A case of abducting and torturing a ten-year-old girl who was sleeping at home; The girl said that the accused was a thin man who spoke Malayalam; The decisive statement is out!
കാസർകോട്: വീട്ടിൽ ഉറങ്ങിക്കിടന്ന പത്ത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതിക്കായി അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. മലയാളം സംസാരിക്കുന്നയാളാണ് തന്നെ ഉപദ്രവിച്ചതെന്നും മെലിഞ്ഞയാളാണെന്നും കുട്ടി പോലീസിന് മൊഴി നൽകിയിട്ടുണ്ട്. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ വിവിധ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നുണ്ടെങ്കിലും പോലീസിന് ഇതുവരെ പ്രതിയെ കുറിച്ച് ഒരു സൂചനയും ലഭിച്ചിട്ടില്ല.
പടന്നക്കാട് കഴിഞ്ഞ ദിവസം പുലർച്ചെയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. കുട്ടിയുടെ മുത്തച്ഛൻ പശുവിനെ കറക്കാൻ പോയപ്പോഴായിരുന്നു വീടിനകത്ത് കയറിയ പ്രതി ഉറങ്ങിക്കിടന്ന പെൺകുട്ടിയെ തട്ടിയെടുത്ത് സ്ഥലം വിട്ടത്. പിന്നീട് വീടിന് 500 മീറ്റർ അകലെ പെൺകുട്ടിയെ ഉപേക്ഷിച്ചു. കുട്ടിയുടെ ശരീരത്തിലുണ്ടായിരുന്ന സ്വർണ്ണാഭരണങ്ങൾ അപഹരിച്ച ശേഷം പ്രതി രക്ഷപ്പെട്ടു. തൊട്ടടുത്ത വീട്ടിലെത്തിയ കുട്ടി വീട്ടുകാരോട് വിവരം പറയുകയായിരുന്നു. തുടർന്ന് ഇവർ കുഞ്ഞിനെ സ്വന്തം വീട്ടിലെത്തിച്ചു.
പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി സ്വര്‍ണ്ണാഭരണം കവര്‍ന്നുവെന്നായിരുന്നു ആദ്യം കരുതിയിരുന്നത്. എന്നാൽ മെഡിക്കൽ റിപ്പോർട്ട് വന്നതോടെ കുട്ടി പീഡനത്തിനിരയായെന്ന് കണ്ടെത്തി. കഴുത്തിലും കണ്ണിനും പരിക്കേറ്റ കുട്ടി ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.
രാജസ്ഥാനിലെ ജെയ്പൂരിൽ പ്രമുഖ ബേക്കറിയും കഫേയും നടത്തിവന്നിരുന്ന മയങ്ക് ഗോപാലിയ എന്ന യുവാവ് ക്രൂരമായ ആക്രമണത്തിനൊടുവിൽ മരണത്തിന് കീഴടങ്ങിയത് നഗരത്തിൽ…
എണ്ണ ഇറക്കുമതിക്കായി വലിയ തോതിൽ വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്ന ഭാരതം നിർണ്ണായകമായ ഊർജ്ജ സ്വയംപര്യാപ്തതയിലേക്കും വൻകിട എണ്ണ വിപ്ലവത്തിലേക്കും ചുവടുവെക്കുന്നതായി…
സമുദ്രതീര സുരക്ഷ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യൻ നാവികസേനയുടെ പക്കലുള്ള 'ബരാക്' പ്രതിരോധ മിസൈൽ സംവിധാനം നവീകരിക്കുന്നതിനായി ഇസ്രായേൽ എയ്റോസ്പേസ്…
ഇറാനുമായുള്ള സംഘർഷത്തിനിടയിൽ കൃത്യതയാർന്ന ആയുധങ്ങളുടെ ലഭ്യതക്കുറവ് രൂക്ഷമായതിനെത്തുടർന്ന്, അമേരിക്കൻ നാവികസേന കാലാവധി കഴിഞ്ഞ ടോമഹോക് (Tomahawk) ക്രൂയിസ് മിസൈലുകൾ പുനരുപയോഗിച്ചെന്ന…
ആർ.എസ്.എസ്. പ്രവർത്തകനായിരുന്ന മണ്ണന്തല രഞ്ജിത്തിനെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ കേസിൽ 18 വർഷങ്ങൾക്കിപ്പുറം തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി ചരിത്രപരമായ ശിക്ഷാവിധി…
ദേശീയ അധ്യാപക പരിഷത്തും മയിൽപ്പീലി മാഗസിനും സംയുക്തമായി നടത്തിവരുന്ന മയിൽപ്പീലി സ്കോളർഷിപ്പ് പരീക്ഷയുടെ സഹകരണത്തിൽ നിന്നും സർക്കാർ പിന്മാറിയത് ആയിരക്കണക്കിന്…