Tatwamayi TV

ഇഷാ ഫൗണ്ടേഷന്റെ മഹാശിവരാത്രി ആഘോഷം ഇന്ന് ; പ്രസിഡന്റ് ദ്രൗപതി മുർമു മുഖ്യ അതിഥി,പൂർണ്ണ സമയ തൽസമയ കാഴ്ച മലയാളത്തിലൊരുക്കി തത്വമയി നെറ്റ്‌വർക്ക്

കോയമ്പത്തൂർ : കോയമ്പത്തൂരിലെ ഈശ യോഗാ സെന്റർ വർഷത്തിലെ ഏറ്റവും വലിയ ഉത്സവമായ ഈശ മഹാശിവരാത്രി 2023-ന് ആതിഥേയത്വം വഹിക്കാൻ ഒരുങ്ങുന്നു. രാത്രി മുഴുവൻ നീണ്ടുനിൽക്കുന്ന ഈ ഉത്സവം ഇന്ന് വൈകുന്നേരം 6 മണിക്ക് ആരംഭിച്ച് നാളെ രാവിലെ 6 മണി വരെ സദ്ഗുരുവിന്റെ സാന്നിധ്യത്തിൽ തുടരും. ഈശ യോഗ സെന്ററിൽ നടക്കുന്ന മഹാശിവരാത്രി ആഘോഷങ്ങളിൽ പങ്കെടുക്കാൻ രാഷ്ട്രപതി ദ്രൗപദി മുർമു എത്തും . രാഷ്ടപതി പദവി ഏറ്റെടുത്ത ശേഷം ആദ്യമായാണ് തമിഴ്നാട് സന്ദർശിക്കുന്നത്. പ്രസിഡന്റിന്റെ സന്ദർശനത്തോട് അനുബന്ധിച്ചു കനത്ത സുരക്ഷ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ആയിരക്കണക്കിന് ആളുകൾ പരിപാടിയിൽ പങ്കുചേരും. കൂടാതെ ദശലക്ഷക്കണക്കിന് ആളുകൾ മാർഗ്ഗനിർദ്ദേശത്തോടു കൂടിയ ധ്യാനങ്ങളിൽ പങ്കെടുക്കുകയും

ധ്യാനലിംഗത്തിലെ പഞ്ചഭൂത ആരാധനയോടെ ആരംഭിക്കുന്ന ഈശ മഹാശിവരാത്രി ലിംഗഭൈരവി മഹായാത്രയോടെ തുടക്കം കുറിക്കുകയും, സദ്ഗുരു പ്രഭാഷണം, അർദ്ധരാത്രി ധ്യാനങ്ങൾ, 3D പ്രൊജക്ഷൻ വീഡിയോ ഇമേജിംഗ് ഷോയായ ആദിയോഗി ദിവ്യ ദർശനം എന്നിവയിലേക്ക് നീങ്ങുകയും ചെയ്യും.
രാജസ്ഥാനി നാടോടി ഗായകൻ മാമേ ഖാൻ, അവാർഡ് ജേതാവായ സിത്താർ മാസ്റ്റർ നിലാദ്രി കുമാർ, ടോളിവുഡ് ഗായകൻ രാം മിരിയാല, തമിഴ് പിന്നണി ഗായകൻ വേൽമുരുകൻ തുടങ്ങി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രശസ്തരായ കലാകാരന്മാർ വേദിയിലെത്തും.ഏഷ്യയിലെ മഹാശിവരാത്രി ആഘോഷങ്ങൾക്ക് മുന്നോടിയായി കഴിഞ്ഞ ബുധനാഴ്ചമുതൽ ഇന്നലെ വരെ വൈകുന്നേരം 7 മണിക്ക് യക്ഷ ഫെസ്റ്റിവലും നടന്നു .

ഇഷാ ഫൗണ്ടേഷന്റെ മഹാശിവരാത്രി 2023 പൂർണ്ണ സമയ തൽസമയ കാഴ്ച മലയാളത്തിൽ തത്വമയി നെറ്റ്‌വർക്കിലൂടെ വീക്ഷിക്കാം

http://bit.ly/3Gnvbys

Anusha PV

Share
Published by
Anusha PV
Tags: Live

Recent Posts

കൊയിലാണ്ടി പുറംകടലില്‍ നിന്ന് ഇറാനിയൻ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്! കന്യാകുമാരി സ്വദേശികളായ ആറ് മത്സ്യത്തൊഴിലാളികൾ കസ്റ്റഡിയിൽ

കോഴിക്കോട് : കൊയിലാണ്ടി പുറംകടലില്‍ നിന്ന് ഇറാനിയന്‍ ബോട്ട് കോസ്റ്റ് ഗാര്‍ഡ് കസ്റ്റഡിയിലെടുത്തു. ഇറാനിൽ മത്സ്യബന്ധനത്തിന് പോയ കന്യാകുമാരി സ്വദേശികളായ…

3 mins ago

നൂപുര്‍ ശര്‍മ്മയെ തീ-ര്‍-ക്കാന്‍ ക്വ-ട്ടേ-ഷന്‍ നല്‍കിയ ഇസ്‌ളാം മതാദ്ധ്യാപകന്‍ സൂററ്റില്‍ പിടിയിലായി

പൊതുതെരഞ്ഞെടുപ്പ് അ-ട്ടി-മ-റി-ക്കാ-നും സാമുദായിക സൗഹാര്‍ദ്ദം ത-ക-ര്‍ക്കാനും ഇയാള്‍ ആഗ്രഹിച്ചിരുന്നുവെന്നതിന് ചാറ്റ് റെക്കോര്‍ഡുകള്‍ തെളിവാണ്. കേസിലെ വിശദാംശങ്ങള്‍ കണ്ടെത്താന്‍ മറ്റ് ഏജന്‍സികളുടെ…

13 mins ago

വോട്ട് ജിഹാദ്: തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിലെ അവസാന ആയുധം | SEEKING THE TRUTH

വോട്ട് ജിഹാദ് വെറും ആരോപണമല്ല, ഒരു ആയുധം കൂടിയാണ്.. എന്തിനേയും ഇസ്‌ളാമികവാദത്തോട് കൂട്ടിക്കെട്ടാനുള്ള ഗൂഢശ്രമത്തിന്റെ ഭാഗമാണത്. ഇസ്‌ളാമിത സ്വത്വത്തോട് വോട്ടു…

1 hour ago

ഗുജറാത്തിലെ എല്ലാ മണ്ഡലങ്ങളും നാളെ പോളിംഗ് ബൂത്തിലേക്ക്

റെക്കോർഡ് ഭൂരിപക്ഷം നേടാൻ അമിത് ഷാ ! മൂന്നാം ഘട്ട തെരഞ്ഞെടുപ്പ് നാളെ #loksabhaelection2024 #gujarat #amitshah

1 hour ago

പരാതി രാഷ്ട്രീയ പ്രേരിതം ; അന്വേഷണത്തോട് സഹകരിക്കേണ്ടെതില്ല !ബംഗാൾ രാജ്ഭവൻ ജീവനക്കാർക്ക് ഗവർണർ സിവി ആനന്ദബോസിന്റെ നിർദേശം

തനിക്കെതിരായ ലൈംഗികാതിക്രമ പരാതിയിൽ അന്വേഷണത്തോട് സഹകരിക്കേണ്ടെന്ന് ബംഗാൾ ഗവര്‍ണര്‍ സിവി ആനന്ദബോസ് ബംഗാളിലെ രാജ്ഭവൻ ജീവനക്കാരോട് നിർദേശിച്ചു . ഗവർണ്ണർക്കെതിരെ…

2 hours ago

ഉത്തേജകമരുന്ന് പരിശോധനയ്ക്ക് തയ്യാറായില്ല, ഗുസ്തിതാരം ബജ്റംഗ് പുനിയയ്ക്ക് സസ്പെന്‍ഷന്‍ !

ടോക്കിയോ ഒളിമ്പിക്‌സ് വെങ്കല മെഡല്‍ ജേതാവായ ഗുസ്തിതാരം ബജ്‌റംഗ് പുനിയയ്ക്ക് സസ്‌പെന്‍ഷന്‍. ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സിയുടേതാണ് (നാഡ)യുടേതാണ് നടപടി.…

2 hours ago