India

മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് !പ്രവാചകനെ വാഴ്ത്തി നടിയും ഫെമിനിസ്റ്റുമായ സ്വര ഭാസ്‌കർ ; സ്ത്രീകളെ മുഖം കാണിക്കാൻ അനുവദിക്കാത്ത മതത്തിനെ പുകഴ്ത്തുന്നതാണോ ഫെമിനിസമെന്ന ചോദ്യവുമായി സോഷ്യൽ മീഡിയ

പ്രവാചകൻ മുഹമ്മദ് നബിയെ ആദരിക്കാൻ തനിക്ക് ഒരു മതവും ജാതിയും തടസമല്ലെന്ന് നടിയും ഫെമിനിസ്റ്റുമായ സ്വര ഭാസ്‌കർ. മുംബൈയിലെ അണുശക്തി നഗറിൽ ഭർത്താവും ശരദ് പവാർ പക്ഷം എൻസിപി സ്ഥാനാർഥിയുമായ ഫഹദ് അഹ്മദിന്റെ പ്രചാരണ യോഗത്തിൽ സംസാരിക്കവെയായിരുന്നു സ്വര ഇക്കാര്യം പറഞ്ഞത്. 2023 ഫെബ്രുവരിയിലാണ് സ്‌പെഷ്യൽ മാരേജ് ആക്‌ട് പ്രകാരം സ്വരയും ഫഹദും വിവാഹിതരായത്.

‘ഞാൻ ഹിന്ദു മതത്തിലാണ് ജനിച്ചതെന്നതു ശരി തന്നെ. ഒരു മുസ്‌ലിമിനെയാണ് ഞാൻ വിവാഹം കഴിച്ചതെന്നതും ശരിയാണ്. ഒരു ശരി കൂടി പറയട്ടെ. പ്രവാചകൻ മുഹമ്മദ് നബിയെ ആദരിക്കാൻ എനിക്ക് ഒരു മതവും ജാതിയും പ്രശ്നമല്ല . മഹായുതി സർക്കാർ വന്നാൽ ആദ്യം പള്ളികളിലെ ഉച്ചഭാഷിണി എടുത്തുമാറ്റുമെന്ന് നിങ്ങളുടെ സഖ്യകക്ഷികൾ പറഞ്ഞപ്പോൾ എവിടെയായിരുന്നു എല്ലാവരും? മുസ്‌ലിംകളുടെ മതത്തിനും വിശ്വാസത്തിനും ഉച്ചഭാഷിണിയുടെയൊന്നും ആവശ്യമില്ല എന്നാണ് എനിക്കു മനസിലായത്. അത്രയും ഉറച്ച വിശ്വാസമാണ് അവരുടേത്. നമസ്‌കാരത്തിനായി വാങ്ക് കൊടുക്കുമ്പോൾ നിങ്ങളുടെ ഹൃദയങ്ങളിൽ എത്തുന്നത് ഞങ്ങളുടെ ഹൃദയങ്ങളിലും എത്തുന്നുണ്ട്.”- സ്വര ഭാസ്‌കർ പറഞ്ഞു.
അതേസമയം സ്ത്രീകളെ മുഖം കാണിക്കാൻ പോലും അനുവദിക്കാത്ത മതത്തിനെ എന്തടിസ്ഥാനത്തിലാണ് സ്വര പുകഴ്ത്തുന്നതെന്നാണ് സമൂഹ മാദ്ധ്യമങ്ങളിലടക്കം ചോദ്യം ഉയരുന്നത്.

നേരത്തെ വിവാദ ഇസ്ലാമത പണ്ഡിതനെ സന്ദർശിച്ച് അനു​ഗ്രഹം വാങ്ങിയ സ്വര ഭാസ്‌കരിനെതിരെ സമൂഹ മാദ്ധ്യമങ്ങളിലടക്കം രൂക്ഷ വിമർശനം ഉയർന്നിരുന്നു. രക്ഷിതാക്കളുടെ മേൽനോട്ടമില്ലാതെ പെൺകുട്ടികളെ സ്‌കൂളുകളിലേക്കും കോളേജിലേക്കും അയക്കുന്നത് ഹറാം ആണെന്ന് പ്രസം​ഗിച്ചയാളാണ് മൗലാന. അത്തരമൊരാളിൽ നിന്ന് ഫെമിനിസ്റ്റാണെന്ന് സ്വയം വിശേഷിപ്പിക്കുന്ന സ്വര അനുഗ്രഹം വാങ്ങിയത്.

Anandhu Ajitha

Recent Posts

നടിയെ ആക്രമിച്ച കേസ് ! 6 പ്രതികൾക്കും 20 വർഷം കഠിന തടവ്, അതിജീവിതയ്ക്ക് 5 ലക്ഷം നൽകണം ; തെളിവുകളുടെ മാത്രം അടിസ്ഥാനത്തിലാണ് വിധിയെന്ന് കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പൾസർ സുനി ഉൾപ്പെടെ 6 പ്രതികൾക്കും 20 വർഷം തടവ്. പ്രോസിക്യൂഷന്റെയും പ്രതികളുടെയും വാദം…

22 minutes ago

കാർത്തിക ദീപം തെളിയിക്കാനുള്ള അവകാശം തേടി നാളെ നിരാഹാര സമരം I THIRUPPARANKUNDRAM

ഹിന്ദുക്കൾക്ക് നിരാഹാര സമരം നടത്താൻ അനുമതി നൽകി ഹൈക്കോടതി ! പ്രകോപനപരമായ മുദ്രാവാക്യം ഉണ്ടാകരുതെന്ന കർശന ഉപാധികളോടെ നിരാഹാര സമരത്തിന്…

38 minutes ago

മാവോയിസ്റ്റുകളെ ഇന്ത്യൻ സൈന്യം പിടികൂടിയത് ഇങ്ങനെ .

അടുത്തിടെ കീഴടങ്ങിയ മാവോയിസ്റ്റ് നേതാക്കളായ തക്കൽപള്ളി വാസുദേവ റാവു എന്ന അഷന്ന, മല്ലോജുല വേണുഗോപാൽ എന്ന സോനു എന്നിവരെ ചോദ്യം…

1 hour ago

വീണ്ടും മുങ്ങി തരൂർ ! രാഹുൽ ഗാന്ധി സംഘടിപ്പിച്ച കോൺഗ്രസ് എംപിമാരുടെ യോഗത്തിൽ നിന്ന് വിട്ടുനിന്നു; തരൂരിന്റെ അസാന്നിധ്യം ഇത് മൂന്നാം തവണ

ദില്ലി : പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ഡിസംബര്‍ 19-ന് അവസാനിക്കുന്നതിന് മുമ്പായി ഇതുവരെയുള്ള പ്രകടനം വിലയിരുത്താന്‍ വേണ്ടി രാഹുൽ ഗാന്ധി…

1 hour ago

പ്രമേഹം എന്നാൽ എന്താണ് ? എന്തൊക്കെ ഭക്ഷണങ്ങൾ കഴിക്കാം ?

ശരീരത്തിൽ ഇൻസുലിൻ എന്ന ഹോർമോൺ ശരിയായി പ്രവർത്തിക്കാതിരിക്കുന്നത് അല്ലെങ്കിൽ വേണ്ടത്ര ഇൻസുലിൻ ഉത്പാദിപ്പിക്കാത്തത് കൊണ്ടാണ് ഇത് സംഭവിക്കുന്നത്. #diabeteslife #diabetesmellitus…

1 hour ago

സ്വർണ്ണ വിലയിൽ വൻ ഇടിവ് . | GOLD PRICE LOW |

സ്വർണ വില ഉയരാൻ തന്നെയാണ് സാധ്യതയെന്ന് സാമ്പത്തിക വിദഗ്ധനായ സന്തോഷ് ടി വർഗീസ്. സ്വർണ്ണത്തിന്റെ വില എന്ന് പറയുന്നത് ആഗോള…

2 hours ago