International

ഖത്തറിൽ മലയാളി ബാലികയ്ക്ക് പിറന്നാൾ ദിനത്തിൽ ദാരുണാന്ത്യം; മരണകാരണം വ്യക്തമല്ല

ഖത്തറിൽ സ്‌കൂൾ ബസിനുള്ളിൽ മലയാളി ബാലികയ്ക്ക് ദാരുണാന്ത്യം. ദോഹ അല്‍ വക്റയിലെ സ്പ്രിംഗ് ഫീൽഡ് കിൻഡർഗാർട്ടൻ കെജി1 വിദ്യാർഥിനിയായ മിൻസ മറിയം ജേക്കബിനെ ആണ് സ്‌കൂൾ ബസിനുള്ളിൽ മരിച്ച നിലയിൽ കാണപ്പെട്ടത്. കോട്ടയം ചിങ്ങവനം സ്വദേശി കൊച്ചുപറമ്പിൽ അഭിലാഷ് ചാക്കോ- സൗമ്യ ചാക്കോ ദമ്പതികളുടെ ഇളയ മകളാണ് മിൻസ.

രാവിലെ ആറുമണിക്ക് സ്‌കൂളിലേക്കുള്ള യാത്രാമധ്യേ ബസ്സിൽ കുട്ടി ഉറങ്ങിപ്പോയെന്നും വിദ്യാർത്ഥി മറ്റുള്ളവരോടൊപ്പം ഇറങ്ങാതിരുന്നത് ബസ് ജീവനക്കാരന്റെ ശ്രദ്ധയിൽ പെട്ടില്ല. ബസ് പരിശോധിക്കാതെ ഡ്രൈവർ വാഹനം ഡോർ ലോക്ക് ചെയ്ത് പോയി. തുറസായ സ്ഥലത്താണ് ബസ് പാർക്ക് ചെയ്‌തിരുന്നത്‌.

രാവിലെ 11.30 ന് ഡ്യൂട്ടി പുനരാരംഭിക്കാൻ ബസിൽ തിരിച്ചെത്തിയപ്പോഴാണ് ജീവനക്കാർ കുട്ടിയെ ബസ്സിനുള്ളിൽ അബോധാവസ്ഥയിൽ കണ്ടത്. പെട്ടെന്ന് തന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. അതേസമയം മരണത്തിന്റെ കൃത്യമായ കാരണം ഇതുവരെ അറിവായിട്ടില്ല. സംഭവത്തിൽ നടപടിയുണ്ടാകുമെന്നും അന്വേഷണം പൂർത്തിയായ ശേഷം ഉത്തരവാദികൾക്ക് നിയമപ്രകാരമുള്ള പരമാവധി ശിക്ഷ ലഭിക്കുമെന്നും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

Rajesh Nath

Recent Posts

ഇന്ത്യയ്‌ക്കെതിരേ തെളിവു കണ്ടുപിടിക്കാന്‍ പണിപ്പെട്ട് കാനഡ| കസേര വിട്ടൊരു കളിയില്ല ട്രൂഡോയ്ക്ക്|

ഖലി-സ്ഥാ-ന്‍ ഭീ-ക-ര-ന്‍ ഹര്‍ദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയ സംഭവവുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന ഹിറ്റ് സ്‌ക്വാഡിലെ മൂന്ന് അംഗങ്ങളെ കനേഡിയന്‍ പോലീസ്…

1 hour ago

കടന്നു പോകുന്നത് കേരള ചരിത്രത്തിലെ സമാനതകളില്ലാത്ത ദിനം ; ഇന്ന് ധീര ദേശാഭിമാനി വീര വിനായക സവർക്കറുടെ കേരള സന്ദർശനത്തിന്റെ 84-മത് വാർഷികം

കടന്നു പോകുന്ന മെയ്‌ 4 എന്ന ഇന്നത്തെ ദിനം കേരള ചരിത്രത്തിൽ തന്നെ സമാനതകളില്ലാത്ത പ്രാധാന്യമർഹിക്കുന്നതാണ്. ധീര ദേശാഭിമാനി വീര…

1 hour ago

ആ സിവിൽ സർവീസ് മോഹം ഇനി പാതിവഴിയിൽ ഉപേക്ഷിക്കേണ്ട !ദേശീയ സേവാഭാരതി കേരളവും SAMKALP IAS കേരളയും സഹകരിച്ച് SAMKALP IAS അക്കാദമിയിൽ നടക്കുന്ന സൗജന്യ സിവിൽ സർവീസ് പ്രവേശന പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു

സിവിൽ സർവീസ് മോഹമുണ്ടെങ്കിലും പരിശീലനത്തിനാവശ്യമായ ഉയർന്ന ചെലവ് മൂലം മോഹം പാതി വഴിയിൽ ഉപേക്ഷിക്കുന്ന ഒത്തിരിയാളുകൾ നമുക്ക് മുന്നിലുണ്ട്. എന്നാൽ…

3 hours ago

“മേയറുടെ പക എന്റെ ജോലി തെറിപ്പിച്ചു !” ആരോപണവുമായി തിരുവനന്തപുരം നഗരസഭാ മുന്‍ ജീവനക്കാരൻ

നടുറോഡിൽ കെഎസ്ആർടിസി ഡ്രൈവറോട് കയർത്ത തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ ജീവനക്കാരെ ദ്രോഹിക്കുന്നു എന്ന പരാതി ആദ്യമായിട്ടല്ല. പുതിയ വെളിപ്പെടുത്തലുമായി…

3 hours ago

ദില്ലി കോൺഗ്രസ് മുൻ അദ്ധ്യക്ഷൻ അരവിന്ദർ സിങ് ലവ്ലി ബിജെപിയിൽ ! കോണ്‍ഗ്രസില്‍ നിന്ന് ഇനിയും നേതാക്കള്‍ ബിജെപിയിലേക്ക് വരുമെന്ന് ആദ്യ പ്രതികരണം

ദില്ലി പിസിസി മുൻ അദ്ധ്യക്ഷൻ അരവിന്ദർ സിംഗ് ലവ്‌ലി ബിജെപിയിൽ അംഗത്വമെടുത്തു. ബിജെപി ആസ്ഥാനത്ത് കേന്ദ്ര മന്ത്രി ഹർദീപ് സിങ്…

5 hours ago

ഇന്ത്യയിൽ ഭീ-ക-ര-വാ-ദം കൂടാൻ കാരണം കോൺഗ്രസിന്റെ പ്രീണന നയം

പാകിസ്ഥാനിൽ കടന്ന് ആക്രമിക്കാനും ഇന്ന് ഭാരതത്തിന് പേടിയില്ല ; മോദി സർക്കാർ ഭീ-ക-ര-വാ-ദ-ത്തി-ന്റെ അടിവേരിളക്കുമെന്ന് മോദി; വീഡിയോ കാണാം...

6 hours ago