Featured

വിശ്വാസം വെല്ലുവിളിക്കപ്പെടുമ്പോള്‍ അവന്‍ പ്രത്യക്ഷപ്പെടും !!! തരംഗം തീർത്തുകൊണ്ട് മഹാവതാർ നരസിംഹയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ പുറത്ത്

ഇന്ത്യൻ സിനിമാലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന വമ്പൻ ചിത്രം, മഹാവതാര്‍ നരസിംഹയുടെ ഫസ്റ്റ്‌ലുക്ക് മോഷന്‍ പോസ്റ്റര്‍ പുറത്ത്. ഭീമാകാരമായ നരസിംഹാവതാരത്തിന് മുന്‍പില്‍ സ്വര്‍ണവാളേന്തി നില്‍ക്കുന്നയാളാണ് പോസ്റ്ററിലുള്ളത്. വിശ്വാസം വെല്ലുവിളിക്കപ്പെടുമ്പോള്‍ അവന്‍ പ്രത്യക്ഷപ്പെടും. അന്ധകാരവും സംഘര്‍ഷവും പിച്ചിച്ചീന്തിയ ലോകത്ത് ഇതിഹാസത്തിന്റെ അവതാരത്തിന്, പാതി മനുഷ്യനും പാതി സിംഹവുമായ അവതാരം, ഭഗവാന്‍ വിഷ്ണുവിന്റെ ഏറ്റവും ശക്തമായ അവതാരത്തിന് സാക്ഷ്യംവഹിക്കൂ- എന്നാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിനൊപ്പമുള്ള കുറിപ്പില്‍ പറയുന്നത്.

വിശ്വാസം വെല്ലുവിളിക്കപ്പെടുമ്പോൾ തിന്മയെ നേരിടാൻ നരസിംഹം പ്രത്യക്ഷപ്പെടും എന്ന വിശ്വാസമാണ് ചിത്രത്തിൻ്റെ പ്രമേയം. അഭിനേതാക്കളെക്കുറിച്ചുള്ള വിശദാംശങ്ങൾ ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ജനപ്രിയ അഭിനേതാക്കൾ ചിത്രത്തിൽ ഉൾപ്പെട്ടേക്കുമെന്ന് ഊഹാപോഹങ്ങളുണ്ട്.

മഹാവതാര്‍ ഫ്രാഞ്ചസിയിലെ ആദ്യചിത്രമാണ് മഹാവതാര്‍ നരസിംഹ. മലയാളം. തമിഴ്, തെലുഗു, കന്നഡ, ഹിന്ദി ഭാഷകളില്‍ 3 ഡി ആയാണ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. മെഗാ ഹിറ്റ് ചിത്രങ്ങളായ കെജിഎഫിന്റെയും കാന്താരയുടെയും നിര്‍മാതാക്കളായ ഹൊംബാലെ ഫിലിംസാണ് മഹാവതാര്‍ നരസിംഹ അവതരിപ്പിക്കുന്നത്.

അശ്വിന്‍ കുമാറാണ് ചിത്രത്തിന്റെ രചനയും സംവിധാനവും. ക്ലീം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശില്‍പ ധവാന്‍, കുശാല്‍ ദേശായി, ചൈതന്യ ദേശായി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. സാം സി.എസാണ് സംഗീതസംവിധാനം. ചിത്രത്തിലെ അഭിനേതാക്കളെ കുറിച്ച് ഇനിയും വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

B4 Admin

Recent Posts

പാകിസ്ഥാന്‍ ഭീകരര്‍ക്ക് ഒളിത്താവളമൊരുക്കി. ലഷ്‌കര്‍-ഇ-തൊയ്ബയ്ക്ക് സഹായം നല്‍കിയ ശ്രീനഗറിലെ വീട് എന്‍.ഐ.എ കണ്ടുകെട്ടി. വീട് ഒളിത്താവളമായി നല്‍കിയത് ഗുലാം മുഹമ്മദ് മിര്‍

ശ്രീനഗര്‍: പാകിസ്ഥാന്‍ ലഷ്‌കര്‍-ഇ-തൊയ്ബ (എല്‍.ഇ.ടി) ഭീകരര്‍ക്ക് ഒളിത്താവളമായി ഉപയോഗിച്ച ശ്രീനഗറിലെ ഒരു റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടി നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എന്‍.ഐ.എ)…

27 minutes ago

13 വര്‍ഷത്തെ നീണ്ട കാത്തിരിപ്പിനൊടുവില്‍ അത്ഭുതം. അമേരിക്കയിലെ പാര്‍ക്കില്‍ നിന്ന് 6.03 കാരറ്റുള്ള അപൂര്‍വ്വ മഞ്ഞ ഡയമണ്ട് കണ്ടെത്തി ജം ഹണ്ടര്‍

അമേരിക്കയിലെ അര്‍ക്കന്‍സസിലുള്ള പ്രശസ്തമായ ക്രേറ്റര്‍ ഓഫ് ഡയമണ്ട്‌സ് സ്റ്റേറ്റ് പാര്‍ക്കില്‍ നിന്ന് 13 വര്‍ഷത്തെ തെരച്ചിലിനൊടുവില്‍ ജാക്ക് പിയറാഡിന്‍ എന്ന…

1 hour ago

ലോകത്തെ ഞെട്ടിച്ച പ്രതിസന്ധി. 8300 കോടി ഡോളറിന്റെ ആയുധബലമുള്ള സൗദി സൈന്യം ഹൂതികള്‍ക്ക് മുന്നില്‍ പരാജയപ്പെടുന്നത് എന്തു കൊണ്ടാണ്?

റിയാദ്: ഇറാന്‍ പിന്തുണയുള്ള ഹൂതി വിമതരുടെ വാരാന്ത്യത്തിലെ തുടര്‍ച്ചയായ 'ലക്ഷ്യമിട്ട' ആക്രമണങ്ങളില്‍ സൗദി അറേബ്യ ഞെട്ടിയിരിക്കുകയാണ്. റിയാദിലെ കിംഗ് ഖാലിദ്…

1 hour ago

ആസാമില്‍ വന്‍ ലഹരിവേട്ട. 10 കോടി രൂപ വിലമതിക്കുന്ന 40,000 യാബ ടാബ്ലറ്റുകളുമായി ഒരാള്‍ അറസ്റ്റില്‍

കാമ്രൂപ്പ്: ആസാം പോലീസ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് (എസ്ടിഎഫ്) കാമ്രൂപ്പ് ജില്ലയില്‍ 4 കിലോഗ്രാം ഭാരമുള്ള 40,000 യാബ ടാബ്ലറ്റുകള്‍…

2 hours ago

രാഹുലിന്റേത് ഫ്രോഡ് രാഷ്ട്രീയം, പിണറായിയെ സംരക്ഷിക്കുന്നത് സതീശന്‍. വിഐപി സുരക്ഷാ വീഴ്ച കേന്ദ്ര-സംസ്ഥാന ബന്ധത്തെ ബാധിക്കുമെന്ന് രാജീവ് ചന്ദ്രശേഖര്‍

തിരുവനന്തപുരം : ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ കോണ്‍ഗ്രസിനും സംസ്ഥാന സര്‍ക്കാരിനുമെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തി. രാഹുല്‍ ഗാന്ധിയുടേത് 'ഫ്രോഡ്…

2 hours ago

ഗ്രാമത്തിലെ മരണങ്ങള്‍ക്ക് കാരണം അമ്മയുടെ മന്ത്രവാദമെന്ന് ആരോപിച്ച് ഞെട്ടിപ്പിയ്ക്കുന്ന കൊലപാതകം. തെലങ്കാനയില്‍ അമ്മയെ ഓട്ടോയിലെ ഡീസല്‍ ഒഴിച്ച് ജീവനോടെ മകന്‍ തീവെച്ചു കൊന്നു

തെലങ്കാനയില്‍ മന്ത്രവാദ ആരോപണം ഉന്നയിച്ച് 21 കാരന്‍ അമ്മയെ ജീവനോടെ തീവച്ചു കൊന്നു. ഓട്ടോറിക്ഷ ഡ്രൈവറായ പ്രതി കരി ദുര്‍ഗേഷ്,…

9 hours ago