Categories: Kerala

മരട് ഫ്ളാറ്റ്: സമയപരിധി അവസാനിച്ചു, ഒഴിഞ്ഞത് 243 ഉടമകള്‍, ഒഴിയാനുളളത് 83 കുടുംബങ്ങള്‍; സാധനങ്ങള്‍ മാറ്റുന്നതിന് സാവകാശം നൽകി

കൊച്ചി: മരടിലെ ഫ്ലാറ്റുകളില്‍നിന്ന് സാധനങ്ങള്‍ മാറ്റാന്‍ ഉടമകള്‍ക്ക് സമയം നീട്ടി നല്‍കി. താമസിക്കാന്‍ അനുവദിക്കില്ല. എല്ലാവരും ഒഴിഞ്ഞതായി എഴുതി നല്‍കണം. വ്യാഴാഴ്ച വരെയാണ് ഫ്ളാറ്റൊഴിയാന്‍ സമയം അനുവദിച്ചിരുന്നത്. എന്നാല്‍, സാധനങ്ങള്‍ മാറ്റാന്‍ ഇത്രയും സമയം പോരായിരുന്നു.

ഹോളിഫെയ്ത്ത് എച്ച്‌.ടു.ഒ. ഫ്ലാറ്റില്‍ മാത്രം 90 താമസക്കാരുണ്ടായിരുന്നു. ഇന്‍റീരിയര്‍ പൊളിക്കുന്ന ജോലി കഴിഞ്ഞ ദിവസങ്ങളില്‍ത്തന്നെ തുടങ്ങി. എന്നാല്‍ 18 നിലയുള്ള ഫ്ലാറ്റില്‍നിന്ന് എല്ലാം ഒറ്റയടിക്ക് താഴെയിറക്കാന്‍ കഴിയുമായിരുന്നില്ല. സാധനങ്ങള്‍ മാറ്റുന്ന ഏജന്‍സികള്‍ ലിഫ്റ്റ് കൈയടക്കി. താമസക്കാര്‍ക്കുള്ള ലിഫ്റ്റുകള്‍ അധിക ഭാരം കാരണം പലപ്പോഴും പണിമുടക്കി. രോഗികളും സ്ത്രീകളും മുകള്‍ നിലകളില്‍ കുടുങ്ങി.

വ്യാഴാഴ്ച പുലര്‍ച്ചെ തന്നെ ഏജന്‍സികളുടെ വാഹനങ്ങള്‍ ഫ്ലാറ്റ്‌ പരിസരം കൈയടക്കിയിരുന്നു. ആവശ്യത്തിന് ലിഫ്റ്റ് സൗകര്യം ഇല്ലാത്തതിനാല്‍ ഓരോ കുടുംബത്തിനും പതുക്കെയേ ഒഴിയാന്‍ കഴിഞ്ഞുള്ളൂ. മിക്ക കുടുംബങ്ങളിലെയും സ്ത്രീകളും കുട്ടികളും നേരത്തെ ഒഴിഞ്ഞിരുന്നു. സാധനങ്ങള്‍ മാറ്റാന്‍ കുടുംബനാഥന്‍മാരാണ് കൂടുതലും അവശേഷിച്ചിരുന്നത്. കൂടുതല്‍ പേരും മറ്റു ഫ്ലാറ്റുകളിലേക്ക് വാടകയ്ക്ക് മാറുകയായിരുന്നു. യുദ്ധസമാനമായിരുന്നു ഫ്ലാറ്റുകളുടെ പരിസരം. വാനുകള്‍, ബ്രോക്കര്‍മാര്‍, കുറഞ്ഞ വിലയ്ക്ക് സാധനങ്ങള്‍ കിട്ടുമോയെന്ന് അറിയാന്‍ വന്നവര്‍, പോലീസുകാര്‍, മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങി വന്‍ പടയായിരുന്നു എല്ലായിടത്തും.

വൈകീട്ട് അഞ്ചിനു മുമ്ബ് എല്ലാവരും ഒഴിഞ്ഞില്ലെങ്കില്‍ ഗേറ്റ് പൂട്ടുമെന്നും ഫ്ലാറ്റുടമകളുടെ സംഘടനാ നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കുമെന്നും ഇതിനിടെ അഭ്യൂഹമുണ്ടായി. അഞ്ചുമണിക്കു മുമ്ബ് ഒഴിയുക മനുഷ്യസാധ്യമല്ലായിരുന്നു. ഒഴിയില്ലെന്ന് ആരും പറഞ്ഞിരുന്നുമില്ല. അതുകൊണ്ടുതന്നെ അത്തരം നീക്കങ്ങളൊന്നുമുണ്ടായില്ല.

അഞ്ചു മണിയോടെ എറണാകുളം എ.സി.പി. കെ. ലാല്‍ജിയുടെ നേതൃത്വത്തില്‍ പോലീസ് സംഘം എച്ച്‌. ടു.ഒ. ഫ്ലാറ്റിലെത്തി. സിറ്റി പോലീസ് കമ്മിഷണര്‍ വിജയ് സാഖറെയുടെ സന്ദേശവുമായാണ് അദ്ദേഹം വന്നത്. വ്യാഴാഴ്ച തന്നെ ഒഴിയാന്‍ സന്നദ്ധരാണെന്ന് എഴുതി നല്‍കിയാല്‍ സാധനങ്ങള്‍ മാറ്റാന്‍ വേണമെങ്കില്‍ പോലീസ് സഹായം നല്‍കാമെന്നായിരുന്നു വാഗ്ദാനം. ഒഴിയാന്‍ തയ്യാറാണെന്നും കൂടുതല്‍ സമയം നല്‍കണമെന്നും ഫ്ലാറ്റുടമകള്‍ ആവശ്യപ്പെട്ടു. മടങ്ങിപ്പോയ ലാല്‍ജി ആറു മണിയോടെ തിരിച്ചെത്തി സമയം നീട്ടി നല്‍കിയ കാര്യം അറിയിച്ചു.

വിവിധ ഫ്ലാറ്റുകളില്‍നിന്ന് കുടുംബങ്ങള്‍ ഒഴിഞ്ഞിട്ടുണ്ട്. അപ്പാര്‍ട്ട്മെന്റുകളുടെ ഉള്‍വശമെല്ലാം പൊളിച്ചിട്ടിരിക്കുന്നതിനാല്‍ ഇനി ഇവയില്‍ താമസിക്കാന്‍ കഴിയില്ല. പൊളിക്കുന്ന നാല് ഫ്ലാറ്റുകളിലെ അഞ്ച് ടവറുകളിലായി മുഴുവന്‍ സമയ താമസക്കാര്‍ 198 പേര്‍. ബാക്കിയുള്ളവര്‍ വല്ലപ്പോഴും വരുന്നവരും വിദേശത്തുള്ളവരുമാണ്. വാടകക്കാര്‍ നേരത്തെ ഒഴിഞ്ഞിരുന്നു.

സാധനങ്ങള്‍ മാറ്റാന്‍ സാവകാശം നല്‍കാമെന്ന് ഫ്ളാറ്റുടമകളെ അനൗദ്യോഗികമായി ഉദ്യോഗസ്ഥര്‍ അറിയിക്കുകയായിരുന്നു. എത്ര ദിവസമെന്ന് വ്യക്തമാക്കിയിട്ടില്ല. ഫ്ലാറ്റുകള്‍ പൊളിച്ചുതുടങ്ങാന്‍ നിശ്ചയിച്ചിരിക്കുന്ന 11-ാം തീയതി വരെ സമയം നല്‍കിയേക്കും. ജില്ലാ കളക്ടര്‍ എസ്. സുഹാസ്, സബ് കളക്ടര്‍ സ്നേഹില്‍കുമാര്‍ സിങ്, സിറ്റി പോലീസ് കമ്മിഷണര്‍ വിജയ് സാഖറെ, െഡപ്യൂട്ടി കമ്മിഷണര്‍ ജി. പൂങ്കുഴലി എന്നിവര്‍ വ്യാഴാഴ്ച രാത്രി ഫ്ളാറ്റുകളിലെത്തി അവിടെ യുള്ളവരുമായി ചര്‍ച്ച നടത്തി. ഓരോ ഫ്ലാറ്റിലേക്കും 20 സന്നദ്ധപ്രവര്‍ത്തകരെ നിയോഗിച്ചതായി കളക്ടര്‍ അറിയിച്ചു.

അതേസമയം മരടില്‍ ഇനിയും ഒഴിയാനുള്ളത് 82 ഫ്ലാറ്റുകളാണ്. ഇവിടെയുള്ളവര്‍ ഒഴിയുന്ന നടപടികളിലാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ഇതില്‍ ചില ഫ്ളാറ്റുടമകള്‍ വിദേശത്താണ്. ഒഴിയില്ലെന്ന് ആരും പറഞ്ഞിട്ടില്ലെന്നുമാണ് റിപ്പോർട്ട്.

Anandhu Ajitha

Recent Posts

ത്രിരാഷ്ട്ര സന്ദർശനത്തിന് തുടക്കം ! ജോർദാനിലെത്തിയ നരേന്ദ്രമോദിയ്ക്ക് ഉജ്ജ്വല സ്വീകരണം ; പ്രധാനമന്ത്രിയുടെ സന്ദർശനം ഇന്ത്യ – ജോർദാൻ നയതന്ത്ര ബന്ധത്തിൻ്റെ 75-ാം വാർഷികത്തിൽ

അമ്മാൻ: ത്രിരാഷ്ട്ര സന്ദർശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ജോർദാനിലെത്തി. ജോർദാൻ പ്രധാനമന്ത്രി ജാഫർ ഹസ്സൻ വിമാനത്താവളത്തിൽ വെച്ച് അദ്ദേഹത്തിന് ഊഷ്മളമായ…

1 hour ago

തലമുറ മാറ്റത്തിനൊരുങ്ങി ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടി ! ബിജെപി ദേശീയ വർക്കിംഗ് പ്രസിഡൻ്റായി ചുമതലയേറ്റെടുത്ത് നിതിൻ നബിൻ

ദില്ലി: ബിജെപി ദേശീയ വർക്കിംഗ് പ്രസിഡൻ്റായി ചുമതലയേറ്റെടുത്ത് നിതിൻ നബിൻ. ദില്ലിയിലെ പാർട്ടി ആസ്ഥാനത്തെത്തിയാണ് അദ്ദേഹം ചുമതലയേറ്റത്. ഊജ്വലസ്വീകരണമാണ് നേതാക്കളും…

3 hours ago

പഹൽഗാം ഭീകരാക്രമണം ! കുറ്റപത്രം സമർപ്പിച്ച് എൻഐഎ ! അന്വേഷണത്തിൽ സംതൃപ്തി രേഖപ്പെടുത്തി ശുഭം ദ്വിവേദിയുടെ കുടുംബം

ദില്ലി : പഹൽഗാം ഭീകരാക്രമണ കേസിൽ ദേശീയ അന്വേഷണ ഏജൻസി കുറ്റപത്രം സമർപ്പിച്ചു. ജമ്മുവിലെ എൻഐഎ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.…

3 hours ago

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ബിജെപി

ബിഹാറിൽ തോറ്റ കോൺഗ്രസിന് മോദിയെ കൊല്ലണം. കൊലവിളി മുദ്രാവാക്യവുമായി കോൺഗ്രസ് വനിതാ നേതാവ്. സംഭവം രാഹുൽ ഗാന്ധി പങ്കെടുത്ത പ്രതിഷേധ…

4 hours ago

ഓസ്‌ട്രേലിയയിൽ നടന്ന ഇസ്ലാമിക ഭീകരാക്രമണം: മുന്നറിയിപ്പുകൾ അവഗണിച്ചെന്ന് ഇസ്രായേൽ|BONDI BEACH ATTACK

ലോകമെമ്പാടുമുള്ള ഭീകരസംഘടനകൾ ശക്തിപ്രാപിക്കുന്നു ! സർക്കാരുകൾ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കണം ! സമാന ആക്രമണങ്ങൾ ഇന്ത്യയിലും നടക്കാൻ സാധ്യത !…

4 hours ago

60 കൊല്ലങ്ങൾക്ക് മുമ്പ്, ഹിമാലയത്തിൽ വച്ച് സിഐഎയ്ക്ക് നഷ്ടപ്പെട്ട ആണവ ഉപകരണം!!!ഗംഗാ നദീ തടത്തിലെ ജനങ്ങൾ വൻ അപകടത്തിൽ ?? മൂടി വച്ച സത്യം !!!!

ലോക ചരിത്രത്തിലെ ഏറ്റവും നിർണ്ണായകമായ കാലഘട്ടങ്ങളിലൊന്നായിരുന്നു ശീതയുദ്ധം. അക്കാലത്ത്, ശത്രു രാജ്യങ്ങളുടെ സൈനിക നീക്കങ്ങൾ നിരീക്ഷിക്കാൻ രഹസ്യാന്വേഷണ ഏജൻസികൾ ഏതറ്റം…

5 hours ago