Kerala

ചെമ്പഴന്തിയിൽ മഹാത്മാ അയ്യങ്കാളി സ്മൃതി ദിനാചരണം നാളെ; വി. മുരളീധരൻ എം.എൽ.എ പുഷ്പാർച്ചന നടത്തും

തിരുവനന്തപുരം: ഭാരതീയ ജനതാ പാർട്ടി അയ്യങ്കാളി നഗർ യൂണിറ്റിന്റെ നേതൃത്വത്തിൽ നാളെ മഹാത്മാ അയ്യങ്കാളിയുടെ സ്മൃതി ദിനം ആചരിക്കും. ജൂൺ 18 വ്യാഴാഴ്ച രാവിലെ 8 മണിക്ക് ചെമ്പഴന്തി അയ്യങ്കാളി നഗറിലാണ് സ്മൃതി ദിനാചരണ ചടങ്ങുകൾ സംഘടിപ്പിച്ചിരിക്കുന്നത്. ഒരു കാലഘട്ടത്തിൽ സമൂഹത്തിൽ നിന്നും പുറന്തള്ളപ്പെട്ടിരുന്ന അധഃസ്ഥിത വർഗ്ഗത്തെ കൈപിടിച്ചുയർത്തുകയും അവരുടെ ഉന്നമനത്തിനായി അക്ഷീണം പ്രവർത്തിക്കുകയും ചെയ്ത മഹാത്മാ അയ്യങ്കാളിയുടെ ഓർമ്മ പുതുക്കുന്നതിനാണ് വിപുലമായ ഈ പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്.

ദിനാചരണത്തിന്റെ ഭാഗമായി ചെമ്പഴന്തിയിലെ അയ്യങ്കാളി പ്രതിമയിൽ കഴക്കൂട്ടം എംഎൽഎയും മുൻകേന്ദ്രമന്ത്രിയുമായ വി. മുരളീധരൻ പുഷ്പാർച്ചന നടത്തും. തുടർന്ന് പ്രദേശത്തെ മുതിർന്ന പൗരന്മാരെ ആദരിക്കുന്ന ചടങ്ങും വസ്ത്രദാനവും ഉണ്ടായിരിക്കുന്നതാണ്. ചടങ്ങിൽ പങ്കെടുക്കുന്നവർക്കായി ലഘുഭക്ഷണവും ബിജെപി എകെ നഗർ സമിതിയുടെ നേതൃത്വത്തിൽ ഒരുക്കിയിട്ടുണ്ട്.

B4 Admin

Recent Posts

ക്ഷേത്രഭരണത്തിൽ സർക്കാർ ഇടപെടലിന് തിരിച്ചടിയോ? ഗാലി ആഞ്ജനേയ സ്വാമി ക്ഷേത്രം ട്രസ്റ്റിന് തിരികെ നൽകാൻ ഹൈക്കോടതി

ബെംഗളൂരു: ക്ഷേത്രങ്ങളുടെ ഭരണസംവിധാനവും പരമ്പരാഗത അവകാശങ്ങളും സംബന്ധിച്ച ചർച്ചകൾക്ക് വീണ്ടും പ്രാധാന്യം നൽകുകയാണ് ഗാലി ആഞ്ജനേയ സ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട…

4 hours ago

രാജഭരണത്തിന്റെ പ്രൗഢിയും കേരളത്തിന്റെ പൈതൃകവും: പത്മനാഭപുരം കൊട്ടാരം സന്ദർശിച്ച് ഗവർണർ ഓംപ്രകാശ് മാഥൂർ

മരത്തിലും കല്ലിലും കൊത്തിവെച്ച ചരിത്രം, നൂറ്റാണ്ടുകൾ പിന്നിട്ടിട്ടും വിസ്മയം തീർക്കുന്ന വാസ്തുവിദ്യ, രാജഭരണകാലത്തെ കലാസൗന്ദര്യവും സാങ്കേതിക മികവും. തിരുവിതാംകൂർ രാജവംശത്തിന്റെ…

5 hours ago

പി.എസ്.സി പരീക്ഷാ ക്രമക്കേട്: ചെയർമാനിലേക്കും അന്വേഷണം. ആറു മണിക്കൂർ ചോദ്യംചെയ്യൽ അറസ്റ്റിലേക്കും നീങ്ങുമോ?

കേരളത്തിലെ സർക്കാർ നിയമനങ്ങളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന പി.എസ്.സി പരീക്ഷാ ക്രമക്കേട് കേസിൽ അന്വേഷണം നിർണായക ഘട്ടത്തിലേക്ക്. സംസ്ഥാന ആസൂത്രണ…

5 hours ago

ലോക്സഭാ ടിക്കറ്റിനായി 7 കോടി നൽകിയെന്ന് ആരോപണം; പ്രിയങ്ക ഗാന്ധിക്കെതിരെ പ്രതിഷേധവുമായി ഗൗരവ് കുമാർ

ലോക്സഭാ തിരഞ്ഞെടുപ്പിൽ ഭാര്യയ്ക്ക് കോൺഗ്രസ് ടിക്കറ്റ് ലഭിക്കുന്നതിനായി പ്രിയങ്ക ഗാന്ധി വാദ്രയ്ക്ക് നേരിട്ട് ഏഴുകോടി രൂപ നൽകിയെന്ന ആരോപണവുമായി ഹരിയാന…

17 hours ago

ആഗോള വിപണിയിൽ ചരിത്രമെഴുതാൻ ഭാരതം: 1 ട്രില്യൺ ഡോളർ കയറ്റുമതി ലക്ഷ്യത്തിലേക്ക് കുതിച്ചുകയറി മോദി സർക്കാർ!

ആഗോളതലത്തിലുള്ള സാമ്പത്തിക അനിശ്ചിതത്വങ്ങളെയും വെല്ലുവിളികളെയും അതിജീവിച്ചുകൊണ്ട് ലോകത്തിന്റെ സാമ്പത്തിക ഭൂപടത്തിൽ ചരിത്രനേട്ടത്തിനൊരുങ്ങി ഭാരതം. 2026-27 സാമ്പത്തിക വർഷത്തോടെ രാജ്യത്തിന്റെ ചരക്ക്-സേവന…

17 hours ago

പെൻഷൻകാരുടെ ആവശ്യങ്ങൾ അവഗണിക്കുന്നുവെന്ന് ആരോപണം: ഒക്ടോബർ 29ന് സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിഷേധ ധർണ

തിരുവനന്തപുരം: പെൻഷൻകാരുടെ വിവിധ ആവശ്യങ്ങൾ പരിഗണിക്കുന്നതിൽ സംസ്ഥാന സർക്കാർ കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ച് ഭാരതീയ രാജ്യ പെൻഷനേഴ്സ് മഹാസംഘ് (BRPMS)…

19 hours ago