മലബാർ കലാപം സ്വാതന്ത്ര്യ സമരം ആയിരുന്നെന്ന് വാദിക്കുന്നവരുണ്ട്. എങ്കിൽ കൊല്ലപ്പെടേണ്ടിയിരുന്നത് ബ്രിട്ടീഷുകാരോ അവരുടെ പൊലീസോ ആയിരുന്നു. പക്ഷെ കൊല്ലപ്പെട്ടത് സാധാരണക്കാരായ കുറേ ഹിന്ദുക്കൾ ആയിരുന്നു.
മലബാർ കലാപം കർഷക സമരം ആയിരുന്നെന്ന് വാദിക്കുന്നവരുണ്ട്. എങ്കിൽ കൊയ്ത് എടുക്കേണ്ടിയിരുന്നത് നെൽക്കതിരുകൾ ആയിരുന്നു. പക്ഷെ കൊയ്തു കൂട്ടിയത് മനുഷ്യശിരസ്സുകൾ ആയിരുന്നു.
മലബാർ കലാപം ഒരേസമയം സ്വാതന്ത്ര്യ സമരവും കർഷക സമരവും ആയിരുന്നെന്ന് വാദിക്കുന്നവരുണ്ട്. എങ്കിൽ അത് ഭരണകൂടത്തിനും ജന്മിത്തത്തിനും എതിരാകണമായിരുന്നു. എന്നാൽ ആക്രമിക്കപ്പെട്ടത് സ്വകാര്യ ക്ഷേത്രങ്ങളും കോവിലകങ്ങളും സാധാരണ ഭവനങ്ങളും ആയിരുന്നു.
മലബാർ കലാപം ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്നെന്ന് വാദിക്കുന്നവരുണ്ട്. എങ്കിൽ കാഹളങ്ങൾ മുഴങ്ങേണ്ടിയിരുന്നത് ഭാരതത്തിനു വേണ്ടിയായിരുന്നു. പക്ഷെ മുഴങ്ങിയത് അന്യനാടിനു വേണ്ടിയായിരുന്നു.
മലബാർ കലാപം നീതിക്കു വേണ്ടിയുള്ള പോരാട്ടം ആയിരുന്നെന്ന് വാദിക്കുന്നവരുണ്ട്. അങ്ങനെയെങ്കിൽ എല്ലാ വിഭാഗം ജനങ്ങളും ഒന്നിച്ചുനിന്ന് ശത്രുക്കളെ നേരിടണമായിരുന്നു. പക്ഷെ കണ്ടത് ഉടുതുണിക്ക് മറുതുണിയില്ലാതെ പലായനം ചെയ്ത ഹിന്ദുക്കളെയും, മതം മാറാൻ വിസമ്മതിച്ചതിന് കൊല ചെയ്യപ്പെട്ടവരെയുമാണ്.
മലബാർ കലാപം സാമൂഹ്യ വിപ്ലവം ആയിരുന്നെന്ന് വാദിക്കുന്നവരുണ്ട്. എങ്കിൽ സമൂഹത്തിൽ എല്ലാവർക്കും സ്വീകാര്യമായ തീരുമാനങ്ങൾ ആയിരുന്നു കാണേണ്ടിയിരുന്നത്. പക്ഷെ കണ്ടത് ബലാൽസംഗം ചെയ്യപ്പെട്ട സ്ത്രീകളെയും, ഗർഭിണിയുടെ വയറ് തുളച്ചപ്പോൾ പുറത്തുചാടിയ ഭ്രൂണത്തെയും, അമ്മയുടെ മാറിൽ നിന്നെടുത്ത് കൊന്നൊടുക്കിയ പിഞ്ചുപൈതലിനെയും ആയിരുന്നു.
എത്ര കോൺക്രീറ്റ് ഇട്ടാലും തറ പൊട്ടിച്ച് വിള്ളലുകൾ ഉണ്ടാക്കുന്ന വേരുകളുള്ള വൃക്ഷങ്ങളുണ്ട്. അതുപോലെയാണ് മലബാർ കലാപത്തിന്റെ വാസ്തവം. എങ്ങനെ നോക്കിയാലും മലബാർ കലാപം ഒരു വംശഹത്യ ആയിരുന്നു. ലോകത്ത് എവിടെയും നടന്നിട്ടുള്ള വംശഹത്യകളുടെ എല്ലാ സ്വഭാവവും ഉള്ള കൂട്ടക്കൊലകൾ തന്നെയായിരുന്നു മലബാറിലും നടന്നത്. ക്രൂരമായ വംശഹത്യ തന്നെയാണ് മലബാറിൽ നടന്നതെന്ന് ആവർത്തിച്ചു പറഞ്ഞവരിൽ ബി ആർ അംബേദ്കറും ആനി ബസന്റും ഒക്കെയുണ്ട്.
മലബാർ കലാപത്തിന്റെ ഓർമ്മയ്ക്ക് നൂറ് വയസ്സ് തികയുകയാണ്. കർക്കടക മാസമാണ്. പിതൃക്കൾക്ക് ബലിതർപ്പണം നടത്തുന്നത് മൂലം അവർക്ക് മോക്ഷം ലഭിക്കുമെന്നും ആത്മാക്കൾ സന്തുഷ്ടരാകുമെന്നുമാണ് ഹൈന്ദവ വിശ്വാസം. മലബാർ കലാപത്തിൽ പതിനായിരം പേർക്കെങ്കിലും ജീവൻ നഷ്ടപ്പെട്ടിരിക്കാം എന്നാണ് കണക്ക്. അവർക്കുവേണ്ടി ശേഷക്കാർ ആചാരപ്രകാരമുള്ള കർമ്മങ്ങളൊക്കെ ചെയ്തിട്ടുണ്ടാവുമോ? നിശ്ചയമില്ല. ശേഷക്കാർ പോലും ബാക്കിയില്ലാത്തവിധം ഇല്ലാതായിപ്പോയ കുടുംബങ്ങൾ കാണില്ലേ? അതും ഉണ്ടാവാം.
നൂറു വർഷങ്ങൾക്കിപ്പുറം കാലം ഏറെ മാറി. ഭരണഘടനാധിഷ്ടിതമായ സംരക്ഷണം എല്ലാവിഭാഗം ജനങ്ങൾക്കും നൽകാൻ ചുമതലപ്പെട്ട ജനാധിപത്യ സർക്കാരുകൾ സംസ്ഥാനത്തും കേന്ദ്രത്തിലും ഉണ്ട്. ജനങ്ങൾ തമ്മിൽ സഹകരണവും സാഹോദര്യവും ഉണ്ട്. അത് എക്കാലവും അങ്ങനെതന്നെ തുടരട്ടെ.
ഏതൊരു വംശഹത്യയും ഒരു ഓർമ്മപ്പെടുത്തലാണ്. ചരിത്രത്തെ ഒരിക്കലും അപനിർമ്മിക്കപ്പെടാൻ വിട്ടുകൊടുക്കരുതെന്ന ഓർമ്മപ്പെടുത്തൽ. കലാപത്തിനു നേതൃത്വം കൊടുത്തവരെ പ്രകീർത്തിച്ച് സിനിമകൾ ഉണ്ടായിക്കോട്ടെ. പക്ഷെ എത്ര കോൺക്രീറ്റ് ഇട്ട് മൂടിയാലും തറ പൊട്ടിച്ച് വിള്ളലുകൾ ഉണ്ടാക്കുന്ന വേരുകൾ ഉണ്ടെന്ന് ഓർക്കണം. കാരണം, നിങ്ങൾ മൂടാൻ ശ്രമിച്ച മണ്ണ് ആ വൃക്ഷങ്ങൾക്കും കൂടി അവകാശപ്പെട്ടത് ആയിരുന്നു.
മലബാർ കലാപമെന്ന അനീതിക്ക് നൂറാണ്ട് തികയുമ്പോൾ, ശരിയായ ചരിത്രം പറഞ്ഞുകൊണ്ട് രക്തസാക്ഷികൾക്ക് ശ്രാദ്ധമൂട്ടുന്ന 'തർപ്പണം' എന്ന ആചരണത്തിന് എല്ലാ മംഗളങ്ങളും നേരുന്നു.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona ന്യൂയോർക്ക് സിറ്റിയുടെ പുതിയ മേയറായി തിരഞ്ഞെടുക്കപ്പെട്ട സോഷ്യലിസ്റ്റ് നേതാവ് സോഹ്‌റാൻ മംദാനി, നഗരത്തിന്റെ പരമോന്നത നിയമ പദവിയിലേക്ക് വിവാദ അഭിഭാഷകൻ…
മോഹൻലാലിന്റെ അമ്മയ്ക്ക് മലയാളക്കരയുടെ ആദരാഞ്ജലി ! മുടവൻമുഗളിലെ വീട്ടിലെത്തുന്ന പ്രമുഖർ #mohanlal #malayalamcinema #santhakumari #tatwamayinews
ഉണ്ണികൃഷ്‌ണൻ പോറ്റിയെയും മറ്റ് പ്രതികളെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും ! അടുത്ത മണിക്കൂറുകൾ കടകംപള്ളിക്കും അടൂർ പ്രകാശിനും നിർണായകം !…
ദില്ലി : അപ്പോളോ ഗ്രീൻ എനർജി ലിമിറ്റഡ് കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയിൽവൻ പണ ആഭരണ ശേഖരം പിടിച്ചെടുത്ത്…
ലോകത്ത് പുതുവർഷം പിറന്നു. പുതുവർഷത്തെ ആദ്യം വരവേറ്റത് കിരിബാത്തി ദ്വീപിൽ. പസഫിക് സമുദ്രത്തിലെ ദ്വീപ് രാഷ്ട്രമായ റിപ്പബ്ലിക് ഓഫ് കിരിബാത്തിലെ…
കൗൺസിലർ ആർ. ശ്രീലേഖയ്‌ക്കെതിരെ അപമാനപരമായ പരാമർശങ്ങളുമായി എംഎൽഎ വി.കെ. പ്രശാന്ത്. 68,000 രൂപ ഓഫീസ് വാടക അലവൻസ് വാങ്ങുന്ന പ്രശാന്ത്…