Saturday, May 4, 2024
spot_img

മേയ്ക്ക് ഇന്‍ ഇന്ത്യയുടെ മികവില്‍ സൈന്യത്തിന് കരുത്തേകാൻ ‘ ധനുഷ് ” ; ഇന്ന്‌ സൈന്യത്തിന് സമര്‍പ്പിക്കും .

ആയുധ നിര്‍മ്മാണത്തില്‍ വന്‍നേട്ടം കൈക്കലാക്കി ഇന്ത്യന്‍ സൈന്യം. ആദ്യമായി രാജ്യത്തിനകത്ത് തദ്ദേശീയമായി രൂപകല്‍പ്പന ചെയ്യുകയും നിര്‍മ്മിക്കുകയും ചെയ്ത ദീര്‍ഘദൂര പീരങ്കിയായ ‘ ധനുഷ് ‘ സൈന്യത്തിന് ഇന്ന്‌ സമര്‍പ്പിക്കും .

സ്വദേശി ബോഫേഴ്സ് എന്നറിയപ്പെടുന്ന 155.മി.മി /45 കാലിബര്‍ ധനുഷ് ദീര്‍ഘദൂര മിസൈല്‍ മേയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ചതാണ് . 38 കിലോമീറ്റര്‍ ദൂരം വരെ പ്രഹരശേഷിയുള്ള ധനുഷിന്റെ 81 ശതമാനം ഭാഗവും തദ്ദേശീയമായി നിര്‍മ്മിച്ചതാണ് . രാവും പകലും ഒരു പോലെ തന്നെ ഉപയോഗിക്കാന്‍ സാധിക്കുന്ന ധനുഷ് ലഡാക്ക് മലയിടുക്കുകളിലും രാജസ്ഥാന്‍ മരുഭൂമിയിലും ഒരു പോലെ തന്നെ ഉപയോഗിക്കാന്‍ സാധിക്കും .

സാങ്കേതികമായി ഏറെ മികച്ച് നില്‍ക്കുന്ന ധനുഷ് പീരങ്കി സിക്കിം,ലേ , ബാലസോര്‍ , ഒഡിഷ , പൊഖ്റാന്‍ എന്നിങ്ങനെ വ്യത്യസ്ത കാലാവസ്ഥ പ്രദേശങ്ങളില്‍ പരീക്ഷിച്ച് വിജയിച്ചതിന് ശേഷമാണ് സൈന്യത്തിനായി കൈമാറുന്നത് .

Related Articles

Latest Articles