ആയുധ നിര്‍മ്മാണത്തില്‍ വന്‍നേട്ടം കൈക്കലാക്കി ഇന്ത്യന്‍ സൈന്യം. ആദ്യമായി രാജ്യത്തിനകത്ത് തദ്ദേശീയമായി രൂപകല്‍പ്പന ചെയ്യുകയും നിര്‍മ്മിക്കുകയും ചെയ്ത ദീര്‍ഘദൂര പീരങ്കിയായ ‘ ധനുഷ് ‘ സൈന്യത്തിന് ഇന്ന് സമര്‍പ്പിക്കും .
സ്വദേശി ബോഫേഴ്സ് എന്നറിയപ്പെടുന്ന 155.മി.മി /45 കാലിബര്‍ ധനുഷ് ദീര്‍ഘദൂര മിസൈല്‍ മേയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ചതാണ് . 38 കിലോമീറ്റര്‍ ദൂരം വരെ പ്രഹരശേഷിയുള്ള ധനുഷിന്റെ 81 ശതമാനം ഭാഗവും തദ്ദേശീയമായി നിര്‍മ്മിച്ചതാണ് . രാവും പകലും ഒരു പോലെ തന്നെ ഉപയോഗിക്കാന്‍ സാധിക്കുന്ന ധനുഷ് ലഡാക്ക് മലയിടുക്കുകളിലും രാജസ്ഥാന്‍ മരുഭൂമിയിലും ഒരു പോലെ തന്നെ ഉപയോഗിക്കാന്‍ സാധിക്കും .
സാങ്കേതികമായി ഏറെ മികച്ച് നില്‍ക്കുന്ന ധനുഷ് പീരങ്കി സിക്കിം,ലേ , ബാലസോര്‍ , ഒഡിഷ , പൊഖ്റാന്‍ എന്നിങ്ങനെ വ്യത്യസ്ത കാലാവസ്ഥ പ്രദേശങ്ങളില്‍ പരീക്ഷിച്ച് വിജയിച്ചതിന് ശേഷമാണ് സൈന്യത്തിനായി കൈമാറുന്നത് .
രാഹുൽ ഈശ്വറിന് ജാമ്യം ലഭിച്ചെങ്കിലും, അതിന് പിന്നാലെ വ്യാജ പ്രചാരണങ്ങളും പരിഹാസപരമായ പ്രസ്താവനകളും തുടരുകയാണ്. #rahuleaswar #bailbutpropaganda #fakenarrative #mediabias…
ഇന്ത്യൻ റോഡുകളിലൂടെ കണ്ണോടിക്കുമ്പോൾ, രാജ്യത്തിൻ്റെ സാമ്പത്തിക ചലനങ്ങളെ തൻ്റെ ചെറിയ ശരീരത്തിൽ പേറി മുന്നോട്ട് കുതിക്കുന്ന ഒരു വാഹനത്തെ കാണാതിരിക്കില്ല—അതാണ്…
ഭൂമിയുടെ ഭ്രമണപഥത്തിൽ ഉപഗ്രഹങ്ങളുടെ എണ്ണം ക്രമാതീതമായി വർധിച്ചുവരുന്ന ഈ കാലഘട്ടത്തിൽ, ബഹിരാകാശത്ത് സുരക്ഷിതമായ സഹവർത്തിത്വം ഉറപ്പാക്കുക എന്നത് ഒരു വലിയ…
മലപ്പുറം ജില്ലയിലെ തെന്നല പഞ്ചായത്ത് പരിധിയിൽ നടന്നതായി പറയുന്ന അലി മജീദ് നടത്തിയ സ്ത്രീദ്വേഷപരമായ (misogynistic) പ്രസ്താവന വലിയ വിവാദമായി…
ഭാരതത്തിന്റെ പ്രതിരോധ ശേഷിക്ക് വലിയ മുതൽക്കൂട്ട് നൽകിക്കൊണ്ട് തദ്ദേശീയമായി വികസിപ്പിച്ച ഓട്ടോമേറ്റഡ് എയർ ഡിഫൻസ് കൺട്രോൾ ആൻഡ് റിപ്പോർട്ടിങ് സിസ്റ്റമാണ്…
ലോക ചരിത്രത്തിലെ ഏറ്റവും നിർണ്ണായകമായ കാലഘട്ടങ്ങളിലൊന്നായിരുന്നു ശീതയുദ്ധം. അക്കാലത്ത്, ശത്രു രാജ്യങ്ങളുടെ സൈനിക നീക്കങ്ങൾ നിരീക്ഷിക്കാൻ രഹസ്യാന്വേഷണ ഏജൻസികൾ ഏതറ്റം…