Kerala

അഭിമാന നേട്ടവുമായി മലയാള സിനിമ! ദേശീയ പുരസ്‌കാര വേദിയിലും തിളങ്ങി മേപ്പടിയാനും വിഷ്ണു മോഹനും

ദില്ലി : 69-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചപ്പോൾ അഭിമാന നേട്ടവുമായി മലയാള സിനിമ. ഹോം സിനിമയിലൂടെ ഇന്ദ്രൻസ് പ്രത്യേക പരാമർശം നേടിയപ്പോൾ പുതുമുഖ സംവിധായകനുള്ള ഇന്ദിരാ​ഗാന്ധി പുരസ്കാരം മേപ്പടിയാനിലൂടെ വിഷ്ണു മോഹൻ സ്വന്തമാക്കി.

പുരസ്കാരം ലഭിച്ചതിന് പിന്നാലെ പ്രതികരണവുമായി വിഷ്ണു മോഹൻ രംഗത്ത് വന്നു. ”ഉണ്ണിയുടെ ആദ്യത്തെ പ്രൊഡക്ഷൻ ആയിരുന്നു. ഞാനും ഉണ്ണിയും ഈ സിനിമയ്‌ക്ക് വേണ്ടി ഒരുപാട് പ്രയത്‌നിച്ചിരുന്നു. പുരസ്‌കാരം ലഭിച്ചതിൽ വലിയ സന്തോഷം. കൊറോണ സമയത്ത് വളരെ കഷ്ടപ്പെട്ട് ചെയ്ത സിനിമയാണ്. ഉണ്ണിയുടെ നല്ല കഥാപാത്രങ്ങളിലൊന്നായിരുന്നു ചിത്രത്തിലെ കഥാപാത്രം. ആ കഥാപാത്രം ജനങ്ങൾ ഏറ്റെടുത്തതിനാലാണ് സിനിമയ്‌ക്ക് ഈ അംഗീകാരം ലഭിക്കുന്നത്. ഉണ്ണിയ്‌ക്കാണ് ഞാൻ നന്ദി അറിയിക്കുന്നത്. മേപ്പടിയാന്റെ എല്ലാ അണിയറപ്രവർത്തകർക്കും നന്ദി പറയുന്നു”-വിഷ്ണു മോഹൻ വ്യക്തമാക്കി.

ഉണ്ണി മുകുന്ദനെ നായകനാക്കി വിഷ്ണു മോഹൻ രചനയും സംവിധാനവും നിർവഹിച്ച മേപ്പടിയാൻ ജനശ്രദ്ധ നേടിയ ചിത്രമായിരുന്നു .ഉണ്ണി മുകുന്ദൻ ഫിലിംസിന്റെ ബാനറിൽ നടൻ ഉണ്ണി മുകുന്ദനായിരുന്നു ചിത്രം നിർമ്മിച്ചത്. കഴിഞ്ഞ വർഷം ഫെബുവരി 14 നാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തിയത്. നാട്ടിൻപുറത്തുകാരനായ ജയകൃഷ്ണൻ എന്ന കഥാപാത്രമായുള്ള ഉണ്ണിമുകുന്ദന്റെ പ്രകടനം ഏറെ പ്രശംസിക്കപ്പെട്ടു. താഷ്ക്കൻഡ് അന്താരാഷ്‌ട്ര ചലച്ചിത്രമേളയിൽ ഇന്ത്യയുടെ ഔദ്യോഗിക നോമിനേഷൻ ആയും മേപ്പടിയാൻ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ബെംഗളൂരു രാജ്യാന്തര ചലച്ചിത്ര മേളയിൽ തിളക്കമാർന്ന അംഗീകാരവും സിനിമയെ തേടിയെത്തി. ഇന്ത്യൻ സിനിമാ മത്സര വിഭാഗത്തിൽ ‘മേപ്പടിയാൻ’ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം നേടുകയായിരുന്നു. ദുബായ് എക്‌സ്‌പോ 2020-ൽ സിനിമ പ്രദർശിപ്പിച്ചിരുന്നു. ‘ഇന്ത്യ പവലിയനിൽ’ അതിഥികൾക്ക് മുന്നിലായിരുന്നു ‘മേപ്പടിയാൻ’ പ്രദർശനം. ദുബായ് എക്സ്പോ ഇന്ത്യ പവലിയനിൽ ആദ്യമായി പ്രദർശിപ്പിച്ച ചിത്രം കൂടിയായിരുന്നു മേപ്പടിയാൻ.

Anandhu Ajitha

Recent Posts

‘130 കോടി ജനങ്ങളുള്ള ആണവശക്തിയായ ഭാരതം ആരേയും ഭയന്ന് സ്വന്തം അവകാശങ്ങൾ ഉപേക്ഷിക്കില്ല’; പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാഗമാണെന്ന് അമിത്ഷാ

കൊൽക്കത്ത: പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാഗമാണെന്നും അത് നിഷേധിക്കാൻ ആർക്കും സാധിക്കില്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു.…

2 mins ago

കാറില്ല, വീടില്ല, ഓഹരിയുമില്ല പ്രധാനമന്ത്രിയുടെ ആസ്തി വിവരങ്ങൾ പുറത്ത്

കാറില്ല, വീടില്ല, ഓഹരിയുമില്ല പ്രധാനമന്ത്രിയുടെ ആസ്തി വിവരങ്ങൾ പുറത്ത്

10 mins ago

വീട്ടിൽ ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്; പ്രതി മലയാളം സംസാരിക്കുന്ന മെലിഞ്ഞയാളാണെന്ന് പെൺകുട്ടി; നിർണായക മൊഴി പുറത്ത്!

കാസർകോട്: വീട്ടിൽ ഉറങ്ങിക്കിടന്ന പത്ത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതിക്കായി അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. മലയാളം സംസാരിക്കുന്നയാളാണ് തന്നെ…

42 mins ago

തുരുമ്പെടുത്ത് സർക്കാരിന്റെ പ്രതീക്ഷ !നവകേരള ബസ് കട്ടപ്പുറത്ത് |NAVAKERALA BUS

തുരുമ്പെടുത്ത് സർക്കാരിന്റെ പ്രതീക്ഷ !നവകേരള ബസ് കട്ടപ്പുറത്ത് |NAVAKERALA BUS

1 hour ago

ആലപ്പുഴ മെഡിക്കൽ കോളേജിൽ വീണ്ടും അനാസ്ഥ? രോഗി ഗുരുതരാവസ്ഥയിൽ ആയിട്ടും ഡോക്ടർമാർ തിരിഞ്ഞു നോക്കിയില്ലെന്ന് ആരോപണം; അർദ്ധരാത്രി വയോധികയുടെ മൃതദേഹവുമായി പ്രതിഷേധം

ആലപ്പുഴ: മെഡിക്കൽ കോളേജിൽ കാഷ്വാലിറ്റിക്ക് മുന്നിൽ അർദ്ധരാത്രി വയോധികയുടെ മൃതദേഹവുമായി പ്രതിഷേധം. പുന്നപ്ര അഞ്ചിൽ വീട്ടിൽ 70 വയസ്സുകാരി ഉമൈബ…

1 hour ago

ശക്തി ജയിക്കാത്തിടത്ത് ബുദ്ധി വിജയിച്ചു ! സ്പാർട്ടയുടെ വജ്രായുധമായ ഒരു കുതിരയുടെ കഥ

ശക്തി ജയിക്കാത്തിടത്ത് ബുദ്ധി വിജയിച്ചു ! സ്പാർട്ടയുടെ വജ്രായുധമായ ഒരു കുതിരയുടെ കഥ

2 hours ago