crime
ദില്ലി: പതിനെട്ടുകാരനായ സുഹൃത്തിനെ വെട്ടിക്കൊന്ന കേസില്‍ പ്രതികള്‍ പിടിയില്‍.ഡല്‍ഹിയിലെ മംഗോല്‍പുരി സ്വദേശിയായ സന്തോഷ് പ്രസാദ് എന്ന യുവാവിനെ കൊന്ന കേസിലാണ് പ്രതികള്‍ പിടിയിലായത്.കൊലപാതകത്തിന് ശേഷം ഒളിവില്‍ പോയ പ്രിന്‍സ്,ഹര്‍ഷു ജാവേദ് എന്നിവരെ നീണ്ട അന്വേഷണത്തിന് ശേഷമാണ് പോലീസ് പിടികൂടിയത്.
പ്രതികള്‍ ജാക്കറ്റ് നല്‍കാന്‍ ആവശ്യപ്പെട്ടത് സന്തോഷ് വിസമ്മതിച്ചതാണ് കൊലപാതകത്തിന് കാരണം. ക്രിസ്മസ് ദിനത്തിലാണ് സംഭവം നടന്നത്. സുഹൃത്തുക്കള്‍ സന്തോഷിനോട് ജാക്കറ്റ് കടമായി നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നു.എന്നാല്‍ സന്തോഷ് അത് വിസമ്മതിച്ചു.തുടര്‍ന്ന് പ്രകോപിതരായ പ്രതികള്‍ സന്തോഷിനെ വെട്ടിക്കൊന്ന് ഓടയിലെറിഞ്ഞ് ഒളിവില്‍ പോവുകയായിരുന്നു.
മകന്‍ വീട്ടില്‍ തിരിച്ചെത്താത്തിനെ തുടര്‍ന്ന് സന്തോഷിന്റെ അമ്മ പോലീസില്‍ വിവരം അറിയിച്ചു. ഉടന്‍ തന്നെ പോലീസ് സന്തോഷിന് വേണ്ടിയുള്ള തെരച്ചില്‍ ആരംഭിക്കുകയായിരുന്നു. മൂന്ന് സുഹൃത്തുക്കളോടൊപ്പമാണ് മകന്‍ അവസാനമായി ഉണ്ടായിരുന്നതെന്ന് അമ്മ പോലീസിനോട് വിശദമാക്കിയതോടെ അന്വേഷണം ആ വഴിക്ക് ആരംഭിച്ചു.തുടര്‍ന്ന് സന്തോഷിന്റെ സുഹൃത്തുക്കള്‍ക്കായി തെരച്ചില്‍ ആരംഭിച്ചു.
പോലീസ് പിറകെയുണ്ടെന്ന് മനസിലാക്കിയ പ്രതികള്‍ വീട്ടില്‍ കാണ്‍പൂരിലേക്ക് പോവുകയാണെന്ന് പറഞ്ഞ് ആദ്യം ബീഹാറിലേക്കും തുടര്‍ന്ന് ഗുജറാത്തിലേക്കും രക്ഷപ്പെട്ടു.ഒരാഴ്ചയിലേറെ നീണ്ട അന്വേഷണത്തിനൊടുവില്‍ പ്രതികളെ ഗുജറാത്തിലെ കച്ചില്‍ നിന്ന് പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യലിനിടെ പ്രതികളിലൊരാളായ പ്രിന്‍സിന് സന്തോഷ് ജാക്കറ്റ് കടം കൊടുക്കാന്‍ വിസമ്മതിച്ചതിനാണ് കൊലപാതകം നടത്തിയതെന്ന് മൂവരും സമ്മതിച്ചു. പ്രിന്‍സിനെ സന്തോഷ് പരിഹസിച്ചുവെന്നും, അതിന്റെ പ്രതികാരമായാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നും പ്രതികള്‍ വെളിപ്പെടുത്തി
തിരുവനന്തപുരം : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) കത്തുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്മേല്‍ ഉടന്‍…
കൊച്ചി : കേരള ട്രാവല്‍ മാര്‍ട്ട് ഉദ്ഘാടന വേദിയില്‍ വന്‍ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. തിരുവനന്തപുരം മൃഗശാലയുടെ സ്ഥലത്ത്…
തിരുവനന്തപുരം : വഴിത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിക്കും മക്കള്‍ക്കും ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു.…
ന്യൂഡല്‍ഹി : ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ് സ്‌കീറ്റ് മിക്‌സഡ് ടീം ഇനത്തില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയ പരിനാസ് ധാലിവാള്‍, അനന്ത്ജീത്…
മലപ്പുറത്തെ മഴക്കെടുതിയും പ്രളയവും വിലയിരുത്താന്‍ മുഖ്യമന്ത്രി നടത്തിയ യാത്രയ്ക്കായി ഉപയോഗിച്ച ചാര്‍ട്ടേഡ് വിമാനത്തിന് ജി.എസ്.ടി ഉള്‍പ്പെടെ 19.88 ലക്ഷം രൂപ…
നേപ്പാളിലും ടിബറ്റിലും അടുത്തിടെ ഉണ്ടായ കനത്ത പ്രളയവും ഉരുള്‍പൊട്ടലുകളും വലിയൊരു പാരിസ്ഥിതിക ദുരന്തത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. നൂറുകണക്കിന് ജീവനുകള്‍ നഷ്ടപ്പെടുകയും…