പ്രമുഖ ഇന്ത്യൻ കാർ നിർമ്മാതാക്കളായ മഹീന്ദ്ര ശ്രീഗുരുവായൂരപ്പന് വഴിപാടായി സമർപ്പിച്ച കാർ
ശ്രീഗുരുവായൂരപ്പന് വഴിപാടായി പ്രമുഖ ഇന്ത്യൻ കാർ നിർമ്മാതാക്കളായ മഹീന്ദ്ര. മഹീന്ദ്രയുടെ 28,85853 രൂപ വിലമതിക്കുന്ന വെള്ള നിറത്തിലുള്ള പുത്തൻ തലമുറ XUV7oo AX7 Automatic കാറാണ് ഭഗവാന് കമ്പനി കാണിക്കയായി സമർപ്പിച്ചത്. ഇന്ന് വിപണിയിൽ ഏറെ ആവശ്യക്കാരുള്ള വാഹനമാണിത്.
ഇന്നു ഉച്ചപൂജയ്ക്ക് ശേഷം ക്ഷേത്ര നട തുറന്ന നേരമായിരുന്നു വാഹന സമർപ്പണ ചടങ്ങ്. കിഴക്കേ നടയിൽ നടന്ന ചടങ്ങിൽ ദേവസ്വം ചെയർമാൻ ഡോ.വി.കെ. വിജയന് വാഹനത്തിൻ്റെ താക്കോൽ മഹീന്ദ്രാ ആൻ്റ് മഹീന്ദ്രാ ലിമിറ്റഡിൻ്റെ ആട്ടോമോറ്റീവ് ടെക്നോളജി ആൻ്റ് പ്രോഡക്ട് ഡവലപ്മെൻ്റ് പ്രസിഡൻ്റ് .ആർ. വേലുസ്വാമി കൈമാറി. ദേവസ്വം ഭരണസമിതി അംഗം സി.മനോജ്, ക്ഷേത്രം ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ പി.മനോജ് കുമാർ, ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ എം. രാധ, മഹീന്ദ്ര ആൻ്റ് മഹീന്ദ്ര ലിമിറ്റഡ് ഡപ്യൂട്ടി ജനറൽ മാനേജറും എക്സി.ഡയറക്ടറുമായ സുബോധ് മോറി, റീജിയണൽ സെയിൽസ് മാനേജർ ദീപക് കുമാർ, ക്ഷേത്രം ‘അസി.മാനേജർ രാമകൃഷ്ണൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
2021 ഡിസംബറിൽ ലിമിറ്റഡ് എഡിഷൻ ഥാർ ജീപ്പും കമ്പനി ക്ഷേത്രത്തിലേക്ക് സമർപ്പിച്ചിരുന്നു.
വരുന്നത് മോദിക്കെതിരെ പൊളിറ്റിക്കൽ ബോംബ് ? നിർണായക വെളിപ്പെടുത്തലിൽ മോദി സർക്കാർ താഴെവീഴും ? ദില്ലിയിൽ തുടരാൻ ബിജെപി നേതാക്കൾക്ക്…
കഴിഞ്ഞ വർഷവും ഉപകരണം ഘടിപ്പിച്ച പക്ഷിയെത്തി ! ഇന്ത്യൻ അന്തർവാഹിനികളെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുക ലക്‌ഷ്യം ? രഹസ്യാന്വേഷണ ഏജൻസികൾ…
മോദി തരംഗത്തിൽ മുങ്ങി ജോർദാനും എത്യോപ്യയും ഒമാനും ! ഇന്ത്യ ഒമാൻ സ്വതന്ത്ര വ്യാപാരക്കരാർ യാഥാർഥ്യമായി ! ആത്മവിശ്വാസത്തിൽ ഇന്ത്യൻ…
തൊഴിലുറപ്പ് പദ്ധതി ഇനി പഴങ്കഥ ! വി ബി ജി റാം ജി ബിൽ പാസാക്കി ലോക്‌സഭ പാസാക്കി !…
ജയിൽ ഡിഐജി എം.കെ. വിനോദ് കുമാറിനെതിരെ വിജിലൻസ് കേസ്: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനി അടക്കമുള്ള തടവുകാർക്ക്…
“പോറ്റിയെ കേറ്റിയെ... സ്വർണം ചെമ്പായി മാറ്റിയെ...” എന്ന ഈ പാരഡി ഗാനം പ്രധാനമായും വ്രണപ്പെടുത്തിയത് ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രതികളായവരെയും LDF…