങ്ങളുള്ള നിയമസഭയിൽ ബിജെപിക്ക് 106 എംഎൽഎമാരാണ് ഉണ്ടായിരുന്നത്. തനിക്ക് 50 ശിവസേന വിമതരുടെ പിന്തുണയുണ്ടെന്ന് ഷിൻഡെ പ്രഖ്യാപിച്ചിരുന്നെങ്കിലും 40 പേരാണ് വിശ്വാസ വോട്ടെടുപ്പിൽ ഷിൻെയുടെ നേതൃത്വത്തിലുള്ള സർക്കാരിനെ പിന്തുണച്ചത്. വിശ്വാസവോട്ടെടുപ്പിൽ ജയിക്കാൻ 144 വോട്ടാണ് വേണ്ടിവന്നത്. മഹാരാഷ്ട്ര സ്പീക്കറായി ബിജെപിയുടെ രാഹുൽ നർവേർക്കർ തെരഞ്ഞെടുക്കപ്പെട്ടത് ഷിൻഡെ വിഭാഗത്തിന്റെ ആത്മവിശ്വാസം വർധിപ്പിച്ചിരുന്നു. രാഹുൽ നർവേക്കറിന് 164 വോട്ടുകളാണ് ലഭിച്ചത്. 164 പേരുടെ പിന്തുണയുമായി മുഖ്യമന്ത്രി ഷിൻഡെയും ബി.ജെ.പിയും കരുത്തുകാട്ടി. ഉദ്ധവ് താക്കറെയുടെ വിശ്വസ്തൻ രാജൻ സാൽവി ആയിരുന്നു മത്സരത്തിൽ രാഹുലിന്റെ കൂടെ ഉണ്ടായിരുന്നത്. മഹാവികാസ് അഘാഡി സഖ്യ സ്ഥാനാർത്ഥി

 

admin

Recent Posts

അപസർപ്പക കഥകളും മുത്തശ്ശി കഥകളും യാഥാർഥ്യമാകുന്ന ഒരു നാട് ! പാപ്പുവ ന്യൂഗിനിയയും ഡെനിസോവൻമാരും !

അപസർപ്പക കഥകളും മുത്തശ്ശി കഥകളും യാഥാർഥ്യമാകുന്ന ഒരു നാട് ! പാപ്പുവ ന്യൂഗിനിയയുടെ വിശേഷങ്ങൾ

13 mins ago

കറുത്ത നീളൻ മുടിയോ മേക്കപ്പോ ഇല്ല ! തിരിച്ചറിയാൻ പറ്റാത്ത കോലത്തിൽ ഇമ്രാൻ ഖാൻ ; വീഡിയോ വൈറലാകുന്നു

ഹെയർ ഡൈയും മേക്കപ്പോ ഇല്ലാതെയുള്ള മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ രൂപം കണ്ട് അന്തം വിട്ട് സോഷ്യൽ മീഡിയ.…

9 hours ago

വയറ്റിൽ കത്രിക മറന്നു വച്ച് തൂണിക്കെട്ടിയതും ഇതേ ആശുപത്രിയിൽ!|OTTAPRADAKSHINAM

പി എഫ് തട്ടിപ്പ് മുതൽ ഐ സി യു പീഡനം വരെ അരങ്ങേറുന്ന കോഴിക്കോട് മെഡിക്കൽ കോളേജിന്റെ യഥാർത്ഥ രോഗമെന്ത്?…

9 hours ago

“ഫ്യൂച്ചർ സെൻസ് ! +1, +2 ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി കരിയർ ഗൈഡൻസ് പരിപാടിയുമായി ഭാരതീയ വിചാര കേന്ദ്രം ; ദ്വിദിന പരിപാടിക്ക് ശനിയാഴ്ച തുടക്കം

+1, +2 ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് കരിയർ ഗൈഡൻസ്, ലൈഫ് സ്‌കിൽ പരിപാടി സംഘടിപ്പിച്ച് ഭാരതീയ വിചാര കേന്ദ്രം. വരുന്ന ശനി,…

10 hours ago

കോഴിക്കോട് മെഡിക്കൽ കോളേജിലെ അവയവം മാറിയുള്ള ശസ്ത്രക്രിയ ! ഡോക്ടർക്കെതിരെ കേസെടുത്തു !

കോഴിക്കോട് മെഡിക്കൽ കോളേജിൽ കൈയ്യിൽ ശസ്ത്രക്രിയയ്ക്കെത്തിയ 4 വയസുകാരിക്ക് നാവില്‍ ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ ഡോക്ടർക്കെതിരെ കേസെടുത്തു. സംഭവത്തില്‍ പെൺകുട്ടിയുടെ…

10 hours ago

ആവേശം ഉയർത്തുന്ന പ്രഖ്യാപനവുമായി കേന്ദ്ര മന്ത്രി അമിത് ഷാ|AMITHSHA

ബീഹാറിൽ വോട്ടർമാരെ ഇളക്കി മറിച്ച് ബിജെപി യുടെ വമ്പൻ പ്രഖ്യാപനം! #amitshah #sitadevi #bihar #bjp

10 hours ago