രാജ് താക്കറെ
മുംബൈ : മഹാരാഷ്ട്ര നവനിർമാൺ സേനയും എൻഡിഎ മുന്നണിയിലെത്തിയേക്കുമെന്ന് റിപ്പോർട്ടുകൾ. ബിജെപിയിൽ ചേരാൻ ക്ഷണിച്ചിട്ടുണ്ടെന്ന് മഹാരാഷ്ട്ര നവനിർമാൺ സേന (എംഎൻഎസ്) തലവൻ രാജ് താക്കറെ വെളിപ്പെടുത്തി. അതെ സമയം ഇക്കാര്യത്തിൽ ഇതുവരെയും തീരുമാനം എടുത്തിട്ടില്ലെന്നും മുംബൈയിൽ വച്ച് നടന്ന പാർട്ടി യോഗത്തിൽ രാജ് താക്കറെ വ്യക്തമാക്കി.
‘‘ഏക്നാഥ് ഷിൻഡെയും അജിത് പവാറും ഇപ്പോൾ സംസ്ഥാന സർക്കാരിന്റെ ഭാഗമാണ്. അജിത് പവാറിന്റെ കാര്യത്തിൽ ബിജെപി ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല. അതുകൊണ്ടുതന്നെ ബിജെപിയിൽ ചേരുന്ന കാര്യത്തിൽ തീരുമാനം എടുത്തിട്ടില്ല. ശരദ് പവാറിന്റെ അനുഗ്രഹത്തോടെയാണ് അജിത് മറുകണ്ടം ചാടിയത്. എൻസിപിയുടെ ബാക്കിയുള്ള ഭാഗം കൂടി അധികം വൈകാതെ അജിത്തിനൊപ്പം പോകും. 2014 മുതൽ ശരദ് പവാർ നരേന്ദ്ര മോദി അനുകൂല നയമാണ് സ്വീകരിച്ചിരുന്നത്’’ – രാജ് താക്കറെ പറഞ്ഞു .
രാജിന്റെ പ്രസ്താവന സ്വാഗതം ചെയ്ത് ശിവസേന (ഷിൻഡെ) വിഭാഗം നേതാവ് സഞ്ജയ് ഷിർസത്ത് ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിട്ടുണ്ട്. എംഎൻഎസിന് ഈ നീക്കം ഗുണപ്രദമാകുമെന്ന് അവർ പറഞ്ഞു.
സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ജൂത ആഘോഷത്തിന് നേരെയുണ്ടായ ജിഹാദിയാക്രമണത്തിന് പിന്നാലെ ഓസ്‌ട്രേലിയൻ സർക്കാരിൻ്റെ നയങ്ങൾ ജൂതവിരുദ്ധതയ്ക്ക് ആക്കം കൂട്ടിയെന്ന കുറ്റപ്പെടുത്തലുമായി…
സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷത്തിനിടെ 12 പേർ കൊല്ലപ്പെട്ട ജിഹാദി ആക്രമണത്തിൽ പങ്കെടുത്തവരിൽ ഒരാളെ പോലീസ് തിരിച്ചറിഞ്ഞു. നവീദ്…
ദില്ലി : ബിജെപിയുടെ പുതിയ ദേശീയ വര്‍ക്കിംഗ് പ്രസിഡന്റായി ബിഹാര്‍ മന്ത്രി നിതിന്‍ നബിനെ നിയമിച്ചു. പാര്‍ട്ടി പാര്‍ലമെന്ററി ബോര്‍ഡാണ്…
ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷത്തിനിടെ നടന്ന വെടിവെപ്പിനെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി . ഓസ്‌ട്രേലിയൻ അധികൃതർ…
സിഡ്‌നി : ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ നടന്ന വെടിവെപ്പിൽ അക്രമിയെന്ന് സംശയിക്കുന്നയാൾ ഉൾപ്പെടെ പത്ത് പേർ കൊല്ലപ്പെട്ടു. ഡസനിലധികം…
വ്യാപാര പങ്കാളിത്ത രാജ്യങ്ങളെ ഞെട്ടിച്ചുകൊണ്ട്, 50 ശതമാനം വരെ ഇറക്കുമതി തീരുവ വർദ്ധിപ്പിക്കാനുള്ള മെക്സിക്കോയുടെ ഏകപക്ഷീയമായ തീരുമാനത്തിൽ തക്കതായ തിരിച്ചടി…