കാന്‍ബറ: ഓസ്ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ച്ചവെച്ചതിന് പിന്നാലെ തന്റെ പ്രചോദനം ആരെന്ന് വെളിപ്പെടുത്തി ഇന്ത്യന്‍ ആൾറൗണ്ടർ രവീന്ദ്ര ജഡേജ. മുന്‍ നായകന് മഹേന്ദ്ര സിംഗ് ധോണിയ്ക്കാണ് തന്റെ ഇന്നിംഗ്സിന്റെ മുഴുവൻ ക്രെഡിറ്റ്മെന്ന് ജഡേജ പറഞ്ഞു.
‘ഇന്ത്യയ്ക്കായും ചെന്നൈ സൂപ്പര്‍ കിങ്സിനായും ദീര്‍ഘകാലം കളിച്ച താരമാണ് മഹി ഭായ് (മഹേന്ദ്രസിങ് ധോണി). കൂട്ടുകെട്ടുകള്‍ തീര്‍ക്കുന്ന കാര്യത്തില്‍ അദ്ദേഹം നമുക്കു മുന്നില്‍ എന്നും വഴികാട്ടിയായുണ്ട്. മറുവശത്ത് ഏതു ബാറ്റ്സ്മാനാണെങ്കിലും അദ്ദേഹത്തിന് പ്രശ്നമില്ല. അവര്‍ക്കൊപ്പം നിലയുറപ്പിക്കാനും അതിനുശേഷം വലിയ ഷോട്ടുകള്‍ കളിക്കാനുമായിരുന്നു എന്നും ശ്രമിച്ചിരുന്നത്’ ജഡേജ പറഞ്ഞു.
‘ഇത്തരം സന്ദര്‍ഭങ്ങളില്‍ അദ്ദേഹത്തിന്റെ ബാറ്റിങ് കണ്ടിട്ടുള്ളത് ഇന്ന് ഏറെ സഹായകമായി. അദ്ദേഹത്തിനൊപ്പം ക്രീസില്‍നിന്നും കൂട്ടുകെട്ടുകള്‍ തീര്‍ക്കുന്ന ശൈലി കണ്ടുപഠിച്ചിട്ടുണ്ട്. മത്സരം അവസാന ഓവറുകള്‍ വരെ നീട്ടിയാല്‍ കൂടുതല്‍ റണ്‍സ് നേടാന്‍ കഴിയുമെന്ന് അദ്ദേഹം തന്നെ നേരിട്ട് പറഞ്ഞിട്ടുണ്ട്. പ്രത്യേകിച്ചും അവസാന അഞ്ച് ഓവറുകളില്‍’ ജഡേജ വെളിപ്പെടുത്തി. ‘ഓസ്ട്രേലിയയില്‍ വന്ന് അവരെ തോല്‍പ്പിക്കാന്‍ സാധിച്ചതില്‍ സന്തോഷം. സ്വന്തം നാട്ടില്‍ അവര്‍ ഇരട്ടി കരുത്തരാണെന്നതു കൂടി ചേര്‍ത്തുവായിക്കുമ്പോള്‍ സന്തോഷം വര്‍ധിക്കുന്നു’ ജഡജേ പറഞ്ഞു
ഡ്യൂട്ടി അടക്കേണ്ടതായ വസ്തുക്കളോ സ്വര്‍ണമോ കൈയിലുണ്ടോയെന്ന് ചോദിച്ചപ്പോള്‍ ഇല്ലെന്നായിരുന്നു അഫ്ഗാന് കൗണ്‍സില്‍ ജനറലിന്റെയും മകന്റേയും മറുപടി. ബാഗേജുകളില്‍ ഒന്നും കണ്ടെത്തിയിരുന്നില്ല.…
രാഹുല്‍ ഗാന്ധിയ്ക്ക് എത്ര ഭൂരിപക്ഷം കിട്ടുമെന്ന് അവലോകനയോഗത്തിനു ശേഷവും വ്യക്തമല്ല. റായ് ബറേലിയിയ്ക്ക് പോയ സ്ഥാനാര്‍ത്ഥി അവിടെയും ജയിച്ചാല്‍ എന്തു…
ഖലി-സ്ഥാ-ന് ഭീ-ക-ര-ന് ഹര്‍ദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയ സംഭവവുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന ഹിറ്റ് സ്ക്വാഡിലെ മൂന്ന് അംഗങ്ങളെ കനേഡിയന്‍ പോലീസ്…
കടന്നു പോകുന്ന മെയ് 4 എന്ന ഇന്നത്തെ ദിനം കേരള ചരിത്രത്തിൽ തന്നെ സമാനതകളില്ലാത്ത പ്രാധാന്യമർഹിക്കുന്നതാണ്. ധീര ദേശാഭിമാനി വീര…
സിവിൽ സർവീസ് മോഹമുണ്ടെങ്കിലും പരിശീലനത്തിനാവശ്യമായ ഉയർന്ന ചെലവ് മൂലം മോഹം പാതി വഴിയിൽ ഉപേക്ഷിക്കുന്ന ഒത്തിരിയാളുകൾ നമുക്ക് മുന്നിലുണ്ട്. എന്നാൽ…
നടുറോഡിൽ കെഎസ്ആർടിസി ഡ്രൈവറോട് കയർത്ത തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ ജീവനക്കാരെ ദ്രോഹിക്കുന്നു എന്ന പരാതി ആദ്യമായിട്ടല്ല. പുതിയ വെളിപ്പെടുത്തലുമായി…