Kerala

സംസ്ഥാനത്ത് ശിശുജനനനിരക്ക് കുറഞ്ഞു; ഏറ്റവും കുറവ് മലപ്പുറത്ത്, കണക്കുകള്‍ പുറത്ത്

തിരുവനന്തപുരം: കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് ശിശുജനന നിരക്ക് കുത്തനെ കുറഞ്ഞു. 10 കൊല്ലത്തിനിടെയുണ്ടായ ഏറ്റവും കുറഞ്ഞ ജനന നിരക്കാണിതെന്ന് തദ്ദേശഭരണവകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ജനന റെജിസ്‌ട്രേഷനെ ആധാരമാക്കിയാണ് ഇക്കാര്യം പരിശോധിച്ചത്. 2021ലെ ജനനനിരക്ക് നാല് ലക്ഷത്തിന് താഴെയാണ്. 2020നും 21നും ഇടയില്‍ ജനനനിരക്ക് 71,000ത്തോളം കുറത്തു.

എറണാകുളം ഒഴികെയുള്ള ജില്ലകളില്‍ ജനനനിരക്ക് കുറഞ്ഞു. ഇവിടെ 2020ല്‍ 26,190 കുഞ്ഞുങ്ങളും 21ല്‍ 27,751 കുട്ടികളും പിറന്നു. മലപ്പുറം, കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലാണ് ഏറ്റവും കുറവ് നിരക്ക് രേഖപ്പെടുത്തിയിരിക്കുന്നത്. മലപ്പുറത്ത് 18ഉം, കണ്ണൂരില്‍ 22ഉം കോഴിക്കോട് 26ഉം ശതമാനം ഇടിവാണുണ്ടായിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, തൃശൂര്‍ ജില്ലകളില്‍ അയ്യായിരം മുതല്‍ ആറായിരം വരെ കുറവുണ്ടായി.

താമസിച്ച്‌ ചെയ്ത ജനന റെജിസ്‌ട്രേഷനുകള്‍ ഉള്‍പെടുത്തിയിട്ടില്ലെന്നാണ് അധികൃതര്‍ പറയുന്നത്. സംസ്ഥാനത്ത് കിയോസ്‌കുകള്‍ വഴിയാണ് ജനന റെജിസ്‌ട്രേഷന്‍ നടത്തുന്നത്. ഇതിലൂടെയാണ് രാജ്യത്തെ തന്നെ ഏറ്റവും ഉയര്‍ന്ന ജനനനിരക്ക് ഉറപ്പാക്കുന്നത്. കുട്ടി ജനിച്ച്‌ 21 ദിവസത്തിനുള്ളില്‍ റെജിസ്‌ട്രേഷന്‍ നടത്തണമെന്നാണ് നിയമം. അതിന് ശേഷം റെജിസ്‌ട്രേഷന്‍ ചെയ്യുന്നവര്‍ വളരെ കുറവായിരിക്കുമെന്ന് സംസ്ഥാന ജനന-മരണ റെജിസ്ട്രാര്‍ ഓഫീസര്‍ ത്രേസ്യാമ്മ ആന്റണി പറഞ്ഞു.

കോവിഡ് കാരണമാണ് ജനനനിരക്ക് കുറഞ്ഞതെന്ന് ദേശീയ ആരോഗ്യമിഷനിലെ ശിശുവിഭാഗം അധികൃതര്‍ അറിയിച്ചു. കോവിഡ് കാലത്തെ ഗര്‍ഭധാരണത്തെ കുറിച്ച്‌ പലര്‍ക്കും ആശങ്കകളുണ്ട്. രണ്ടാം തരംഗത്തില്‍ ഗര്‍ഭിണികളുടെ മരണനിരക്ക് ഉയര്‍ന്നു- ആലപ്പുഴ മെഡികല്‍ കോളജിലെ ഗൈനകോളജി പ്രൊഫസര്‍ ഡോ.ജയശ്രീ വാമനന്‍ പറഞ്ഞു.

B4 Admin

Recent Posts

യുദ്ധസമാന അന്തരീക്ഷം. യൂത്ത് കോണ്‍ഗ്രസിന്റെ നൈറ്റ് മാര്‍ച്ചിനിടെ തിരുവനന്തപുരത്ത് സംഘര്‍ഷം

തിരുവനന്തപുരം : യൂത്ത് കോണ്‍ഗ്രസിന്റെ നൈറ്റ് മാര്‍ച്ചിനിടെ തിരുവനന്തപുരത്ത് സംഘര്‍ഷം. മാര്‍ച്ചിന് നേരെ യൂണിവേഴ്‌സിറ്റി മെന്‍സ് ഹോസ്റ്റലില്‍ നിന്ന് കല്ലും…

4 hours ago

ടോമിന്‍ തച്ചങ്കരി വീണ്ടും വിവാദത്തില്‍. ജയിലിലും തീരാത്ത ബിസിനസ് ബന്ധങ്ങളും പുതിയ ആരോപണങ്ങളും

അനധികൃത സ്വത്ത് സമ്പാദന കേസില്‍ നാല് വര്‍ഷം കഠിന തടവിന് ശിക്ഷിക്കപ്പെട്ട് പൂജപ്പുര സെന്‍ട്രല്‍ ജയിലിലായ മുന്‍ ഡിജിപി ടോമിന്‍…

5 hours ago

പി.കെ. കൃഷ്ണദാസിനെതിരായ ആക്രമണം അപലപനീയം. നാളെ സംസ്ഥാന വ്യാപക പ്രതിഷേധം. കോണ്‍ഗ്രസ് ക്രിമിനലുകളെ നിലയ്ക്ക് നിര്‍ത്തിയില്ലെങ്കില്‍ അതേ നാണയത്തില്‍ തിരിച്ചടിക്കുമെന്ന്ബിജെപി

തിരുവനന്തപുരം : ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പി.കെ. കൃഷ്ണദാസിനെതിരെ നെയ്യാറ്റിന്‍കരയില്‍ കോണ്‍ഗ്രസ്‌യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണം അംഗീകരിക്കാനാകില്ലെന്ന്…

5 hours ago

ആകാശത്ത് ചോരപ്പുഴയൊഴുകിയ നിമിഷങ്ങള്‍. ടെല്‍ അവീവ് വിമാനത്തില്‍ സഹപൈലറ്റിന്റെ കുത്തേറ്റിട്ടും 180 യാത്രക്കാരുടെ ജീവന്‍ രക്ഷിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്റെ സാഹസികത

മുംബൈ : ദുബായില്‍നിന്ന് ഇസ്രയേലിലെ ടെല്‍ അവീവിലേക്ക് പറന്ന ഫ്‌ലൈ ദുബായ് വിമാനത്തില്‍ കോക്പിറ്റിനുള്ളില്‍ ഉണ്ടായ അടിയന്തര സാഹചര്യത്തില്‍, വന്‍…

6 hours ago

ശബരിമല നെയ്യ് ക്രമക്കേട്. 2.27 കോടിയുടെ വെട്ടിപ്പ്. എസ്ഐടി റെയ്ഡില്‍ നിര്‍ണായക രേഖകള്‍ പിടിച്ചെടുത്തു

തിരുവനന്തപുരം : ശബരിമലയിലേക്ക് അരവണ നിര്‍മ്മാണത്തിനായി മില്‍മയില്‍ നിന്നും കൂടിയ വിലയ്ക്ക് നെയ്യ് വാങ്ങിയതുമായി ബന്ധപ്പെട്ട വന്‍ സാമ്പത്തിക ക്രമക്കേടില്‍…

6 hours ago

ചിരിപ്പിച്ച പ്രിയനടന് നീതി. കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി രൂപ നഷ്ടപരിഹാരം വിധിച്ച് കോടതി

കോട്ടയം : വാഹനാപകടത്തില്‍ ദാരുണമായി അന്ത്യം സംഭവിച്ച പ്രശസ്ത സിനിമാ - ടെലിവിഷന്‍ നടന്‍ കൊല്ലം സുധിയുടെ കുടുംബത്തിന് 1.77…

7 hours ago