വാരിയംകുന്നൻറെയും, നെല്ലിക്കുന്നത്ത് ആലി മുസല്യാരുടെയും നേതൃത്വത്തിൽ നടന്ന ഖിലാഫത്ത് കലാപത്തിൽ മതം മാറാന്‍ വിസമ്മതിച്ചവരുടെ രക്തം കൊണ്ട് ചാലിയാര്‍ പുഴയും വാക്കാലൂര്‍ പുഴയും മാത്രമല്ല ചുകന്നൊഴുകിയത്.
തുവ്വൂരിലേയും നാഗാളികാവിലേയും കിണറുകള്‍ മാത്രമല്ല ഹിന്ദുക്കളുടെ കബന്ധങ്ങള്‍ കൊണ്ടു നിറഞ്ഞത്.
ഒറ്റപ്പെട്ട പല കിണറുകളിലും ഹിന്ദുക്കളുടെ തല വെട്ടിയിട്ടു. അതില്‍ ഏതാനും ഹതഭാഗ്യര്‍ ഇവരാണ് :-
സ്ത്രീകളും പുരുഷന്‍മാരും ഉള്‍പ്പെടെ അഞ്ഞൂറില്‍പ്പരം ഹിന്ദുക്കളുടെ തലവെട്ടി കിണറുകളില്‍ തള്ളിയതായാണ് വിവരം. ഇവരൊന്നും ബ്രിട്ടീഷ് ഏജന്റുമാരായിരുന്നില്ല. പിന്നോക്ക വിഭാഗത്തില്‍ പെട്ടവരും സാധാരണക്കാരുമായിരുന്നു.
ഹീനവും നീചവുമായ അക്രമം –
(By -യാക്കൂബ് ഹസ്സന്‍�ഖിലാഫത്ത് നേതാവ് , South Indian Chamber Of Commerce 1921)
‘മാപ്പിള സമുദായത്തില്‍ പെട്ട അജ്ഞരും വഴിപിഴപ്പിക്കപ്പെട്ടവരും ദുര്‍വൃത്തരുമായ ചിലര്‍ അയല്‍പ്പക്കത്ത് സമാധാനമായി കഴിയുന്ന ഹിന്ദുക്കളെ ബലം പ്രയോഗിച്ച് ഇസ്ലാമില്‍ ചേര്‍ത്തി എന്നത് അവര്‍ ചെയ്ത അക്രമത്തില്‍ വച്ച് ഏറ്റവും ഹീനവും നീചവുമാണെന്ന് ആ സമുദായം തന്നെ അപലപിക്കുമെന്ന് എനിക്കുറപ്പുണ്ട്’ –
(ദി ഹിന്ദു 2021 സെപ്തംബര്‍ 13).
1920 ആഗസ്ത് 20 ന് ലഹള ആരംഭിച്ചെങ്കിലും 22 നാണ് കുഞ്ഞഹമ്മദ് ഹാജി ലഹളയില്‍ പങ്കാളിയായത്. ‘ശരിയായ പരിശീലനം സിദ്ധിച്ച ഏതാനും അനുയായികള്‍ അദ്ദേഹത്തിനുണ്ടായിരുന്നു.
(കെ.കെ.മുഹമ്മദ്, അബ്ദുള്‍ കരീം, 1921 ലെ ഖിലാഫത്ത് ലഹളയും ആലി മുസ്ല്യാരും)
”മാപ്പിളമാർ മുഹമ്മദീയരാണ്.
അവരുടെ സിരകളിൽക്കൂടി അറബി രക്തം പ്രവഹിക്കുന്നുണ്ട്.
അവരുടെ പൂർവികന്മാർ വളരെക്കാലം മുമ്പ് അറേബയിൽ നിന്ന് വന്ന് മലബാറിൽ സ്ഥിരതാമസമുറപ്പിക്കുകയാണുണ്ടായത്.
അവർ ഭീഷണസ്വഭാവികളും, പെട്ടെന്ന് ക്ഷോഭിക്കുന്നവരുമാണത്രെ.
നിമിഷങ്ങൾക്കുള്ളിൽ അവർ കോപിച്ച് അക്രമങ്ങൾ കാട്ടിക്കൂട്ടുമെന്നും പല കൊലപാതകങ്ങൾക്കും അവർ ഉത്തരവാദികളാണെന്നും പറയപ്പെടുന്നു. അവരെ അമർച്ച ചെയ്യുന്നതിനായി കുറേ കൊല്ലങ്ങൾക്കു മുൻപ് ഒരു പ്രത്യേക നിയമം തന്നെ പാസാക്കുകയുണ്ടായി.
അവർ ഏതാണ്ട് പത്തുലക്ഷം വരും എന്നാണ് കണക്ക്.
അക്ഷരാഭ്യാസമില്ലാത്തവരാണെങ്കിലും അവർ പൊതുവേ ധൈര്യശാലികളാണ്.
അവർക്ക് മരണഭയമില്ല.
തോറ്റുമടങ്ങുകയില്ല എന്ന് പ്രതിജ്ഞ എടുത്തുകൊണ്ടാണ് അവർ യുദ്ധത്തിന് പുറപ്പെടാറുള്ളത്.
അതുകൊണ്ടാണ് ആരെയും കൊല്ലാനോ ഹിംസിക്കാനോ അവർക്ക് മടിയില്ലാത്തത് എന്നു പറയപ്പെടുന്നു.
മി. യാക്കോബ് ഹസ്സനെ ആദ്യം തടങ്കലിൽ വെക്കുകയും പിന്നീട് ജയിലിലടക്കുകയും ചെയ്തതിന് കാരണം, അവർ അക്രമം കാണിക്കും എന്ന ഭയമാണ്”.
(1921 സെപ്തംബർ നാലിന് ഗാന്ധിജിയുടെ പ്രതികരണമായി നവജീവനിൽ വന്ന ലേഖനം…
കേരളാ ഭാഷാ ഇൻസ്റ്റിറ്റ്യൂട് പ്രസിദ്ധീകരിച്ച ”ഗാന്ധിജിയും കേരളവും ” എന്ന പുസ്തകത്തിൽ നിന്നും )
ഇത്യാദി നിരവധി ചരിത്ര പുസ്തകങ്ങളും ആധികാരികരെഖകളും നിരത്തി ഇത് ഒരു ആസൂത്രിത ഹിന്ദു വംശഹത്യയായിരുന്നു എന്ന് നമ്മൾ വാദിക്കുമ്പോൾ അതിനെ അഭിമുഖീകരിക്കാന്‍ കഴിയാതെ സ്വന്തം വ്യാഖ്യാനങ്ങള്‍ മാത്രം വിളിച്ചു പറയുകയാണ് കമ്മ്യൂണിസ്റ്റുകളും ജിഹാദിസ്റ്റുകളും ചെയ്യുന്നത്.
1921ല്‍ മലബാറില്‍ നടന്ന ഹിന്ദുവംശഹത്യയെ ചിലര്‍ സ്വാതന്ത്ര്യസമരമായും കാര്‍ഷിക ലഹളയായും ഒക്കെ വ്യാഖ്യാനിക്കുന്നത് കാക്കയെ കുളിപ്പിച്ച് കൊക്കാക്കാന്‍ ശ്രമിക്കുന്നതു പോലെയാണ്….
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona
പ്രമുഖ എഴുത്തുകാരനും സാഹിത്യ പ്രവർത്തകനുമായ വേണു വടക്കേടത്തിന്റെ ആത്മകഥയായ സ്നേഹപൂർവ്വം വേണു പ്രകാശനം ചെയ്‌തു. തിരുവനന്തപുരം ഭാരത് ഭവനിൽ നടന്ന…
കൗൺസിലറുടെ ഫയലുകൾ കക്കൂസിൽ ! എം എൽ എയും സംഘവും ഓഫീസിൽ സ്വൈര വിഹാരം നടത്തുന്നു ! ലക്ഷങ്ങൾ അലവൻസ്…
വി കെ പ്രശാന്ത് രാഷ്ട്രീയ മര്യാദ കാട്ടിയില്ല ! ശ്രീലേഖയുടെ അഭ്യർത്ഥന അനാവശ്യ രാഷ്ട്രീയ വിവാദത്തിന് ഉപയോഗിച്ചു. കഴിഞ്ഞ അഞ്ചുവർഷം…
ഓഫീസ് കെട്ടിടത്തിന്റെ അസൗകര്യം ചൂണ്ടിക്കാണിച്ചതിന് മേയറും എംഎൽഎയും ചേർന്ന് വിഷയത്തെ വളച്ചൊടിച്ചുവെന്ന ആരോപണവുമായി മുൻ കൗൺസിലറും വനിതാ പ്രതിനിധിയും രംഗത്ത്.…
ഇങ്ങനെയാണ് എല്ലാ കെട്ടിടങ്ങളും വാടകയ്ക്ക് നൽകിയിരിക്കുന്നതെങ്കിൽ നടന്നിരിക്കുന്നത് വൻ അഴിമതി ! കോടികളുടെ വരുമാന ചോർച്ച ! എല്ലാ വാടകക്കരാറുകളും…
2025-ലെ അവസാന മൻ കി ബാത്തിലൂടെ ഭാരതം ഈ വർഷം കൈവരിച്ച വിസ്മയിപ്പിക്കുന്ന നേട്ടങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന്…