Kerala

മലപ്പുറം സംഭവം; ഇരയോടുള്ള സർക്കാർ സമീപനം മനുഷ്യത്വവിരുദ്ധം; നിതീ കിട്ടിയില്ലെങ്കിൽ മലപ്പുറത്ത് വലിയ പ്രതിഷേധങ്ങൾക്ക് ബിജെപി നേതൃത്വം നൽകുമെന്നും കെ.സുരേന്ദ്രൻ

മലപ്പുറം: മനുഷ്യമനസാക്ഷിയെ നടുക്കിയ മലപ്പുറത്തെ പീഡനത്തിനിരയായ പെൺകുട്ടിയോടും കുടുംബത്തോടുമുള്ള സർക്കാർ സമീപനം മനുഷ്യത്വവിരുദ്ധമാണെന്ന് ആരോപിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. മലപ്പുറം അരീക്കോട് പീഡനത്തിനിരയായ പെൺകുട്ടിയെയും കുടുംബത്തെയും സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘മാനസികവൈകല്യമുള്ള ഒരു പെൺകുട്ടി ശരീരം തളർന്ന് കിടപ്പിലായ അമ്മയുടെ മുമ്പിൽ വെച്ച് അതിക്രൂരമായി പീഡിപ്പിക്കപ്പെട്ടിട്ടും ആരും തിരിഞ്ഞുനോക്കിയില്ലെന്നത് മനസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരതയാണ്. മലപ്പുറത്തെ എംപിമാരും എംഎൽഎമാരും ഉൾപ്പെടെ ജനപ്രതിനിധികൾ ആരും സംഭവത്തിൽ ഇടപെട്ടില്ല. കുറ്റവാളി സംഘടിത ശക്തിയുടെ പിന്തുണയുള്ളയാളായതാണ് സർക്കാരിന്റെ നീതി നിഷേധത്തിന് കാരണം. ഇത് തികഞ്ഞ വിഭാഗീയതയാണ്. ഇത് ഒരു സാധാരണ പീഡനമല്ലേയെന്നാണ് കേസ് അന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥൻ ചോദിച്ചത്. ഇത്തരക്കാർ കേസ് അന്വേഷിച്ചാൽ ഇരയ്ക്ക് നീതികിട്ടില്ല. കേസ് അന്വേഷണം ശരിയായ നിലയിലല്ലെന്നും വോട്ട്ബാങ്ക് ശക്തികളുടെ താത്പര്യമാണ് ഇതിന് പിന്നിൽ’- സുരേന്ദ്രൻ പറഞ്ഞു.

കൂടാതെ സർക്കാർ അനുവദിച്ചാൽ പെൺകുട്ടിയേയും കുടുംബത്തെയും സംരക്ഷിക്കാൻ ബിജെപി തയ്യാറാണെന്നും പാർശ്വവത്ക്കരിക്കപ്പെട്ട കുടുംബത്തിന് വേണ്ടി സംസാരിക്കാൻ ബിജെപി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. വാടക വീട്ടിലാണ് കുടുംബം താമസിക്കുന്നത്. അടിയന്തരമായി മുഖ്യമന്ത്രി ഈ കുടുംബത്തെ സന്ദർശിക്കണമെന്നും അവരെ പുനരധിവസിപ്പിക്കാനുള്ള നടപടി സർക്കാർ എടുക്കണമെന്നും സുരേന്ദ്രൻ വ്യക്തമാക്കി. മാത്രമല്ല രാഷ്ട്രീയ അക്രമങ്ങളിൽ പരിക്കേറ്റവർക്ക് വരെ സഹായം കൊടുക്കുന്ന സർക്കാരാണിതെന്നും മലപ്പുറം വീണ്ടും വർഗീയതയുടെ കേന്ദ്രമാവുകയാണെന്നും മലപ്പുറത്തെ അധികൃതർ പൂർണ്ണ പരാജയമാണെന്നും കളക്ടറും പോലീസും എവിടെയാണുള്ളതെന്നും ? ഇത്തരം ഭീകരമായ സംഭവം നടന്നിട്ട് ആ കുടുംബത്തെ തിരിഞ്ഞു നോക്കാൻ പോലും അവർക്ക് സമയമില്ലെന്നും ഇരയ്ക്ക് നിതീ കിട്ടിയില്ലെങ്കിൽ മലപ്പുറത്ത് വലിയ പ്രതിഷേധങ്ങൾക്ക് ബിജെപി നേതൃത്വം നൽകുമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

B4 Admin

Share
Published by
B4 Admin

Recent Posts

ആരോഗ്യപ്രശ്‌നങ്ങള്‍ മൂലമാണ് ആര്‍. ശ്രീലേഖയുടെ രാജി. യു.ഡി.എഫ് നല്‍കിയ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളൊന്നും പാലിക്കപ്പെടുന്നില്ല. എല്‍.ഡി.എഫ് – യു.ഡി.എഫ് സഖ്യത്തെ വിമര്‍ശിച്ച് രാജീവ് ചന്ദ്രശേഖര്‍

തിരുവനന്തപുരം : തിരുവനന്തപുരം കോര്‍പറേഷന്‍ ബി.ജെ.പി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ രാജിവെക്കാന്‍ തീരുമാനിച്ചത് ആരോഗ്യപ്രശ്‌നങ്ങള്‍ മൂലമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍…

1 hour ago

രക്ഷപ്പെടാന്‍ ശ്രമിക്കവേ ശുചിമുറിയുടെ വാതില്‍ തല്ലിപ്പൊളിച്ച് പുറത്തേക്ക് വലിച്ചിഴച്ചു. സ്ത്രീ ഉള്‍പ്പെടെയുള്ള പ്രതികള്‍ ചേര്‍ന്ന് വസ്ത്രങ്ങള്‍ വലിച്ചുകീറി ഉപദ്രവിച്ചു. കളമശ്ശേരി സ്പായില്‍ യുവതി നേരിട്ടത് അതിക്രൂരപീഡനമെന്ന് ഭര്‍ത്താവ്

കൊച്ചിയില്‍ ജോലിയന്വേഷിച്ചെത്തിയ ദളിത് യുവതിയെ പൂട്ടിയിട്ട് മയക്കുമരുന്ന് നല്‍കി കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ ഞെട്ടിയ്ക്കുന്ന വെളിപ്പെടുത്തലുകളുമായി ഭര്‍ത്താവ്. സ്ത്രീകള്‍ അടങ്ങുന്ന സംഘമാണ്…

3 hours ago

ആരോഗ്യ മന്ത്രി കെ. മുരളീധരനും വകുപ്പ് സെക്രട്ടറിയും തമ്മിലുള്ള പോര് രൂക്ഷമാകുന്നു. അതൃപ്തി മുഖ്യമന്ത്രിയെ നേരിട്ട് അറിയിച്ചു

തിരുവനന്തപുരത്ത് ആരോഗ്യ മന്ത്രി കെ. മുരളീധരനും വകുപ്പ് സെക്രട്ടറിയും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ കടുക്കുന്നു. സെക്രട്ടറിയുമായുള്ള കടുത്ത അതൃപ്തി മന്ത്രി മുഖ്യമന്ത്രി…

4 hours ago

കരിങ്കടലില്‍ വാണിജ്യ കപ്പലിന് നേരെ റഷ്യ നടത്തിയ ഡ്രോണ്‍ ആക്രമണത്തെ ശക്തമായി അപലപിച്ച് ഇന്ത്യ

ഡല്‍ഹി : കരിങ്കടലില്‍ വാണിജ്യ കപ്പലിന് നേരെ റഷ്യ നടത്തിയ ഡ്രോണ്‍ ആക്രമണത്തെ ശക്തമായി അപലപിച്ച് ഇന്ത്യ. കപ്പലുകള്‍ക്ക് നേരെയുള്ള…

4 hours ago

സമുദ്രമധ്യത്തില്‍ ഞെട്ടിക്കുന്ന ഭീകരാക്രമണം. ധാന്യക്കപ്പലിനു നേരെയുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ ക്യാപ്റ്റനടക്കം രണ്ടുപേര്‍ ദാരുണമായി കൊല്ലപ്പെട്ടു. ഇന്ത്യന്‍ പൗരന്മാരുള്‍പ്പെടെയുള്ള ജീവനക്കാര്‍ക്കായി തിരച്ചില്‍ ശക്തം

ഇസ്താംബൂള്‍ : കരിങ്കടലില്‍ ധാന്യങ്ങളുമായി സഞ്ചരിക്കുകയായിരുന്ന ചരക്കുകപ്പലിനുനേരെ ഡ്രോണ്‍ ആക്രമണം. ആക്രമണത്തില്‍ തീപിടിച്ച കപ്പല്‍ പിന്നീട് സമുദ്രത്തില്‍ മുങ്ങി. കപ്പലിന്റെ…

17 hours ago

മുത്തുവേല്‍ പാണ്ഡ്യന്റെ തകര്‍പ്പന്‍ തിരിച്ചുവരവ്. മോഹന്‍ലാലും സുരാജ് വെഞ്ഞാറമൂടും നിറഞ്ഞാടുന്ന തീപാറുന്ന ആക്ഷന്‍ വിസ്‌ഫോടനവുമായി ‘ജയിലര്‍ 2’ പവര്‍ പാക്ക്ഡ് ട്രെയിലര്‍ പുറത്ത്. ഒക്ടോബര്‍ 15-ന് തിയറ്ററുകളില്‍ വന്‍ മാമാങ്കത്തിന് കളമൊരുങ്ങി

സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന 'ജയിലര്‍ 2' ചിത്രത്തിന്റെ ഔദ്യോഗിക ട്രെയിലര്‍ പുറത്തുവന്നു. മുന്‍ ചിത്രമായ 'ജയിലറി'ന്റെ വന്‍…

17 hours ago